ക്രിയേറ്റീവ് കോമൺസ്

ക്രിയേറ്റീവ് കോമൺസ് ലൈസൻസുകൾ ഉള്ളടക്ക ഉടമകൾക്ക് സർഗസൃഷ്‌ടികൾ മറ്റാർക്കെങ്കിലും ഉപയോഗിക്കാനുള്ള അനുമതി നൽകുന്നതിനുള്ള ഒരു അംഗീകൃത മാർഗം നൽകുന്നു. ഉപയോക്താക്കളെ തങ്ങളുടെ വീഡിയോകളെ ക്രിയേറ്റീവ് കോമൺസ് CC BY ലൈസൻസ് ഉപയോഗിച്ച് അടയാളപ്പെടുത്താൻ YouTube അനുവദിക്കുന്നു. അതിലൂടെ YouTube വീഡിയോ എഡിറ്റർ വഴി YouTube ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം വീഡിയോകളിൽ വാണിജ്യപരമായ ഉപയോഗത്തിന് പോലും ഈ വീഡിയോകൾ ആക്‌സസ്സ് ചെയ്യാൻ കഴിയും.

CC BY ലൈസൻസിന് കീഴിൽ ആട്രിബ്യൂഷൻ യാന്ത്രികമാണ്, ക്രിയേറ്റീവ് കോമൺസ് ഉള്ളടക്കം ഉപയോഗിച്ച് നിങ്ങൾ നിങ്ങൾ നിർമ്മിക്കുന്ന ഏത് വീഡിയോയും വീഡിയോ പ്ലേയറിന് ചുവടെ യാന്ത്രികമായി ഉറവിട വീഡിയോയുടെ ശീർഷകങ്ങൾ കാണിക്കും എന്നാണ് ഇത് അർത്ഥമാക്കുന്നത്. നിങ്ങൾക്ക് പകർപ്പവകാശം നിലനിർത്താനും മറ്റ് ഉപയോക്താക്കൾക്ക് ലൈസൻസ് നിബന്ധനകൾക്ക് വിധേയമായി നിങ്ങളുടെ സൃഷ്‌ടി വീണ്ടും ഉപയോഗിക്കാനുമാകും.

YouTube-ലെ ക്രിയേറ്റീവ് കോമൺസിനെക്കുറിച്ച് നിങ്ങൾ എന്തൊക്കെ അറിയണം:

അക്കൗണ്ടുകൾ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കൾക്ക് മാത്രമേ അപ്‌ലോഡുചെയ്‌ത വീഡിയോകൾ ക്രിയേറ്റീവ് കോമൺസ് ഉപയോഗിച്ച് അടയാളപ്പെടുത്താൻ കഴിയൂ. നിങ്ങളുടെ YouTube അക്കൗണ്ട് ക്രമീകരണങ്ങൾക്ക് കീഴിൽ അക്കൗണ്ടിന്റെ നില പരിശോധിക്കാനാകും.

എല്ലാ അപ്‌ലോഡുകൾക്കുമുള്ള സ്ഥിരസ്ഥിതി ക്രമീകരണമായി അടിസ്ഥാന YouTube ലൈസൻസ് നിലനിൽക്കും. അടിസ്ഥാന YouTube ലൈസൻസിന്റെ നിബന്ധനകൾ അവലോകനം ചെയ്യാൻ, ഞങ്ങളുടെ സേവന നിബന്ധനകൾ പരിശോധിക്കുക.

നിങ്ങളുടെ വീഡിയോയിൽ ഒരു ഉള്ളടക്ക ID ക്ലെയിം ഉണ്ടെങ്കിൽ അതിനെ ക്രിയേറ്റീവ് കോമൺസ് ലൈസൻസ് ഉപയോഗിച്ച് നിങ്ങൾക്ക് അടയാളപ്പെടുത്താൻ കഴിയില്ല.

നിങ്ങളുടെ യഥാർത്ഥ വീഡിയോ ക്രിയേറ്റീവ് കോമൺസ് ഉപയോഗിച്ച് അടയാളപ്പെടുത്തുന്നതിലൂടെ, മുഴുവൻ YouTube കമ്മ്യൂണിറ്റിയ്‌ക്കും ആ വീഡിയോ വീണ്ടും ഉപയോഗിക്കാനും എഡിറ്റുചെയ്യാനുമുള്ള അവകാശം നിങ്ങൾ നൽകുകയാണ്.

ക്രിയേറ്റീവ് കോമൺസ് ലൈസൻസിനുള്ള യോഗ്യതയെന്താണ്

അപ്‌‌ലോഡുചെയ്യുന്ന വീഡിയോയിൽ CC BY ലൈസൻസ് പ്രകാരം ലൈസൻസ് ചെയ്യാൻ കഴിയുന്ന തരത്തിൽ പൂർണ്ണമായ ഉള്ളടക്കവും നിങ്ങളുടേതാണെങ്കിൽ മാത്രമേ ക്രിയേറ്റീവ് കോമൺസ് ഉപയോഗിച്ച് അത് അടയാളപ്പെടുത്താവൂ എന്ന കാര്യം മനസിലാക്കുക. ലൈസൻസുകൾ നൽകാൻ കഴിയുന്ന അത്തരം ഉള്ളടക്കങ്ങൾക്ക് ചില ഉദാഹരണങ്ങൾ:

  1. നിങ്ങളുടെ സ്വന്തം ഉള്ളടക്കം
  2. CC BY ലൈസൻസ് ഉപയോഗിച്ച് അടയാളപ്പെടുത്തിയ മറ്റ് വീഡിയോകൾ
  3. എല്ലാവർക്കുനുള്ള ഡൊമെയ്‌നിലെ വീഡിയോകൾ