ഉപകരണങ്ങളും ക്രമീകരണവും വിവരിക്കുന്ന ചിത്രം

എന്റെ Google അനുഭവം നിയന്ത്രിക്കാൻ വേണ്ട ഉപകരണങ്ങൾ എന്തെല്ലാമാണ്?

നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്ന എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ ഞങ്ങളുടെ പക്കലുണ്ട്.

നിങ്ങളുടെ Google അനുഭവത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക. Google ശേഖരിച്ച് ഉപയോഗിക്കുന്ന വിവരങ്ങൾ നിങ്ങൾക്ക് നിയന്ത്രിക്കാനാകും — Google അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്തിരിക്കുമ്പോൾ ഇതിലുമധികം കാര്യങ്ങൾ ചെയ്യാനുമാകും.


എന്റെ അക്കൗണ്ട്

നിങ്ങളുടെ അക്കൗണ്ട് ഒരിടത്തുനിന്നുതന്നെ നിയന്ത്രിക്കുകയും പരിരക്ഷിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുക

നിങ്ങളുടെ വിവരങ്ങളിന്മേൽ നിങ്ങൾക്ക് നിയന്ത്രണമുണ്ടായിരിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അതിനാൽ എളുപ്പത്തിൽ അങ്ങനെ ചെയ്യാനാകുന്ന ഉപകരണങ്ങൾ ഞങ്ങൾ ഒരിടത്ത് സൃഷ്‌ടിച്ചിരിക്കുന്നു. നിങ്ങളുടെ വിവരം സംരക്ഷിക്കാനും സ്വകാര്യത പരിരക്ഷിക്കാനും അനുവദിക്കുന്ന ക്രമീകരണങ്ങളിലേക്ക് എന്റെ അക്കൗണ്ട് നിങ്ങൾക്ക് നേരിട്ട് ആക്സസ്സ് നൽകുന്നു. നിങ്ങൾക്ക് ഒരു Google അക്കൗണ്ട് ഉണ്ടായിരുന്നാലും ഇല്ലെങ്കിലും, നിങ്ങൾക്കായി Google സേവനങ്ങൾ മികച്ചതാക്കാൻ കഴിയുന്ന വിവര തരങ്ങൾ ഏതെന്ന് നിങ്ങൾ തീരുമാനിക്കുക.

എന്റെ അക്കൗണ്ടിലേക്ക് പോകുക


സ്വകാര്യത പരിശോധന

നിങ്ങൾക്ക് അനുയോജ്യമായ സ്വകാര്യത ക്രമീകരണം തിരഞ്ഞെടുക്കുക

നിങ്ങൾക്ക് പ്രധാന സ്വകാര്യത ക്രമീകരണം അവലോകനം ചെയ്യുന്നത് എളുപ്പമാക്കാൻ ഞങ്ങൾ സ്വകാര്യതാ പരിശോധന സൃഷ്‌ടിച്ചിരിക്കുന്നു. കുറച്ചുസമയത്തിനുള്ളിൽ, Google ശേഖരിക്കുന്ന വിവര തരങ്ങൾ പോലുള്ള ക്രമീകരണം നിയന്ത്രിക്കാനും സുഹൃത്തുക്കളുമായി പങ്കിടുന്ന വിവരം അപ്‌ഡേറ്റുചെയ്യാനും (അല്ലെങ്കിൽ, Google+ ൽ എല്ലാവർക്കും കാണാവുന്നതാക്കാനും) Google നിങ്ങൾക്ക് കാണിക്കേണ്ട പരസ്യ തരങ്ങൾ ക്രമീകരിക്കാനുമാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും ഈ ക്രമീകരണം മാറ്റാനാകുമെന്ന് മനസ്സിലാക്കുക.

സ്വകാര്യതാ പരിശോധന നടത്തുക


ആക്റ്റിവിറ്റി നിയന്ത്രണങ്ങൾ

നിങ്ങളുടെ പ്രവർത്തന വിവരം നിയന്ത്രിക്കുക

തിരയൽ അന്വേഷണങ്ങൾ, നിങ്ങൾ ഉണ്ടായിരുന്ന സ്ഥലങ്ങൾ, കണ്ട YouTube വീഡിയോകൾ എന്നിവ പോലുള്ള, Google-ലെ നിങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനോ എഡിറ്റുചെയ്യാനോ ഇല്ലാതാക്കാനോ കഴിയും. നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്തേണ്ട വിവരം നിയന്ത്രിക്കാനോ നിശ്ചിത തരം വിവര ശേഖരണം താൽക്കാലികമായി നിർത്താനോ നിശ്ചിത ദിവസം അല്ലെങ്കിൽ മുഴുവൻ ചരിത്രവും ഇല്ലാതാക്കാനോ കൂടി കഴിയുന്നതാണ്.

നിങ്ങളുടെ പ്രവർത്തന വിവരം നിയന്ത്രിക്കുക


പരസ്യ ക്രമീകരണം

നിങ്ങൾക്ക് കാണേണ്ടതും ഒഴിവാക്കേണ്ടതുമായ പരസ്യങ്ങൾ ക്രമീകരിക്കുക

നിങ്ങൾക്കാവശ്യമുള്ള വിവരങ്ങൾ നൽകുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ചിലപ്പോൾ, അത് പരസ്യരൂപത്തിലും വരുന്നു. ഞങ്ങൾ കാണിക്കുന്ന പരസ്യങ്ങൾ നിയന്ത്രിക്കാൻ പരസ്യ ക്രമീകരണ ഉപകരണം സഹായിക്കുന്നു. നിങ്ങൾ കാണുന്ന ചില പരസ്യങ്ങൾ കൂടുതൽ പ്രസക്തമാക്കാനോ അല്ലെങ്കിൽ നിങ്ങളുടെ താൽപ്പര്യങ്ങളോ നടത്തിയ തിരയലുകളോ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങൾ കാണാനോ ക്രമീകരിക്കാനോ ഇത് ഉപയോഗിക്കാനാകും.

പരസ്യ ക്രമീകരണത്തിലേക്ക് പോകുക


ആൾമാറാട്ട മോഡ്

വെബ് സ്വകാര്യമായി ബ്രൗസുചെയ്യുക

നിങ്ങൾക്ക് സ്വകാര്യമായി വെബ് ബ്രൗസുചെയ്യണമെങ്കിൽ — ഉദാഹരണത്തിന്, ഒരു അപ്രതീക്ഷിത സമ്മാനം തിരയുകയാണെങ്കിൽ — Chrome-ലെ ആൾമാറാട്ട മോഡ് അതിനുള്ള അവസരം നിങ്ങൾക്ക് നൽകുന്നു.

ആൾമാറാട്ട മോഡിനെക്കുറിച്ച് കൂടുതലറിയുക


സുരക്ഷിത തിരയലും YouTube സുരക്ഷാ മോഡും

നിങ്ങളുടെ കുടുംബാംഗങ്ങൾക്കായി ഇന്റർനെറ്റ് സുരക്ഷിതമാക്കുക

എല്ലാ ഉപയോക്താക്കൾക്കും വെബ് സുരക്ഷിതമാക്കി സൂക്ഷിക്കാൻ ഞങ്ങൾ ശ്രദ്ധിക്കുന്നതിനാൽ നിങ്ങളോ കുടുംബാംഗങ്ങളോ കാണാൻ ആഗ്രഹിക്കാത്ത ഉള്ളടക്കം തടയാൻ സഹായിക്കുന്ന ഫീച്ചറുകൾ സൃഷ്‌ടിച്ചിരിക്കുന്നു.

നിങ്ങൾക്ക് ചെയ്യാനാകുന്ന ചില കാര്യങ്ങളിതാ. നിങ്ങളുടെ Google തിരയലിൽ നിന്നും അനുചിതമായതോ പ്രായപൂർത്തിയായവർക്കുള്ളതോ ആയ ചിത്രങ്ങൾ തടയാൻ സുരക്ഷിത തിരയലിന് സഹായിക്കാനാകും. അനുചിതമായ ഉള്ളടക്കം ഫിൽട്ടർചെയ്യാൻ YouTube-ൽ സുരക്ഷാ മോഡ് ഓണാക്കാനുമാകും.

ഓൺലൈനിലെ കുടുംബാംഗങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് കൂടുതലറിയുക


Google ഉൽപ്പന്നങ്ങളിലെ നിങ്ങളുടെ പ്രവർത്തനത്തിന്റെ സ്നാപ്ഷോട്ട് നേടുക

Google-ലെ നിങ്ങളുടെ പ്രവർത്തനത്തിന്റെ സ്‌നാപ്പ്‌ഷോട്ട് സ്വീകരിക്കുക

Google സേവനങ്ങൾ ഉപയോഗിക്കേണ്ടതെങ്ങനെ എന്നതിന്റെ ഒറ്റനോട്ടത്തിലുള്ള കാഴ്‌ച ഡാഷ്‌ബോർഡ് നൽകുന്നു. ഡ്രൈവ് മുതൽ തിരയൽ വരെ, എത്ര ഫോട്ടോകൾ സംഭരിക്കുന്നു അല്ലെങ്കിൽ അടുത്തിടെ നടത്തിയ തിരയലുകൾ എന്നിവ പോലുള്ള കാര്യങ്ങൾ കാണാനാകും. നിങ്ങളുടെ വിവരം നിയന്ത്രിക്കാൻ അനുവദിക്കുന്ന ക്രമീകരണത്തിലേക്കുള്ള കുറുക്കുവഴികളും അവിടെയുണ്ട്.

നിങ്ങളുടെ അക്കൗണ്ട് ഡാഷ്‌ബോർഡ് കാണുക


നിങ്ങളുടെ ഡാറ്റ ഡൗൺലോഡുചെയ്യുക

നിങ്ങളുടെ വിവരം എവിടെയും കൊണ്ടുപോകുക

ഫോട്ടോകൾ. ഇമെയിലുകൾ. കോൺടാക്റ്റുകൾ. നിങ്ങളുടെ ബുക്ക്‌മാർക്കുകൾ പോലും. Google അക്കൗണ്ടിൽ സംഭരിച്ചിരിക്കുന്ന ഉള്ളടക്കത്തിന്റെ നിയന്ത്രണം നിങ്ങൾക്കാണ്. അതിനാലാണ് ഞങ്ങൾ 'നിങ്ങളുടെ വിവരം ഡൗൺലോഡുചെയ്യുക' സൃഷ്‌ടിച്ചിരിക്കുന്നത് — അതുവഴി നിങ്ങൾക്ക് അതിന്റെ പകർപ്പെടുക്കാനോ ബാക്കപ്പുചെയ്യാനോ മറ്റൊരു സേവനത്തിലേക്ക് നീക്കാനോ പോലും കഴിയും.

നിങ്ങളുടെ വിവരം ഡൗൺലോഡുചെയ്യുക എന്നതിലേക്ക് പോകുക


Google+

Google+ ൽ സ്വകാര്യമായവ അല്ലെങ്കിൽ എല്ലാവർക്കുമുള്ളവ നിയന്ത്രിക്കുക

നിങ്ങൾക്ക് ഒരു Google+ പ്രൊഫൈൽ ഉണ്ടെങ്കിൽ, പേരും പ്രൊഫൈൽ ഫോട്ടോയും മുഖചിത്രവും എല്ലാവർക്കും ദൃശ്യമാകും. നിങ്ങളുടെ കുറിപ്പുകളും ഫോട്ടോകളും അവലോകനങ്ങളും ഒപ്പം ജന്മനാടും ബന്ധപ്പെടാനുള്ള വിവരവും പോലുള്ള വിശദാംശങ്ങളും ഉൾപ്പെടെയുള്ള, പ്രൊഫൈലിന്റെ മറ്റ് ഭാഗങ്ങൾ ആര് കാണണമെന്നത് കൃത്യമായി നിയന്ത്രിക്കാനുമാകും.

നിങ്ങളുടെ Google+ പ്രൊഫൈൽ നിയന്ത്രിക്കുന്നതിനെക്കുറിച്ച് കൂടുതലറിയുക