പ്രധാന താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
 നിക്കോള ടെസ്‌ല
 സിഗ്നൽ (സോഫ്റ്റ്‍വെയർ)
 അണ്ണാമലൈയ്യർ ക്ഷേത്രം

സെർബിയൻ-അമേരിക്കക്കാരനായ ഒരു കണ്ടുപിടിത്തക്കാരനും, വൈദ്യുതി എഞ്ചിനീയറും, മെക്കാനിക്കൽ എഞ്ചിനീയറും, ഭാവി‌കാഴ്ചപ്പാടുള്ളയാളും ഇന്നത്തെ വൈദ്യുതിവിതരണസമ്പ്രദായം പ്രത്യാവർത്തിധാരാവൈദ്യുതി (AC) ആയിത്തീരാൻ മുഖ്യപങ്കുവഹിച്ചയാളും ആയിരുന്നു നിക്കോള ടെസ്‌ല (10 ജൂലൈ 1856 – 7 ജനുവരി 1943). വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ പ്രധാനസംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്‌ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന്‌ വഴിതെളിച്ചു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ
പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്
എലൻ ബർസ്റ്റിൻ
എലൻ ബർസ്റ്റിൻ
  • എലൻ ബർസ്റ്റിൻ (ജനനം, എഡ്ന റേ ഗില്ലൂലി; ഡിസംബർ 7, 1932) ഒരു അമേരിക്കൻ അഭിനേത്രിയാണ്. >>>
  • ഗൂഗിൾ വികസിപ്പിച്ച ഒരു ഇമേജ് റെക്കഗ്നിഷൻ മൊബൈൽ ആപ്പായിരുന്നു ഗൂഗിൾ ഗോഗിൾസ്. >>>
  • തല, കഴുത്ത്, കൈകാലുകൾ, വാൽ, മറ്റ് അനുബന്ധങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മൃഗങ്ങളുടെ ( മനുഷ്യരുൾപ്പെടെ ) ശരീരത്തിന്റെ മധ്യഭാഗത്തിന്റെ ശരീരഘടനാപരമായ പദമാണ് ടോർസോ അല്ലെങ്കിൽ ട്രങ്ക്. >>>
  • ഒരു കൊളോബോമ എന്നത് ഐറിസ്, റെറ്റിന, കൊറോയിഡ് അല്ലെങ്കിൽ ഒപ്റ്റിക് ഡിസ്ക് പോലുള്ള കണ്ണിന്റെ ഘടനകളിലൊന്നിൽ സംഭവിക്കുന്ന ദ്വാരമാണ്. >>>
കൊളോബോമ
കൊളോബോമ
  • യാമ്പ നദി അമേരിക്കൻ ഐക്യനാടുകളിലെ വടക്കുപടിഞ്ഞാറൻ കൊളറാഡോയിലൂടെ ഏകദേശം 250 മൈൽ (400 കിലോമീറ്റർ) ദൂരത്തിൽ ഒഴുകുന്ന ഒരു നദിയാണ്. >>>
  • പ്രധാനമായും ഇന്ത്യൻ സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ താമസിക്കുന്ന ഒരു അർദ്ധ-ഇന്തോ-ആര്യൻ വംശീയ-ഭാഷാപരമായ ഗോത്രമാണ് ഗഡ്ഡി. >>>
സ്പൈറാംഗിൾ
സ്പൈറാംഗിൾ
  • ജ്യാമിതിയിൽ, ഒരു സർപ്പിളവുമായി ബന്ധപ്പെട്ട ഒരു രൂപമാണ് ഒരു സ്പൈറാംഗിൾ. >>>
  • ഇടുക്കി ജില്ലയിലെ ഒരു ആദിവാസി മൂപ്പൻ ആയിരുന്നു ചെമ്പൻ കൊലുമ്പൻ എന്ന കരുവെള്ളയാൻ ചെമ്പൻ കൊലുമ്പൻ. >>>
  • മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് രത്നഗിരി ജില്ല. രത്നഗിരി നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. >>>
  • സൂര്യപ്രകാശത്തിലെ ഹാനികരമായ രശ്മികളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു സംരക്ഷിത കണ്ണടയാണ് സൺഗ്ലാസ് >>>
പുതിയ ലേഖനങ്ങൾ
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
തിരഞ്ഞെടുത്ത പട്ടിക തിരഞ്ഞെടുത്ത പട്ടിക
 തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ
 കേരളത്തിലെ തുമ്പികൾ
 ഗ്രാമി ലെജൻഡ് പുരസ്കാരം

തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 sq mi) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇൻ്റീരിയർ ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്‌വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. തുടർന്ന് 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു.


പട്ടിക കാണുക

ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
ഫ്രെയേറിയ പുത്ലി
ഫ്രെയേറിയ പുത്ലി

കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു കുഞ്ഞു പൂമ്പാറ്റയാണ് ഫ്രെയേറിയ പുത്ലി. ഈസ്റ്റേൺ ഗ്രാസ് ജുവൽ അല്ലെങ്കിൽ സ്മാൾ ഗ്രാസ് ജുവൽ എന്നും അറിയപ്പെടുന്നു. പെൺശലഭങ്ങൾ ആൺശലഭങ്ങളെക്കാൾ അല്പം വലുപ്പമേറിയവയാണ്. പിൻചിറകിൽ ഓരത്തായി കാണപ്പെടുന്ന വൃത്താകൃതിയിലുള്ള കറുത്ത പാടുകളുടെ നിരയാണ് ഇതിന്റെ ഏറ്റവും സവിശേഷമായ സവിശേഷത.

ഛായാഗ്രഹണം: അജിത് ഉണ്ണികൃഷ്ണൻ
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
ഡിസംബർ 8
  • ഇന്ന് ;
  • പച്ച മലയാളപ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും പെട്ടന്ന് അർഥ ബോധമുളവാകത്തക്ക തരത്തിൽ ശുദ്ധ ഭാഷ പദങ്ങൾ ഉപയോഗിച്ച് കവിത എഴുതുന്നതിൽ നിപുണനായിരുന്ന  നടുവത്ത് അച്ഛൻ നമ്പൂതിരി എന്നറിയപ്പെട്ടിരുന്ന ദിവാകരൻ നമ്പൂതിരിയെയും ( 1841 -1912 ഡിസംബർ 8),
  • മലയാള നാടകകൃത്തും തിരക്കഥാകൃത്തും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും ചലച്ചിത്ര സം‌വിധായകനുമായിരുന്ന ഭാസ്കരൻ പിള്ള എന്ന തോപ്പിൽ ഭാസിയെയും (08 ഏപ്രിൽ 1924 - 08 ഡിസംബർ 1992),
  • 1948 ഓഗസ്റ്റ്‌ 21 മുതൽ തിരുവിതാംകൂറിന്റെയും തുടർന്ന് 1952 മുതൽ തിരുവിതാംകൂർ-കൊച്ചിയുടെയും  പിന്നീട് 1956ൽ കേരള സംസ്ഥാനം രൂപം കൊണ്ടപ്പോൾ കേരളത്തിലെ ആദ്യത്തെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആയും സേവനം അനുഷ്ഠിച്ച എൻ. ചന്ദ്രശേഖരൻ നായരെയും (1902 ഡിസംബർ - 1993 ഡിസംബർ 8 ),
  • കേരളീയ വാദ്യകലകളായ പഞ്ചവാദ്യം, ഇടക്ക, തായമ്പക എന്നിവയിൽ അസാധാരണ വൈദഗ്ദ്ധ്യം പുലർത്തിയിരുന്ന ഒരു പ്രതിഭാശാലിയായിരുന്നു പല്ലാവൂർ അപ്പുമാരാരെയും (12 ഫെബ്രുവരി 1928 - 8 ഡിസംബർ 2002),
  • ജി. അരവിന്ദൻ സംവിധാനം നിർവഹിച്ച അവനവൻ കടമ്പ എന്ന നാടകത്തിൽ ആട്ടപ്പണ്ടാരം എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുകയും  1986-ൽ പുറത്തിറങ്ങിയ ഒരിടത്ത് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നതിനു ശേഷം നൂറിലധികം ചലച്ചിത്രങ്ങളിലും ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച  മലയാള ചലച്ചിത്ര നാടക സിനിമ സീരിയൽ അഭിനേതാവായിരുന്ന ജഗന്നാഥനെയും (1938-2012 ഡിസംബർ 8) ,
  • ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത കമ്യൂണിസ്റ്റ് വിപ്ലവകാരി കാക്കാ ബാബു എന്ന പേരിലറിയപ്പെട്ടിരുന്ന മുസഫർ അഹമ്മദിനെയും (05ഓഗസ്റ്റ് 1889 – 08 ഡിസംബർ 1973),
  • എ ഡിസ്കവറി ഒഫ് ദ് ട്രൂ കോസസ്, വൈ അയർലൻഡ് വോസ് നെവർ എന്റയർലി സബ്ഡ്യൂസ്, അൺറ്റിൽ ദ് ബിഗിനിംഗ് ഒഫ് ഹിസ് മെജസ്റ്റീസ് റെയ് ൻ (1612) തുടങ്ങിയ നിരവധി പ്രബന്ധങ്ങൾ ഐറിഷ് പ്രശ്നത്തെ മുൻനിർത്തി   രചിക്കുകയും  ഐറിഷ് പാർലമെന്റിലെ സ്പീക്കറും,   പിന്നീട് ഇഗ്ലീഷ് പാർലിമെന്റിൽ അംഗമാകുകയും ചെയ്ത  ഇംഗ്ലീഷ് കവിയും അഭിഭാഷകനുമായിരുന്ന സർ ജോൺ ഡേവീസിനെയും( 1569 – 8 ഡിസംബർ 1626),
  • സ്പെയിനും ഹോളണ്ടും തമ്മിലുണ്ടായ സമാധാനസന്ധിയുടെ ഒപ്പുവയ്ക്കൽ മുഹൂർത്ത മാവിഷ്ക്കക്കരി ച്ചട്ടുള്ള "സ്വിയറിഗ് ഒഫ് ദി ഓഥ് ഒഫ് റാറ്റിഫിക്കേഷൻ ഒഫ് ദ് ട്രീറ്റി ഒഫ് മൂൻസ്റ്റർ "(1648)  എന്ന  പ്രസിദ്ധ  ചിത്രമടക്കം  പല  ചിത്രങ്ങൾ  വരയ്ക്കുകയും,   ഹോളണ്ടിലെ  സമ്പന്ന സമൂഹത്തിന്റെ ഛായാചിത്രങ്ങളും സാധാരണ ജനതയുടെ ജീവിത മുഹൂർത്ത ചിത്രീകരണങ്ങളും ചെയ്ത ജെറാർഡ് ടെർബോർച്  എന്ന ഡച്ച്   ചിത്രകാരനെയും (ഡിസംബർ.  1617 - 8 ഡിസംബർ 1681)
  • സാഹചര്യവശാൽ താൻ കറുപ്പിനടിമപ്പെട്ടതും വളരെയധികം ദുരിതങ്ങൾക്കും മാനസിക സംഘർഷങ്ങൾക്കും ശേഷം അതിൽനിന്നു മോചനം നേടിയതും ഹൃദയാവർജകമായ ഭാഷയിൽ വിവരിക്കുന്നതും, കുമ്പസാര സാഹിത്യശാഖയിൽ (Confessional Literature) നിസ്തുലമായ സ്ഥാനമുള്ള കൺഫെഷൻസ് ഒഫ് ആൻ ഇംഗ്ലീഷ് ഓപ്പിയം ഈറ്റർ  എഴുതിയ  ഇഗ്ലീഷ്  സാഹിത്യകാരൻ   തോമസ് ഡി ക്വിൻസിയെയും (1785 ഓഗസ്റ്റ് 15-1859 ഡിസംബർ 8),
  • ഇപ്പോൾ ഡിജിറ്റൽ കമ്പ്യൂട്ടർ സർക്യൂട്ടുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന യുക്തിയുടെ ബൂളിയൻ ബീജഗണിതം വികസിപ്പിച്ച ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞൻ ജോർജ്ജ് ബൂൾ ജൂനിയറിനെയും (  നവംബർ 1815 - 8 ഡിസംബർ 1864 ഒരു തത്ത്വചിന്തകൻ , മനഃശാസ്ത്രജ്ഞൻ, ജീവശാസ്ത്രജ്ഞൻ സാമൂഹ്യ ശാസ്ത്രജ്ഞൻ, നരവംശ ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഒരു ഇംഗ്ലീഷ് പോളിമത്ത് ആയിരുന്ന ഹെർബർട്ട് സ്പെൻസറിനെയും (27 ഏപ്രിൽ 1820 - 8 ഡിസംബർ 1903),
  •  ഇംഗ്ലീഷുകാരനായ പക്ഷി ശാസ്ത്രജ്ഞനും എന്റമോളജിസ്റ്റും ആയിരുന്ന   വിൽഫ്രെഡ് ബാക് ഹൗസ് അലക്സാണ്ടറെയും (4 February 1885 – 8 December 1965),
  • ഇസ്രയേലിന്റെ തൊഴിൽ മന്ത്രി, വിദേശകാര്യ മന്ത്രി എന്നീ പദവികൾക്കുശേഷം  ഇസ്രയേലിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയും,  ഇസ്രയേൽ രാഷ്ട്രീയത്തിൽ  'ഉരുക്കുവനിത' എന്നറിയപ്പെട്ടിരുന്ന ഗോൾഡാ മെയറിനെയും (മേയ് 3, 1898 – ഡിസംബർ 8, 1978).
  • ഭൂമിയെ വലംവച്ച ആദ്യ അമേരിക്കക്കാരനും ബഹിരാകാശത്തെത്തിയ മൂന്നാമത്തെ അമേരിക്കക്കാരനും 1974 മുതൽ 1999 വരെ യുഎസ് സെനറ്ററും യുഎസ് മറൈൻ കോറിലെ പൈലറ്റും എഞ്ചിനീയറുമായിരുന്ന ജോൺ ഗ്ലെൻ (ജോൺ ഹെർഷൽ ഗ്ലെൻ ജൂനിയർ ജൂലൈ 18, 1921 – ഡിസംബർ 8, 2016).
  •  വിദ്യാഭ്യാസ രംഗത്ത്  നിസ്തുല മായ സംഭാവന നല്കിയ ഇസ്ളാമിക സമൂഹത്തിൻറെ പരിഷ്കർത്താക്കളിൽ ഒരാളും, സ്വദേശാഭിമാനി എന്ന പത്രം തുടങ്ങിയ വൃക്തിയും, മതപണ്ഡിതനും  സമൂഹിക പരിഷ്കർത്താവും, ധീരനായ പ്രസാധകനും, പത്രാധിപരും  കേരളത്തിലെ അച്ചടിയുടേയും പ്രസിദ്ധീകരണങ്ങളുടേയും കുലപതിമാരിൽ ഒരാളുമായിരുന്ന   വക്കം മൗലവി എന്നപേരിൽ പ്രസിദ്ധനായ അബ്ദുൽ ഖാദർ മൗലവിയെയും (1873  ഡിസംബർ 8 - 1935),
  • കേരളത്തിലെ രാഷ്ട്രീയനേതാവും മുൻ പൊതുമരാമത്തുവകുപ്പ് മന്ത്രിയും റവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി.) യുടെ സമുന്നത നേതാക്കളിൽ ഒരാളുമായിരുന്ന ടി.കെ. ദിവാകരനെയും( 8 ഡിസംബർ 1920 - 19 ജനുവരി 1976).
  • ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും അഭിഭാഷകനും രാഷ്ട്രീയക്കാരനും ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിൽ ഭാഗമായിരുന്ന തേജ് ബഹാദൂർ സപ്രുവിനെയും (8 ഡിസംബർ 1875 – 20 ജനുവരി 1949)
  • പാശ്ചാത്യ ന്രുത്തകലയെ ഭാരതീയ സങ്കേതങ്ങളുമായി സംയോജിപ്പിച്ച് ന്രുത്തത്തിനു പുതിയ മാനങ്ങൾ കണ്ടെത്തിയ നർത്തകൻ പദ്മ വിഭൂഷൺ ഉദയ് ശങ്കറിനെയും( 8 ഡിസം 1900 – 26 സെപ്റ്റം: 1977).
  • ഋഷികേശ് കനിത്കറുടെ അച്ഛനും, ആഭ്യന്തര ക്രിക്കറ്റിൽ ഒന്നര പതിറ്റാണ്ട് രണ്ട് ടെസ്റ്റുകളടക്കം 87 മാച്ചുകളിൽ കളിച്ചിട്ടുള്ള ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ബാറ്റ്സ്മാനായിരുന്ന ഹേമന്ദ്‌ കനിത്‌കറിനെയും (8 ഡിസംബർ 1942 - 9 ജൂൺ 2015 ),
  • 1542 ഡിസംബർ 14 മുതൽ 1567-ൽ നിർബന്ധിത സ്ഥാനത്യാഗം വരെ സ്കോട്ട്ലൻഡിലെ രാജ്ഞിയായിരുന്ന മേരി സ്റ്റുവർട്ടിനെയും (8 ഡിസംബർ 1542 - 8 ഫെബ്രുവരി 1587),
  • പ്രകാശസംശ്ലേഷണം കണ്ടെത്തുകയും, സസ്യങ്ങളിലും ജന്തുക്കളിലെതു പോലെ കോശശ്വസനം നടക്കുന്നുണ്ടെന്ന് കണ്ടെത്തുകയും, പ്രകൃതിയിലെ കാർബൺ ചക്രത്തെക്കുറിച്ച്   ആദ്യമായി സൂചന നൽകുകയും ചെയ്ത ഡച്ച്‌   ജീവ ശാസ്ത്രജ്ഞ്ജനും രസതന്ത്രജ്ഞനും ആയിരുന്നവാൻ ഇൻഹെൻഹൂസിനെയും  (ഡിസംബർ 8, 1730- സെപ്റ്റംബർ 7, 1799)
  • , നോർവെയിലെ ഏറ്റവും മികച്ച നാല് സാഹിത്യ കാരന്മാരിൽ ഒരാളും, Ja, vi elsker dette landet എന്ന് തുടങ്ങുന്ന നോർവീജിയൻ ദേശീയ ഗാനത്തിന്റെ രചയിതാവും, 1903-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വ്യക്തിയും ആയ ബ്യോൺസ്റ്റീൻ മാർട്ടീനിയസ് ബ്യോൺസണിനെയും (8 ഡിസംബർ 1832 – 26 ഏപ്രിൽ 1910),
  • സിനിമയിൽ സ്പെഷ്യൽ എഫക്സ്ടുകൾക്ക് നാന്ദി കുറിച്ച   സ്റ്റോപ്പ് ട്രിക്ക് അവതരിപ്പിക്കുകയും  (ഒരു സീനിൽ ക്യാമറയുടെ പ്രവർത്തനം നിർത്തി, അടുത്ത സീനിൽ തത്സമയം സ്പെഷ്യൽ എഫക്ട്സ് നൽകിക്കൊണ്ട് ചിത്രീകരണം തുടരുകയും, തുടർന്ന് എഡിറ്റിംഗ് വേളയിൽ ഇരു സീനുകളും കൃത്യമായി യോജിപ്പിച്ച് എഫക്ട്സ് അനുഭവേദ്യമാക്കുകയും ചെയ്യുക എന്ന രീതി) മൾട്ടിപ്പൾ എക്സ്പോഷർ, റ്റൈം ലാപ്സ് ഫോട്ടൊഗ്രഫി, ഡിസോൾവസ് എന്നീ എഫക്ടുകളും ഉപയോഗിക്കുകയും  ബ്ലാക് & വൈറ്റ് ഫിലിമുകൾ മാത്രമുണ്ടായിരുന്ന അക്കാലത്ത് കൈകൊണ്ട് ഫിലിമുകൾക്ക് നിറം നൽകി  വിപ്ലവം സൃഷ്ടിക്കുകയും ചെയ്ത സിനി മജീഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന  ഫ്രാൻസ് സ്വദേശിയായ  സാങ്കേതിക വിദഗ്ദ്ധനും സംവിധായകനുമായിരുന്ന  ജോർജസ് ഴാൻ മെലീസ്  അഥവാ ജോർജസ് മെലീസിനെയും   (8 ഡിസംബർ 1861 – 21 ജനുവരി 1938) ,
  • വലിയ ചുവർചിത്രങ്ങൾ വരച്ച് മെക്സിക്കൻ ചിത്രകലയിൽ പുതിയൊരു ശാഖക്കു തന്നെ കാരണമായ ഒരു പ്രമുഖ മെക്സിക്കൻ ചിത്രകാരനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്ന ഡിയേഗോ റിവേരയെയും (ഡിസംബർ 8, 1886 – നവംബർ24, 1957)
  • ബീറ്റിൽസ് എന്ന പാശ്ചാത്യസംഗീത സംഘത്തിലെ  പോൾ മക് കാർട്നി,ഹാർസൺ,സറ്റ്ക്ലിഫ് ,റിംഗോ സ്റ്റാർഎന്നിവരോടൊപ്പം ബീറ്റിൽസ് എന്ന സംഘം 1960 ൽ രൂപീകരിക്കുകയും വിയറ്റ്നാം യുദ്ധത്തിനെതിരായും  ഗീതങ്ങൾ രചിച്ച "Give Peace a Chance" എന്ന പ്രശസ്തമായ  ഗാനമടക്കം ഒട്ടേറെ സംഗീത ആൽബങ്ങൾ പുറത്തിറക്കുകയും, ചെയ്ത ഗായകനും, ഗാനരചയിതാവുമായിരുന്ന  ജോൺ വിൻസ്റ്റൺ ലെനൻ എന്ന ജോൺ ലെനനെയും(9 ഒക്ടോ:1940 – 8 ഡിസം:1980),  
  • വലിയ ചുവർചിത്രങ്ങൾ വരച്ചു മെക്സിക്കൻ ചിത്രകലയിൽ പുതിയൊരു ശാഖക്കു തന്നെ തുടക്കം കുറിച്ച ഒരു പ്രമുഖ ചിത്രകാരനും , ഫ്രിഡ കാഹ്‌ലോ എന്ന ലോകപ്രശസ്ത ചിത്രകാരിയുടെ ഭർത്താവുമായിരുന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ ഡിയേഗോ റിവേരയെയും (ഡിസംബർ 8, 1886 – നവംബർ24, 1957),
  • മാർക്ക് ട്വയിനിനുശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ ഫലിത സാഹിത്യകാരനായി അറിയപ്പെടുന്ന സാഹിത്യകാരനും,  മനുഷ്യ ജീവിതത്തിലെ കൊച്ചുകൊച്ചു സംഭവങ്ങളും ആധുനിക മനുഷ്യന്റെ മോഹഭംഗങ്ങളെയും മുഖ്യ വിഷയമാക്കുകയും  ആധുനിക മനുഷ്യന്റെ വിഡ്ഢിത്തങ്ങളെ ഫലിതത്തിന്റെ വിളനിലമായി കാണുകയും, ഇസ് സെക്സ് നെസസറി, മൈ ലൈഫ് ആൻഡ് ഹാർഡ് ടൈംസ് ,ഫേബിൾസ് ഫോർ അവർ ടൈംസ് , മെൻ, വിമൻ ആൻഡ് ഡോഗ്സ്, ദ് തേർബർ കാർണിവൽ , ദ് തേർട്ടീൻ ക്ളോക്സ്, ദി ഇയേഴ്സ് വിത്ത് റോസ്  തുടങ്ങിയ   നിരവധി കൃതികൾ രചിക്കുകയും ചെയ്ത ജെയിംസ് ഗ്രോവർ തേർബറിനെയും (1894 ഡിസംബർ 8-1961 നവംബർ 2),
  • തന്റെ ആലാപനം, അഭിനയം, നൃത്തം, ഹാസ്യ വൈദഗ്ധ്യം എന്നിവയിലൂടെ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച അമേരിക്കൻ എന്റർടെയ്‌നർ സാമി ഡേവിസ്, ജൂനിയറിനെയും (ഡിസംബർ 8, 1925 – മെയ് 16, 1990),
  • ഡോർസ് എന്ന പ്രശസ്ത സംഗീത ബാൻഡിന്റെ പ്രധാന ഗായകൻ എന്ന നിലയിൽ അതിപ്രശസ്തനായ അമേരിക്കൻ ഗായകനും കവിയും ഗാനരചയിതാവുമായ ജിം മോറിസണിനെയും (ഡിസംബർ 8, 1943- ജൂലൈ 3, 1971) ഓർമ്മിക്കാം.!
  • By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ ' ************************************
വാർത്തകൾ വാർത്തകൾ
 വിക്കി വാർത്തകൾ
2023
  • 2023 ഫെബ്രുവരി 21-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 83,000 പിന്നിട്ടു.
  • 2023 ഫെബ്രുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 38 ലക്ഷം പിന്നിട്ടു.

2022

  • 2022 നവംബർ 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 80,000 പിന്നിട്ടു.
  • 2020 ഓഗസ്റ്റ് 06-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 70,000 പിന്നിട്ടു.
  • 2020 മാർച്ച് 20-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 68,000 പിന്നിട്ടു.

2019

  • 2019 ഡിസംബർ 12-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 67,000 പിന്നിട്ടു.
  • 2019 ഒക്ടോബർ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 66,000 പിന്നിട്ടു.
  • 2019 ഓഗസ്റ്റ് 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 65,000 പിന്നിട്ടു.
  • 2019 ജൂലൈയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 31 ലക്ഷം പിന്നിട്ടു.
  • 2019 ജൂൺ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 64,000 പിന്നിട്ടു.
  • 2019 ഏപ്രിൽ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 63,000 പിന്നിട്ടു.
  • 2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.
  • 2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.


പത്തായം
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശ
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹം
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
ഇതര ഭാഷകളിൽ
"https://ml.wikipedia.org/w/index.php?title=പ്രധാന_താൾ&oldid=3822701" എന്ന താളിൽനിന്ന് ശേഖരിച്ചത്