ബ്രാൻഡ് റിസോഴ്സുകൾ

നിങ്ങളുടെ ബ്രാൻഡ് രൂപപ്പെടുത്തുന്നതിനുള്ള അടിസ്ഥാന ശിലകളാണ് താഴെ നൽകിയിരിക്കുന്നത്. തുടക്കമിടുന്നതിന് ഇവിടെയുള്ള പേജ് നിങ്ങളെ സഹായിക്കുമെങ്കിലും, എല്ലാ ഉപയോഗങ്ങൾക്കും YouTube അനുമതി നൽകേണ്ടതുണ്ട്.

ബ്രാൻഡ്‌ ഉപയോഗ അഭ്യർത്ഥന ഫോം പൂരിപ്പിക്കുക

YouTube ലോഗോ ഉപയോഗം

ആവശ്യമായ ഇടം

ആവശ്യമായ ഇടം ഉപയോഗിക്കുന്നത് ലോഗോയെ അതിന്റെ സ്വാധീന ശേഷിയും ദൃശ്യപരതയും ഇല്ലാതാക്കുന്ന ചിത്രങ്ങളിൽ നിന്നും ടെക്സ്റ്റിൽ നിന്നും മറ്റ് ഗ്രാഫിക്സിൽ നിന്നും ബഫർ ചെയ്യും. ഞങ്ങളുടെ ലോഗോയ്ക്ക് കൂടുതൽ ഇടം നൽകുന്നതനുസരിച്ച് അതിന്റെ സ്വാധീന ശേഷി വർദ്ധിക്കും.

ലോഗോയ്ക്ക് ചുറ്റുമുള്ള ആവശ്യമായ ഇടം ഐക്കണിന്റെ ഉയരത്തിന് തുല്യമോ അതിനേക്കാൾ കൂടുതലോ ആയിരിക്കണം.

തെളിഞ്ഞ പശ്ചാത്തലത്തിലെ പൂർണ്ണ വർണ്ണ YouTube ലോഗോ

വലുപ്പം ക്രമീകരിക്കൽ

നിർദ്ദിഷ്ട വലുപ്പങ്ങൾക്കായി ഞങ്ങളുടെ ലോഗോ അനുയോജ്യമാക്കിയിരിക്കുന്നു. ഞങ്ങളുടെ ലോഗോ ദൃശ്യമാകുന്നത് സ്മാർട്ട് ഫോണിലോ അരീനയുടെ ജമ്പോ സ്ക്രീനിലോ ആകട്ടെ, അത് സുവ്യക്തവും മനസ്സിലാക്കാൻ കഴിയുന്നതുമായിരിക്കണം.

തെളിഞ്ഞ പശ്ചാത്തലത്തിലെ പൂർണ്ണ വർണ്ണ YouTube ലോഗോ

കുറഞ്ഞ ഡിജിറ്റൽ ഉയരം: 20dp

തെളിഞ്ഞ പശ്ചാത്തലത്തിലെ പൂർണ്ണ വർണ്ണ YouTube ലോഗോ

കുറഞ്ഞ പ്രിന്‍റ് ഉയരം: 0.125in or 3.1mm

ലോഗോ ഉപയോഗിച്ച് ചെയ്യാൻ പാടില്ലാത്തവ

ആളുകൾക്ക് തിരിച്ചറിയാനുള്ള ഒരു ചിഹ്നമാണ് YouTube ലോഗോ, അതിൽ ഒരിക്കലും മാറ്റം വരുത്തരുത്.

YouTube ലോഗോ ഉപയോഗിച്ച് ചെയ്യാൻ പാടില്ലാത്തവയെ കുറിച്ചുള്ള ചില ഉദാഹരണങ്ങൾ ഇതാ.

ചെയ്യരുതാത്തവചെയ്യരുതാത്തവ

  • ഐക്കണും "YouTube" എന്ന വാക്കിനും ഇടയിലുള്ള സ്‌പെയ്‌സ് മാറ്റുക അല്ലെങ്കിൽ അതിന്‍റെ അക്ഷരങ്ങൾ മാറ്റുക
  • ചുവപ്പ്, മിക്കവാറും കറുപ്പ് അല്ലെങ്കിൽ വെളുപ്പ് എന്നിവ ഒഴികെയുള്ള ഏതെങ്കിലും നിറം ഉപയോഗിക്കുക
  • "YouTube"-നായി ഒരു വ്യത്യസ്‌ത ടൈപ്പ്‌ഫേസ് തിരഞ്ഞെടുക്കുക
  • ഡ്രോപ്പ് ഷാഡോ പോലുള്ള വിഷ്വൽ ഇഫക്റ്റുകൾ ചേർക്കുക
  • എങ്ങനെയെങ്കിലും "YouTube" എന്ന വാക്ക് മാറ്റുക അല്ലെങ്കിൽ മാറ്റി മറ്റൊന്ന് ഉപയോഗിക്കുക
  • ലോഗോയുടെ ആകൃതി മാറ്റുക
  • ഒരു പദത്തിലോ വാക്യത്തിലോ ലോഗോ ഉപയോഗിക്കുക
YouTube ലോഗോകൾ സ്ഥാപിക്കുമ്പോൾ അഭിമുഖീകരിക്കാവുന്ന പതിവ് പിശകുകൾ

സുദൃഢ പശ്ചാത്തലങ്ങളിൽ ലോഗോ ഉപയോഗിക്കൽ

വ്യത്യസ്‌ത സുദൃഢ പശ്ചാത്തലങ്ങളിൽ YouTube ലോഗോയുടെ ശരിയായ പ്രയോഗം കാണിക്കുന്ന ഉദാഹരണങ്ങളാണ് ഇവ. 40% ചാരനിറത്തിലും കുറവ് തെളിച്ചമുള്ള പശ്ചാത്തലത്തിൽ ഏകദേശം കറുത്ത പൂർണ്ണ വർണ്ണ ലോഗോ ഉപയോഗിക്കണം. 50% ചാരനിറത്തിലും ഇരുണ്ട പശ്ചാത്തലത്തിൽ വെളുത്ത പൂർണ്ണ വർണ്ണ ലോഗോ ഉപയോഗിക്കണം.

സുദൃഢ പശ്ചാത്തലങ്ങളിലെ YouTube ലോഗോ

പൂർണ്ണ വർണ്ണ ലോഗോ

പൂർണ്ണ വർണ്ണ ലോഗോയുടെ രണ്ട് പതിപ്പുകൾ ഉണ്ട്, ഏകദേശം കറുപ്പും വെള്ളയും - എന്നാൽ ഐക്കണിലെ ത്രികോണം എപ്പോഴും വെള്ളയായിരിക്കും.

തെളിഞ്ഞ പശ്ചാത്തലത്തിൽ മിക്കവാറും കറുപ്പായ പൂർണ്ണ വർണ്ണ ലോഗോ ഉപയോഗിക്കുക. ഇരുണ്ട പശ്ചാത്തലത്തിൽ വെള്ള പൂർണ്ണ വർണ്ണ ലോഗോയും ഉപയോഗിക്കുക.

പൂർണ്ണ വർണ്ണ പശ്ചാത്തലങ്ങളിൽ പൂർണ്ണ വർണ്ണ YouTube ലോഗോ

മോണോക്രോം ലോഗോ

പശ്ചാത്തല വർണ്ണം, പൂർണ്ണ വർണ്ണ ലോഗോ കാണാൻ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നെങ്കിൽ, പകരം മോണോക്രോം ലോഗോ ഉപയോഗിക്കണം.

മിക്കവാറും കറുപ്പായ (#282828) മോണോക്രോം ലോഗോയിലെ ഐക്കണിൽ ഒരു വെളുത്ത ത്രികോണം അടങ്ങിയിരിക്കുന്നു. ഇളം ബഹു-വർണ്ണ ചിത്രങ്ങളിൽ ഇത് ഉപയോഗിക്കണം.

വെള്ള (#FFFFFF) മോണോക്രോം ലോഗോയിൽ ഒരു നിറയ്ക്കാത്ത ത്രികോണമുണ്ട്. അത് ഇരുണ്ട ബഹു-വർണ്ണ ചിത്രങ്ങളിൽ ഉപയോഗിക്കണം.

ചാരനിറ ഗ്രേഡിയന്റ് പശ്ചാത്തലത്തിലുള്ള YouTube ലോഗോ

YouTube ഐക്കൺ ഉപയോഗിക്കൽ

ഞങ്ങളുടെ ഐക്കൺ

ഫ്ലെക്‌സിബിൾ അടയാളമായ ഞങ്ങളുടെ ഐക്കൺ, വാങ്ങാനുള്ള പ്രേരിപ്പിക്കലായും ഞങ്ങളുടെ ലോഗോയുടെ ചെറുപതിപ്പായും പ്രവർത്തിക്കുന്നു. ലോഗോ, കൃത്യമായ സുരക്ഷിത ഇടത്തോടുകൂടി 24dp-യിൽ ഉപയോഗിക്കാൻ ആവശ്യമായ റൂം നിങ്ങൾക്കില്ലെങ്കിൽ, പകരം YouTube ഐക്കൺ ഉപയോഗിക്കണം.

പൂർണ്ണ വർണ്ണ YouTube ഐക്കൺ

ആവശ്യമായ ഇടം

ആവശ്യമായ ഇടം ഉപയോഗിക്കുന്നത് ലോഗോ ഐക്കണിനെ അതിന്റെ സ്വാധീന ശേഷിയും ദൃശ്യപരതയും ഇല്ലാതാക്കുന്ന ചിത്രങ്ങളിൽ നിന്നും ടെക്സ്റ്റിൽ നിന്നും മറ്റ് ഗ്രാഫിക്സിൽ നിന്നും ബഫർ ചെയ്യും. ഞങ്ങളുടെ ലോഗോ ഐക്കണിന് കൂടുതൽ ഇടം നൽകുന്നതനുസരിച്ച് അതിന്റെ സ്വാധീന ശേഷി വർദ്ധിക്കും.

ലോഗോ ഐക്കണിന് ചുറ്റുമുള്ള ആവശ്യമായ ഇടം ഐക്കണിന്റെ ഉയരത്തിന് തുല്യമോ അതിനേക്കാൾ കൂടുതലോ ആയിരിക്കണം.

YouTube ലോ, തെളിഞ്ഞത്, ഇരുണ്ട പശ്ചാത്തലത്തിൽ വെളുപ്പ്

വലുപ്പം ക്രമീകരിക്കൽ

നിർദ്ദിഷ്ട വലുപ്പങ്ങൾക്കായി ഞങ്ങളുടെ ലോഗോ ഐക്കൺ അനുയോജ്യമാക്കിയിരിക്കുന്നു. ഞങ്ങളുടെ ലോഗോ ഐക്കൺ ദൃശ്യമാകുന്നത് സ്മാർട്ട് ഫോണിലോ അരീനയുടെ ജമ്പോ സ്ക്രീനിലോ ആകട്ടെ, അത് സുവ്യക്തവും മനസ്സിലാക്കാൻ കഴിയുന്നതുമായിരിക്കണം.

തെളിഞ്ഞ പശ്ചാത്തലത്തിലെ പൂർണ്ണ വർണ്ണ YouTube ഐക്കൺ

കുറഞ്ഞ ഡിജിറ്റൽ ഉയരം: 20dp

തെളിഞ്ഞ പശ്ചാത്തലത്തിലെ പൂർണ്ണ വർണ്ണ YouTube ഐക്കൺ

കുറഞ്ഞ പ്രിന്‍റ് ഉയരം: 0.125in or 3.1mm

ഐക്കൺ ഉപയോഗിച്ച് ചെയ്യാൻ പാടില്ലാത്തവ

YouTube ഐക്കണിൽ ഒരിക്കലും മാറ്റം വരുത്തരുത്

ഐക്കൺ ഉപയോഗിച്ച് ചെയ്യാൻ പാടില്ലാത്തവയെ കുറിച്ചുള്ള ചില ഉദാഹരണങ്ങൾ ഇതാ.

ചെയ്യരുതാത്തവചെയ്യരുതാത്തവ

  • ഐക്കണിന്‍റെ ആകൃതി തിരശ്ചീനമായോ ലംബമായോ വലിച്ചുനീട്ടുക
  • ത്രികോണത്തിന്‍റെ കോണുകൾ അല്ലെങ്കിൽ വലുപ്പം മാറ്റുക
  • ചുവപ്പ്, മിക്കവാറും കറുപ്പ് അല്ലെങ്കിൽ വെളുപ്പ് എന്നിവ ഒഴികെയുള്ള നിറങ്ങൾ ഉപയോഗിക്കുക
  • ഐക്കൺ തിരിക്കുക
  • ഏതെങ്കിലും പ്രത്യേക ഇഫക്റ്റുകൾ ചേർക്കുക
  • ഐക്കണിൽ ഒരു പാറ്റേൺ അല്ലെങ്കിൽ ചിത്രം ചേർക്കുക
  • മറ്റ് ആകൃതികളോ ഐക്കണുകളോ ഉപയോഗിച്ച് ത്രികോണത്തെ മാറ്റുക
  • വാക്കുകൾ ഉപയോഗിച്ച് ത്രികോണത്തെ മാറ്റുക
  • ദീർഘചതുരത്തിനായി ഒരു പുതിയ ആകൃതി തിരഞ്ഞെടുക്കുക
YouTube ഐക്കണുകൾ സ്ഥാപിക്കുമ്പോൾ അഭിമുഖീകരിക്കാവുന്ന പതിവ് പിശകുകൾ

സോഷ്യൽ മീഡിയയിൽ ഐക്കൺ ഉപയോഗിക്കൽ

ഒരു YouTube ചാനലിലേക്ക് ലിങ്ക് ചെയ്യുമ്പോൾ മാത്രമേ സോഷ്യൽ മീഡിയാ അസറ്റുകളിൽ YouTube ഐക്കൺ ഉപയോഗിക്കാൻ കഴിയുകയുള്ളൂ.

പ്രധാനം: ലക്ഷ്യസ്ഥാന URL ഒരു YouTube ചാനലാണെങ്കിൽ മാത്രമേ നിങ്ങൾക്ക് ലോഗോയെ അല്ലെങ്കിൽ ഐക്കണിനെ ഒരു ലിങ്ക് ആക്കാനാകൂ.

സോഷ്യൽ മീഡിയ പങ്കിടൽ ബാർ സാഹചര്യത്തിലെ YouTube ഐക്കൺ

സന്ദർഭത്തിന് അനുസരിച്ചുള്ള ഒരു YouTube സോഷ്യൽ മീഡിയ ഐക്കൺ

YouTube വർണ്ണങ്ങൾ

YouTube ബ്രാൻഡ് എലമെന്റുകളുടെ ഏതൊരു ഉപയോഗത്തിനും പ്രത്യേക അനുമതി ആവശ്യമാണ്, കൂടാതെ അവലോകനത്തിനായി 'ബ്രാൻഡ് ഉപയോഗ അഭ്യർത്ഥനാ ഫോമി'ലൂടെ അനുമതിക്കുള്ള അഭ്യർത്ഥന ഇംഗ്ലീഷിൽ സമർപ്പിക്കേണ്ടതാണ്. ഇംഗ്ലീഷ് ഇതര അഭ്യർത്ഥനകൾക്കായി, നിങ്ങളുടെ YouTube പാർട്ട്‌ണർഷിപ്പ് കൗണ്ടർപാർട്ടുമായി ബന്ധപ്പെടുക. വ്യാപാരമുദ്രകളുടെ അനുചിതമായ ഏതൊരു ഉപയോഗവും തടയുന്നതിനും ഏത് സമയത്തും കമ്പനിയുടെ അവകാശങ്ങൾ നടപ്പാക്കുന്നതിനും ഉള്ള അവകാശം YouTube-ൽ നിക്ഷിപ്തമാണ്.

ബ്രാൻഡ്‌ ഉപയോഗ അഭ്യർത്ഥന ഫോം പൂരിപ്പിക്കുക

പങ്കാളികളും പരസ്യദാതാക്കളും

നിങ്ങളുടെ YouTube ചാനലോ ഉള്ളടക്കമോ പ്രമോട്ടുചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ സഹായത്തിനുണ്ട്. ലോഗോ - ഐക്കൺ ഉപയോഗ മാർഗ്ഗരേഖകളും താഴെ നൽകിയിരിക്കുന്ന മാർഗ്ഗരേഖകളും നിങ്ങൾ പിന്തുടരുന്നിടത്തോളം, YouTube പേരും ലോഗോയും ഐക്കണും നിങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്.

ചെയ്യാം

  • YouTube അനുമതി നൽകിയിട്ടുള്ള എല്ലാ YouTube ബ്രാൻഡ് ഘടകങ്ങളും പരമാവധി പ്രയോജനപ്പെടുത്തുക
  • YouTube ബ്രാൻഡുമായി ബന്ധപ്പെട്ട എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുക
  • ചാനൽ ആർട്ടിൽ YouTube ലോഗോയുടെ ആവർത്തിച്ചുള്ള ഉപയോഗം ഒഴിവാക്കുക
  • ഉപയോഗിക്കുന്ന ലോഗോകൾ അപ്-ടു-ഡേറ്റ് ആണെന്ന് ഉറപ്പാക്കുക
  • സോഷ്യൽ ഐക്കൺ ലൈനപ്പിനുള്ളിൽ YouTube ഐക്കൺ ഉപയോഗിക്കുക
  • നിങ്ങളുടെ ചാനലിലേക്ക് ലിങ്കുചെയ്യുകയോ ട്രാഫിക്ക് ആകർഷിക്കുകയോ ചെയ്യുമ്പോൾ, നിങ്ങളുടെ ചാനലോ ഉള്ളടക്കമോ പ്രൊമോട്ടുചെയ്യുന്നതിന് സാധാരണ ലോഗോ ഉപയോഗിക്കുക

വേണ്ട

  • YouTube-ന് പുറത്തുള്ള സൈറ്റുകളിലേക്ക് ആളുകളെ ആകർഷിക്കാൻ ലോഗോകളോ ബ്രാൻഡ് എലമെന്‍റുകളോ ഉപയോഗിക്കുക
  • അനുപാതങ്ങളും സ്ഥാനങ്ങളും മാറ്റൽ, വലിച്ചുനീട്ടൽ, ചുരുക്കൽ, വർണ്ണമോ ടൈപ്പ്‌ഫെയ്‌സുകളോ മാറ്റൽ, ഫ്ലിപ്പുചെയ്യൽ, തിരിക്കൽ, ഇഫക്റ്റുകൾ ചേർക്കൽ എന്നിവ ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുത്താതെ, ലോഗോകളോ ഐക്കണുകളോ മറ്റ് ബ്രാൻഡ് ഘടകങ്ങളോ ഏതെങ്കിലും തരത്തിൽ പരിഷ്‌കരിക്കുക
  • ചുവപ്പിൽ (ദൃശ്യതയുടെ അഭാവം കാരണം) പൂർണ്ണ വർണ്ണ ലോഗോ സ്ഥാപിക്കുക
  • ലോഗോയോ ഐക്കണോ ഭാഗികമായി മറയ്ക്കുക
  • ലോഗോയുടെയോ ഐക്കണിന്‍റെയോ ഉള്ളിൽ ഒരു ചിത്രം സ്ഥാപിക്കുക

YouTube ബ്രാന്‍ഡിംഗ് ഉപയോഗിക്കുന്നതിന്‍റെ ചില നല്ലതും ചീത്തയുമായ ഉദാഹരണങ്ങൾ ഇതാ:

മറ്റ് സോഷ്യൽ മീഡിയ ഐക്കണുകൾക്കൊപ്പം, YouTube ഇൻലൈൻ ഉപയോഗിക്കുമ്പോൾ, YouTube ലോഗോയ്ക്ക് പകരം YouTube ഐക്കൺ ഉപയോഗിക്കുന്നതാണ് ഉത്തമം.

ചെയ്യാം
വേണ്ട

കൃത്യമായ YouTube ലോഗോയും ഐക്കണും

നിങ്ങൾ ഉപയോഗിക്കുന്നത് ശരിയായ, അപ്‌ഡേറ്റ് ചെയ്‌‌ത YouTube ലോഗോ ആണെന്നും, അനൗദ്യോഗികമോ പഴയതോ (ഇത്തരത്തിലുള്ളവ നിരവധിയുണ്ട്) അല്ലെന്നും ഉറപ്പാക്കാൻ രണ്ടുതവണ പരിശോധിക്കുക. ഏറ്റവും പുതിയ ലോഗോകൾ ഡൗൺലോഡ് ചെയ്യാനാകും.

ചെയ്യാം
വേണ്ട

ദൃശ്യത കുറവായിരിക്കുമെന്നതിനാൽ ചുവപ്പ് പശ്ചാത്തലത്തിൽ അടിസ്ഥാന ലോഗോ സ്ഥാപിക്കരുത്. ചുവപ്പിൽ ഏറ്റവും അനുയോജ്യം വെള്ള മോണോക്രോം ലോഗോയാണ്.

ചെയ്യാം
വേണ്ട

ചാനൽ ആർട്ടിൽ പൂർണ്ണ വർണ്ണ ലോഗോ ഉപയോഗിക്കരുത്, കാരണം വെബ്‌സൈറ്റിൽ YouTube ലോഗോ ഉള്ളതിനാൽ ലോഗോകൾ വേണ്ടതിലേറെയാകും.

ചെയ്യാം
വേണ്ട

മൂന്നാം കക്ഷി അംഗീകാരങ്ങൾ

  • YouTube-ൽ നിങ്ങളുടേതല്ലാത്ത ഏതെങ്കിലും ഉള്ളടക്കം അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ പ്രസക്‌തരായ ഉള്ളടക്ക ഉടമസ്ഥരിൽനിന്ന് ആവശ്യമായ മൂന്നാംകക്ഷി അംഗീകാരങ്ങൾ നേടേണ്ട ഉത്തരവാദിത്തം നിങ്ങളുടേതാണ്.
  • നിങ്ങൾ പ്രമോഷണൽ കാര്യങ്ങളിൽ ഏതെങ്കിലും ഉള്ളടക്കം കാണിക്കുന്നുണ്ടെങ്കിൽ, പ്രസക്‌തരായ ഉള്ളടക്ക ഉടമസ്ഥരിൽനിന്ന് ആവശ്യമായ മൂന്നാംകക്ഷി അംഗീകാരങ്ങൾ നിങ്ങൾക്ക് ലഭിച്ചിരിക്കണം.
  • പങ്കാളികൾക്ക് വേണ്ടി YouTube അനുമതികൾക്കായി ഇടപെടില്ല. ആവശ്യമായ അനുമതികൾ നേടുന്നതിന് നിങ്ങൾ തീർച്ചയായും ചിത്ര അല്ലെങ്കിൽ വീഡിയോ ഉടമയുമായി നേരിട്ട് ബന്ധപ്പെടണം.
  • YouTube-ലേക്ക് അപ്‌ലോഡ് ചെയ്യുക വഴി, നിങ്ങളുടെ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് ആവശ്യമായ അവകാശങ്ങൾ നിങ്ങൾക്കുണ്ടെന്ന് നിങ്ങൾ ഉറപ്പുനൽകുകയാണ്. കമ്പനിയുടെ ഉപയോഗ നിബന്ധനകളും or കമ്മ്യൂണിറ്റി മാർഗ്ഗരേഖകളും ലംഘിച്ചേക്കാവുന്ന ഉള്ളടക്കങ്ങളെല്ലാം സൈറ്റിൽ നിന്ന് നീക്കംചെയ്യുന്നതിനുള്ള അവകാശം YouTube-ൽ നിക്ഷിപ്തമാണ്.

"യൂടൂബർ" എന്ന പദം ഉപയോഗിക്കുന്നു

സ്രഷ്‌ടാക്കൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

  • സ്വയം യൂടൂബർ എന്ന് വിളിക്കാൻ, നിരവധി സ്രഷ്‌ടാക്കൾ ഇഷ്‌ടപ്പെടുന്നു എന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അസ്സൽ വീഡിയോ അല്ലെങ്കിൽ സംഗീത ഉള്ളടക്കം സൃഷ്‌ടിച്ച് YouTube-ൽ അപ്‌ലോഡ് ചെയ്യുന്ന വ്യക്തിക്ക് മാത്രമേ “യൂടൂബർ” അല്ലെങ്കിൽ “ടൂബർ” വിശേഷണം നൽകാവൂ എന്ന് ഞങ്ങൾ അഭ്യര്‍ത്ഥിക്കുന്നു.
  • "യൂടൂബർ" സാധാരണ രീതിയില്‍ നിലനിർത്താനാണ് ഞങ്ങളും താൽപ്പര്യപ്പെടുന്നത്. അങ്ങനെ എല്ലാവർക്കും അത് ഉപയോഗിക്കാനാകും. ആയതിനാൽ, “യൂടൂബർ” അല്ലെങ്കിൽ “ടൂബർ” എന്നത് വീഡിയോ പരമ്പരകൾ, പുസ്തകങ്ങൾ, പ്രോഗ്രാമുകൾ അല്ലെങ്കിൽ ആ വാക്കുകൾ അടങ്ങിയ, രജിസ്‌റ്റർ ചെയ്യാൻ ശ്രമിക്കുന്ന ഡൊമെയ്നുകൾ, ചാനൽ പേരുകൾ, വ്യാപാരമുദ്രകൾ എന്നിവ പോലുള്ളവയുടെ ഔദ്യോഗിക നാമങ്ങളിൽ ഉപയോഗിക്കരുത്. മുഴുവൻ നിർമ്മാതാക്കളുടെ കമ്മ്യൂണിറ്റിക്കുമായി YouTube വ്യാപാരമുദ്ര സംരക്ഷിക്കാൻ ഇത് ഞങ്ങളെ സഹായിക്കും

പരസ്യദാതാക്കൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

  • അസ്സല്‍ വീഡിയോ അല്ലെങ്കിൽ സംഗീത ഉള്ളടക്കം സൃഷ്‌ടിച്ച് YouTube-ൽ അപ്‌ലോഡ് ചെയ്യുന്ന വ്യക്തിയെ പരാമർശിക്കുമ്പോൾ മാത്രമേ “യൂടൂബർ” ഉപയോഗിക്കാൻ പാടുള്ളൂ. മറ്റ് വീഡിയോ പ്ലാറ്റ്‌ഫോമുകളിൽ മാത്രം ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നവരെ "യൂടൂബർ” എന്ന് വിളിക്കുന്നത് ശരിയല്ല.
  • ആയതിനാൽ, "യൂടൂബർ" സാധാരണ രീതിയില്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഞങ്ങള്‍ക്ക് ഉറപ്പാക്കാനാകും, വീഡിയോ പരമ്പരകൾ, പുസ്തകങ്ങൾ, പ്രോഗ്രാമുകൾ അല്ലെങ്കിൽ ആ വാക്കുകൾ അടങ്ങിയ, രജിസ്‌റ്റർ ചെയ്യാൻ ശ്രമിക്കുന്ന ഡൊമെയ്‌നുകൾ, ചാനൽ പേരുകൾ, വ്യാപാരമുദ്രകൾ എന്നിവ പോലുള്ളവയുടെ ഔദ്യോഗിക നാമങ്ങളിൽ “യൂടൂബർ” ഉപയോഗിക്കരുത് എന്ന് മൂന്നാം കക്ഷികളോട് ഞങ്ങൾ ആവശ്യപ്പെടുന്നു. ഇത് ഞങ്ങൾക്കും കമ്മ്യൂണിറ്റിക്കുമായി YouTube വ്യാപാരമുദ്ര സംരക്ഷിക്കാൻ സഹായിക്കും.
  • “ടൂബർ” എന്നത് YouTube സ്രഷ്‌ടാക്കൾക്ക് അനൗപചാരികമായി ഉപയോഗിക്കാമെങ്കിലും പരസ്യദാതാക്കൾ ഇത് ഒരിക്കലും ഉപയോഗിക്കരുത്.

YouTube ബ്രാൻഡ് എലമെന്റുകളുടെ ഏതൊരു ഉപയോഗത്തിനും പ്രത്യേക അനുമതി ആവശ്യമാണ്, കൂടാതെ അവലോകനത്തിനായി 'ബ്രാൻഡ് ഉപയോഗ അഭ്യർത്ഥനാ ഫോമി'ലൂടെ അനുമതിക്കുള്ള അഭ്യർത്ഥന ഇംഗ്ലീഷിൽ സമർപ്പിക്കേണ്ടതാണ്. ഇംഗ്ലീഷ് ഇതര അഭ്യർത്ഥനകൾക്കായി, നിങ്ങളുടെ YouTube പാർട്ട്‌ണർഷിപ്പ് കൗണ്ടർപാർട്ടുമായി ബന്ധപ്പെടുക. വ്യാപാരമുദ്രകളുടെ അനുചിതമായ ഏതൊരു ഉപയോഗവും തടയുന്നതിനും ഏത് സമയത്തും കമ്പനിയുടെ അവകാശങ്ങൾ നടപ്പാക്കുന്നതിനും ഉള്ള അവകാശം YouTube-ൽ നിക്ഷിപ്തമാണ്.

ബ്രാൻഡ്‌ ഉപയോഗ അഭ്യർത്ഥന ഫോം പൂരിപ്പിക്കുക

വിനോദവും മാധ്യമവും

ഏത് മീഡിയയിലും (വീഡിയോകൾ, ടിവി ഷോകൾ, മൂവികൾ, വർത്തമാനപ്പത്രങ്ങൾ മുതലായവയിൽ) YouTube ബ്രാൻഡ് പ്രദർശിപ്പിക്കുന്നതിനായി ഈ മാർഗ്ഗരേഖകൾ വായിക്കുക.

ബ്രാൻഡ് ഉപയോഗ അനുമതി

നിങ്ങൾ ജോലി ചെയ്യുന്നത് വിനോദ - മാധ്യമ മേഖലയിലാണെങ്കിൽ, ഏതെങ്കിലും മാധ്യമത്തിൽ (ഉദാ. ടിവി, സംഗീത വീഡിയോകൾ, സിനിമകൾ, പുസ്‌തകങ്ങൾ തുടങ്ങിയവ) YouTube ലോഗോകൾ, ഐക്കണുകൾ അല്ലെങ്കിൽ UI-യുടെ ഘടകങ്ങൾ (ഉദാ. ബട്ടണുകൾ, പേജുകൾ, മൊബൈൽ സ്‌ക്രീന്‍ഷോട്ടുകൾ തുടങ്ങിയവ) കാണിക്കുന്ന എല്ലാ ഉൽപ്പന്ന പ്ലേസ്‌മെന്‍റുകൾക്കും YouTube-ൽ നിന്നുള്ള അനുമതി ഉണ്ടായിരിക്കണം. ലോഗോ ഉപയോഗ മാർഗ്ഗരേഖകളും കൂടാതെ താഴെ കാണുന്ന മാർഗ്ഗരേഖകളും പാലിക്കുക, തുടർന്ന് ബ്രാൻഡ് ഉപയോഗ അഭ്യർത്ഥനാ ഫോമിലൂടെ ഇംഗ്ലീഷിൽ നിങ്ങളുടെ അഭ്യർത്ഥന സമർപ്പിക്കുക. ഉൽപ്പന്ന പ്ലേസ്‌മെന്‍റിന് നിരവധി പ്രേക്ഷകരുണ്ടെങ്കിൽ, നിങ്ങൾ Google Inc.റിലീസ് ഫോമുകളിൽ ഒപ്പിടേണ്ടി വന്നേക്കാം.

പ്രധാനപ്പെട്ടത്: നിങ്ങൾ ഏതെങ്കിലും മാധ്യമത്തെ പ്രതിനിധീകരിക്കുന്നുവെങ്കിൽ, ബ്രാൻഡ് ഉപയോഗ അഭ്യർത്ഥനാ ഫോമിലൂടെയുള്ള അവലോകനത്തിന് അഭ്യർത്ഥന സമർപ്പിക്കേണ്ടതില്ല. വായിക്കുക. അതിന് ശേഷം, YouTube ലോഗോയോ ഐക്കണോ ഉപയോഗത്തിനായി നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Google അനുമതി ഫോം പൂരിപ്പിക്കുക

നിങ്ങളുടെ ഉൽപ്പന്ന പ്ലേസ്‌മെന്റ് അഭ്യർത്ഥനകൾ സമർപ്പിക്കുന്നതിന് മുമ്പ് ഇനിപ്പറയുന്നവ ഉറപ്പാക്കുക

  1. ഉൽപ്പന്ന പ്ലേസ്‌മെന്റുകൾ YouTube-നെ പോസിറ്റീവ് അല്ലെങ്കിൽ ന്യൂട്രൽ ആയി പ്രതിഫലിക്കുന്നു.
  2. ഉൽപ്പന്ന പ്ലേസ്‌മെന്റിന് വേണ്ടി മാത്രമായി വികസിപ്പിച്ച ഒരു വീഡിയോ ഉള്ളടക്കവും YouTube-ന്റെ കമ്മ്യൂണിറ്റി മാർഗ്ഗരേഖകൾ ലംഘിക്കുന്നില്ല, YouTube-ന്റെ ഉപയോഗ നിബന്ധനകൾ ലംഘിക്കുകയുമില്ല.
  3. പ്ലേസ്‌മെന്‍റിനായി വിശദമായ സന്ദർഭം കൂടി നൽകി നിങ്ങളുടെ അഭ്യർത്ഥന സമർപ്പിക്കുക. YouTube ലോഗോയുടെ അനുകരണങ്ങൾ ഒപ്പം/അല്ലെങ്കിൽ സന്ദർഭത്തിലെ YouTube ഇന്‍റർഫേസ്, പ്രസക്തമായ സ്‌ക്രിപ്‌റ്റ് പേജുകൾ, നിർമ്മാണത്തിന്‍റെ ഒരു അവലോകനം, നിർമ്മാണ കമ്പനിയുടെ പേര്, നിർമ്മാണ പേര് ഇവയും അഭിനേതാവ് (അഭിനേതാക്കൾ), സംവിധായകൻ തുടങ്ങിയ മറ്റു വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു PDF ഫയൽ സമർപ്പിക്കുക, YouTube നിർമ്മാണത്തിൽ എങ്ങനെ പ്രതിനിധീകരിക്കപ്പെടുമെന്ന് മനസ്സിലാക്കാൻ അത് ഞങ്ങളെ സഹായിക്കും.

മൂന്നാം കക്ഷി അംഗീകാരങ്ങൾ

  • സൈറ്റിലെ മൂന്നാം കക്ഷി ഉള്ളടക്കത്തിന്റെ അവകാശം YouTube-ന്റെ ഉടമസ്ഥതയിൽ ആയിരിക്കിരിക്കില്ല. അതിനാൽ ഒരു ഉൽപ്പന്ന പ്ലേസ്‌മെന്റ്, ഒരു ഉപയോക്താവിന്റേയോ അല്ലെങ്കിൽ ഒരു പങ്കാളിയുടേയോ ഉള്ളടക്കം കാണിക്കുന്നുണ്ടെങ്കിൽ, ഉള്ളടക്ക ഉടമയുമായി ഉള്ളടക്കം ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകൾ സ്‌പഷ്‌ടമാക്കേണ്ട ഉത്തരവാദിത്തം നിങ്ങൾക്കാണ്.
  • പങ്കാളികൾക്ക് വേണ്ടി YouTube അനുമതികൾക്കായി ഇടപെടില്ല. ആവശ്യമായ അനുമതികൾ നേടുന്നതിന് നിങ്ങൾ തീർച്ചയായും ചിത്ര അല്ലെങ്കിൽ വീഡിയോ ഉടമയുമായി നേരിട്ട് ബന്ധപ്പെടണം.
  • YouTube-ലേക്ക് അപ്‌ലോഡ് ചെയ്യുക വഴി, അപ്‌ലോഡ് ചെയ്യുന്നതിന് ആവശ്യമായ അവകാശങ്ങൾ നിങ്ങൾക്കുണ്ടെന്ന് നിങ്ങൾ ഉറപ്പുനൽകുകയാണ്. കമ്പനിയുടെ ഉപയോഗ നിബന്ധനകളും or ഉപയോഗ നിബന്ധനകളും ലംഘിച്ചേക്കാവുന്ന ഉള്ളടക്കങ്ങളെല്ലാം സൈറ്റിൽ നിന്ന് നീക്കംചെയ്യുന്നതിനുള്ള അവകാശം YouTube-ൽ നിക്ഷിപ്തമാണ്.
  • നിങ്ങളുടെ പക്കൽ എല്ലാ വിവരങ്ങളും മെറ്റീരിയലുകളും ലഭ്യമായിക്കഴിഞ്ഞാൽ, 'ബ്രാൻഡ് ഉപയോഗ അഭ്യർത്ഥനാ ഫോമി'ലൂടെ ഇംഗ്ലീഷിൽ അനുമതിക്കുള്ള അഭ്യർത്ഥന സമർപ്പിക്കേണ്ടതാണ്. മറുപടിക്ക് ഒരാഴ്ച വരെ കാക്കുക. ഇംഗ്ലീഷേതര അഭ്യർത്ഥനകളുടെ കാര്യത്തിൽ, നിങ്ങളുടെ YouTube പാർട്ട്‌ണർഷിപ്പ് കൗണ്ടർപാർട്ടുമായി ബന്ധപ്പെടുക. വ്യാപാരമുദ്രകളുടെ അനുചിതമായ ഏതൊരു ഉപയോഗവും തടയുന്നതിനും ഏത് സമയത്തും കമ്പനിയുടെ അവകാശങ്ങൾ നടപ്പാക്കുന്നതിനും ഉള്ള അവകാശം YouTube-ൽ നിക്ഷിപ്തമാണ്.

YouTube ബ്രാൻഡ് എലമെന്റുകളുടെ ഏതൊരു ഉപയോഗത്തിനും പ്രത്യേക അനുമതി ആവശ്യമാണ്, കൂടാതെ അവലോകനത്തിനായി 'ബ്രാൻഡ് ഉപയോഗ അഭ്യർത്ഥനാ ഫോമി'ലൂടെ അനുമതിക്കുള്ള അഭ്യർത്ഥന ഇംഗ്ലീഷിൽ സമർപ്പിക്കേണ്ടതാണ്. ഇംഗ്ലീഷ് ഇതര അഭ്യർത്ഥനകൾക്കായി, നിങ്ങളുടെ YouTube പാർട്ട്‌ണർഷിപ്പ് കൗണ്ടർപാർട്ടുമായി ബന്ധപ്പെടുക. വ്യാപാരമുദ്രകളുടെ അനുചിതമായ ഏതൊരു ഉപയോഗവും തടയുന്നതിനും ഏത് സമയത്തും കമ്പനിയുടെ അവകാശങ്ങൾ നടപ്പാക്കുന്നതിനും ഉള്ള അവകാശം YouTube-ൽ നിക്ഷിപ്തമാണ്.

Google അനുമതി ഫോം പൂരിപ്പിക്കുക

API ഡെവലപ്പർമാർ

നിങ്ങളുടെ അപ്ലിക്കേഷനിലേക്കോ ഉപകരണത്തിലേക്കോ YouTube ഫംഗ്‌ഷണാലിറ്റി സംയോജിപ്പിക്കുന്നതിന് YouTube API നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ അപ്ലിക്കേഷനിലേക്കോ ഉപകരണത്തിലേക്കോ മാർക്കറ്റിംഗ് കാര്യങ്ങളിലേക്കോ YouTube ബ്രാൻഡിംഗ് ചേർക്കുന്നതിനായി മാർഗ്ഗരേഖകൾ മനസ്സിലാക്കുന്നതിനും അസറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിനും ചുവടെയുള്ള സൈറ്റ് സന്ദർശിക്കുക.

YouTube API ഡെവലപ്പർമാരുടെ ബ്രാൻഡിംഗ് മാർഗ്ഗരേഖകൾ സന്ദർശിക്കുക

ഉപകരണ പങ്കാളികൾ

YouTube ബ്രാൻഡിന്‍റെ ഉപയോഗത്തിന് അനുമതി തേടുന്നതിന്, 'ബ്രാൻഡ് ഉപയോഗ അഭ്യർത്ഥനാ ഫോമി'ലൂടെ ഇംഗ്ലീഷിൽ അനുമതിക്കുള്ള അഭ്യർത്ഥന സമർപ്പിക്കുക. മറുപടിക്ക് ഒരാഴ്ച വരെ കാക്കുക. വ്യാപാരമുദ്രകളുടെ അനുചിതമായ ഏതൊരു ഉപയോഗവും തടയുന്നതിനും ഏത് സമയത്തും കമ്പനിയുടെ അവകാശങ്ങൾ നടപ്പാക്കുന്നതിനും ഉള്ള അവകാശം YouTube-ൽ നിക്ഷിപ്തമാണ്. നിങ്ങളുടെ ഉപകരണത്തിൽ YouTube, YouTube ബ്രാൻഡ് എന്നിവ ഉപയോഗിക്കുന്നതിന്, YouTube-മായി വേറിട്ടൊരു, രേഖാമൂലമായ ഉടമ്പടി ആവശ്യമാണ്, ഈ ഉടമ്പടിക്ക് കീഴിൽ നിഷ്കർഷിച്ചിരിക്കുന്ന, YouTube-ന്‍റെ സർട്ടിഫിക്കേഷൻ ആവശ്യകതകൾ നിങ്ങളുടെ ഉപകരണം നിറവേറ്റുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയാണ് ഉപയോഗാനുമതി നൽകുക.

ബ്രാൻഡ്‌ ഉപയോഗ അഭ്യർത്ഥന ഫോം പൂരിപ്പിക്കുക