കോവിഡ് 19 സംബന്ധിച്ച അശാസ്ത്രീയ മാർഗ്ഗങ്ങളുടെ പട്ടിക
ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം
കാൾ മാർക്സ്
കോവിഡ്-19 നിർണ്ണയം, രോഗബാധ തടയൽ, ചികിത്സ എന്നിവ സംബന്ധിച്ച നിരവധി വ്യാജവും തെളിയിക്കപ്പെടാത്തതുമായ മെഡിക്കൽ ഉൽപ്പന്നങ്ങളും രീതികളും നിലവിലുണ്ട്. കോവിഡ്-19 ഭേദപ്പെടുത്താം എന്ന അവകാശവാദത്തോടെ വിൽക്കുന്ന വ്യാജ മരുന്നുകളിൽ അവകാശപ്പെടുന്ന ഘടകങ്ങൾ ഉണ്ടാവണമെന്നില്ല. മാത്രമല്ല, അവയിൽ ദോഷകരമായ ചേരുവകൾ ഉണ്ടായേക്കുകയും ചെയ്യാം. വാക്‌സിനുകൾ വികസിപ്പിക്കുന്നതിന് ലോകമെമ്പാടും ശ്രമങ്ങൾ നടക്കുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള സോളിഡാരിറ്റി ട്രയൽ ഉൾപ്പെടെ പല രാജ്യങ്ങളിലും ഗവേഷണം നടക്കുന്നുണ്ടെങ്കിലും 2020 മാർച്ച് വരെ ലോകാരോഗ്യ സംഘടന കോവിഡ്-19 ചികിത്സിക്കുന്നതിനോ ചികിത്സിക്കുന്നതിനോ മരുന്നുകളൊന്നും ശുപാർശ ചെയ്യുന്നില്ല.
അമേരിക്കൻ ഐക്യനാടുകളിലെ ഒരു ആഫ്രിക്കൻ-അമേരിക്കൻ വംശജനായിരുന്ന ജോർജ്ജ് ഫ്ലോയ്ഡിനെ ക്രിമിനൽ കുറ്റം ആരോപിച്ച് പോലീസുകാർ മർദ്ദിച്ചുകൊന്ന സംഭവമാണ് ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം എന്ന പേരിൽ അറിയപ്പെടുന്നത്. 2020 മേയ് 25-ന് അമേരിക്കൻ ഐക്യനാടുകളിലെ മിനസോട്ടയിലെ പൗഡർഹോൺ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഡെറെക് ഷോവിൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ ഫ്ലോയിഡിന്റെ കഴുത്തിൽ മുട്ടുകുത്തി ദീർഘനേരം ശ്വാസം മുട്ടിച്ചപ്പോൾ മരണം സംഭവിച്ചു. ഫ്ലോയിഡിന്റെ മരണശേഷം മിന്നീപോളിസ്-സെന്റ് പോൾ പ്രദേശത്ത് നടന്ന പ്രകടനങ്ങളും പ്രതിഷേധങ്ങളും തുടക്കത്തിൽ സമാധാനപരമായിരുന്നെങ്കിലും പിന്നീട് അക്രമാസക്തമായി. അറസ്റ്റിന്റെ ഒരു ഭാഗം കാഴ്ചക്കാരൻ റെക്കോർഡ് ചെയ്യുകയും ഫേസ്ബുക്ക് ലൈവിലേക്ക് സ്ട്രീം ചെയ്യുകയും ചെയ്തു. പിന്നീട് ഇത് സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിലെ ഒരു പ്രമുഖ വ്യക്തിത്വമായിരുന്നു മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായി അറിയപ്പെടുന്ന കാൾ ഹെൻറിച്ച് മാർക്സ് (ബെർലിൻ ജർമ്മൻ ഉച്ചാരണം: [kaːɐ̯l ˈhaɪnʀɪç ˈmaːɐ̯ks] (മേയ് 5, 1818 – മാർച്ച് 14, 1883). തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നിങ്ങനെ വിവിധ നിലകളിൽ ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്നു പിന്തുടർന്നുവരുന്ന കാഴ്ചപ്പാടുകളുടെ ഒരു പ്രധാന അടിത്തറ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ്.മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും ഭാവിയിലെ സമൂഹ്യവ്യവസ്ഥിതിയായി വിഭാവനം ചെയ്യാൻ ഇദ്ദേഹത്തിന് സാധിച്ചു. ലോകത്തിലെ തന്നെ മികച്ച ഒരു സാമ്പത്തിക വിദഗ്ദ്ധനായാണ് കാൾ മാർക്സ് വിലയിരുത്തപ്പെടുന്നത്. തന്റെ ജീവിതകാലത്ത് ഇദ്ദേഹം ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1848), മൂലധനം (1867–1894) എന്നിവ ഇദ്ദേഹത്തിന്റെ രചനകളിൽ പ്രധാനപ്പെട്ടവയാണ്.
സിഗ്നൽ ഫൗണ്ടേഷനും സിഗ്നൽ മെസഞ്ചറും വികസിപ്പിച്ചെടുത്ത ക്രോസ്-പ്ലാറ്റ്ഫോം എൻക്രിപ്ഷൻ ഉള്ള സന്ദേശങ്ങൾ അയക്കാനുപയോഗിക്കുന്ന സേവനമാണ് സിഗ്നൽ. >>>
ഇന്ത്യൻ നഗരമായ മുംബൈയെ അതിന്റെ ഉപഗ്രഹ നഗരമായ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന 21.8 കിലോമീറ്റർ (13.5 മൈൽ) നീളമുള്ള ഒരു പാലമാണ് ഗ്രേറ്റ് മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്. >>>
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും സി.പി.ഐ.എമ്മിന്റെ സ്ഥാപകനേതാക്കളിൽ ഒരാളും മുൻ നിയമസഭാംഗവുമായിരുന്നു വി.വി. കുഞ്ഞമ്പു>>>
സിങ്ക്, അയഡിൻ എന്നിവയുടെ രാസ സംയുക്തമാണ് സിങ്ക് അയോഡൈഡ് .>>>
രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്‌റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 99 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 70 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്.
ഗ്രാമി പുരസ്കാരം നൽകുന്ന ഒരു പ്രത്യേക പുരസ്കാരമാണ് ഗ്രാമി ലെജൻഡ് അവാർഡ്, അല്ലെങ്കിൽ ഗ്രാമി ലിവിംങ് ലെജൻഡ് അവാർഡ്. ആദ്യത്തെ ഗ്രാമി ലെജന്റ് അവാർഡ് 1990 ൽ സ്മോക്കി റോബിൻസൺ, വില്ലി നെൽസൺ, ആൻഡ്രൂ ലോയ്ഡ് വെബർ, ലിസ മിനല്ലി എന്നിവർക്ക് ലഭിച്ചു.
നിലവിൽ പതിനാല് ഏകാംഗ കലാകാരന്മാരും ഒരു സംഗീത സംഘവും ഈ പുരസ്കാരത്തിനർഹരായിട്ടുണ്ട്.
മലയാള അക്ഷരമാലയിൽ ഒന്നിലധികം വ്യഞ്ജനാക്ഷരങ്ങൾ കൂടിച്ചേർന്നെഴുതുന്നവയെ കൂട്ടക്ഷരങ്ങൾ എന്നു പറയുന്നു. വ്യഞ്ജനാക്ഷരങ്ങളുടെ ഇരട്ടിപ്പു് അല്ലെങ്കിൽ വ്യത്യസ്ത അക്ഷരങ്ങൾ കൂടിച്ചേരൽ എന്നീ സന്ദർഭങ്ങളിൽ കൂട്ടക്ഷരങ്ങളുണ്ടാവും. കൂട്ടക്ഷരമായ ള്ള പരമ്പരാഗത ലിപിയിലെഴുതിയിരിക്കുന്ന ഒരു വഴികാട്ടിയാണ് ചിത്രത്തിൽ.
1979 – സഹാറാ മരുഭൂമിയിൽ ആദ്യമായി തെക്കൻ അൾജീരിയ പ്രദേശത്ത് ഹിമപാതം. രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തിൽ ആദ്യത്തേയും അവസാനത്തേയുമായിരുന്നു ഈ സംഭവം.
2000 – സ്റ്റ്ജെപാൻ മെസിക് ക്രൊയേഷ്യയുടെ രണ്ടാമത്തെ പ്രസിഡണ്ടായി.
2001 – സോവ്യറ്റ് യൂണിയനു വേണ്ടി ചാരപ്രവർത്തനം നടത്തി എന്നാരോപിച്ച്, എഫ്.ബി.ഐ. ഏജന്റ് റോബർട്ട് ഹാൻസനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ പിന്നീട് ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
2003 – ദക്ഷിണകൊറിയയിൽ ഡാഗ്യൂ സബ്വേ തീപ്പിടുത്തത്തിൽ ഇരുനൂറോളം പേർ മരിച്ചു.
197 – റോമൻ ചക്രവർത്തി സെപ്റ്റിമിയസ് സെവറസ് ലഗ്ദനം യുദ്ധത്തിൽ ക്ലോഡിയസ് അൽബിനസിന്റെ തോല്പ്പിച്ചു. റോമൻ സൈന്യങ്ങൾ തമ്മിലുള്ള ഏറ്റവും രൂക്ഷമായ യുദ്ധമായിരുന്നു ഇത്.
1674 – ഇംഗ്ലണ്ടും നെതർലാന്റും വെസ്റ്റ്മിനിസ്റ്റർ സമാധാന ഉടമ്പടിയിൽ ഒപ്പു വച്ച് മൂന്നാം ആംഗ്ലോ-ഡച്ച് യുദ്ധം അവസാനിപ്പിച്ചു. കരാറനുസരിച്ച് ഡച്ച് കോളനിയായിരുന്ന ന്യൂ ആംസ്റ്റർഡാം ഇംഗ്ലണ്ടിനു കൈമാറി അതിന് ന്യൂയോർക്ക് എന്ന് പുനർ നാമകരണം ചെയ്തു.
1819 – ബ്രിട്ടീഷ് പര്യവേഷകൻ വില്യം സ്മിത്ത്, ദക്ഷിണ ഷെറ്റ്ലന്റ് ദ്വീപ് കണ്ടെത്തി.
1861 – റഷ്യയിൽ സെർഫ്ഡോം ജന്മിത്തവ്യവസ്ഥ നിർത്തലാക്കി.
2010 - പോർട്ടുഗീസിലെ മഡീറ ഐലൻഡിൽ വെള്ളപ്പൊക്കം മൂലം 43 പേർ മരിക്കുകയും ദ്വീപസമൂഹ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തമായി മാറുകയും ചെയ്തു.
2015 - സ്വിറ്റ്സർലാന്റിലെ റാഫ്സ് ടൗണിലെ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 49 പേർക്ക് പരിക്കേറ്റു. ഇതിനെത്തുടർന്ന് ചില സേവനങ്ങളും സ്വിസ് ഫെഡറൽ റെയിൽവേ റദ്ദാക്കിയിരുന്നു.
2016 - മിഷിഗണിൽ കലാമസ്സൂ കൗണ്ടിയിൽ നടന്ന വെടിവയ്പിൽ 6 പേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേല്ക്കുകയും ചെയ്തു.
വാർത്തകൾ
വിക്കി വാർത്തകൾ
2020
2020 ഓഗസ്റ്റ് 06-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 70,000 പിന്നിട്ടു.
2020 മാർച്ച് 20-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 68,000 പിന്നിട്ടു.
2019
2019 ഡിസംബർ 12-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 67,000 പിന്നിട്ടു.
2019 ഒക്ടോബർ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 66,000 പിന്നിട്ടു.
2019 ഓഗസ്റ്റ് 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 65,000 പിന്നിട്ടു.
2019 ജൂലൈയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 31 ലക്ഷം പിന്നിട്ടു.
2019 ജൂൺ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 64,000 പിന്നിട്ടു.
2019 ഏപ്രിൽ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 63,000 പിന്നിട്ടു.
2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.
2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 72,064 ലേഖനങ്ങളുണ്ട്. മറ്റു വിവിധ ഭാഷകളിലും വിക്കിപീഡിയ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.