അമേരിക്കൻ ഐക്യനാടുകളിലെ ഒരു ആഫ്രിക്കൻ-അമേരിക്കൻ വംശജനായിരുന്ന ജോർജ്ജ് ഫ്ലോയ്ഡിനെ ക്രിമിനൽ കുറ്റം ആരോപിച്ച് പോലീസുകാർ മർദ്ദിച്ചുകൊന്ന സംഭവമാണ് ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം എന്ന പേരിൽ അറിയപ്പെടുന്നത്. 2020 മേയ് 25-ന് അമേരിക്കൻ ഐക്യനാടുകളിലെ മിനസോട്ടയിലെ പൗഡർഹോൺ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഡെറെക് ഷോവിൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ ഫ്ലോയിഡിന്റെ കഴുത്തിൽ മുട്ടുകുത്തി ദീർഘനേരം ശ്വാസം മുട്ടിച്ചപ്പോൾ മരണം സംഭവിച്ചു. ഫ്ലോയിഡിന്റെ മരണശേഷം മിന്നീപോളിസ്-സെന്റ് പോൾ പ്രദേശത്ത് നടന്ന പ്രകടനങ്ങളും പ്രതിഷേധങ്ങളും തുടക്കത്തിൽ സമാധാനപരമായിരുന്നെങ്കിലും പിന്നീട് അക്രമാസക്തമായി. അറസ്റ്റിന്റെ ഒരു ഭാഗം കാഴ്ചക്കാരൻ റെക്കോർഡ് ചെയ്യുകയും ഫേസ്ബുക്ക് ലൈവിലേക്ക് സ്ട്രീം ചെയ്യുകയും ചെയ്തു. പിന്നീട് ഇത് സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിലെ ഒരു പ്രമുഖ വ്യക്തിത്വമായിരുന്നു മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായി അറിയപ്പെടുന്ന കാൾ ഹെൻറിച്ച് മാർക്സ് (ബെർലിൻ ജർമ്മൻ ഉച്ചാരണം: [kaːɐ̯l ˈhaɪnʀɪç ˈmaːɐ̯ks] (മേയ് 5, 1818 – മാർച്ച് 14, 1883). തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നിങ്ങനെ വിവിധ നിലകളിൽ ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്നു പിന്തുടർന്നുവരുന്ന കാഴ്ചപ്പാടുകളുടെ ഒരു പ്രധാന അടിത്തറ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ്.മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും ഭാവിയിലെ സമൂഹ്യവ്യവസ്ഥിതിയായി വിഭാവനം ചെയ്യാൻ ഇദ്ദേഹത്തിന് സാധിച്ചു. ലോകത്തിലെ തന്നെ മികച്ച ഒരു സാമ്പത്തിക വിദഗ്ദ്ധനായാണ് കാൾ മാർക്സ് വിലയിരുത്തപ്പെടുന്നത്. തന്റെ ജീവിതകാലത്ത് ഇദ്ദേഹം ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1848), മൂലധനം (1867–1894) എന്നിവ ഇദ്ദേഹത്തിന്റെ രചനകളിൽ പ്രധാനപ്പെട്ടവയാണ്.
കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിലൊരാളായിരുന്നു സഹോദരൻ അയ്യപ്പൻ (ജീവിതകാലം: 21 ഓഗസ്റ്റ് 1889 - 6 മാർച്ച് 1968). ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിച്ച വ്യക്തിയായിരുന്ന സഹോദരൻ അയ്യപ്പൻ; ഓജസ്സ് നഷ്ടപ്പെട്ട അപകടകരങ്ങളായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ പരിശ്രമിച്ച ഒരു നവോത്ഥാനനായകൻ കൂടിയായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ മനുഷ്യദർശനത്തെ ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തിൽ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കി മാറ്റുകയായിരുന്നു അയ്യപ്പൻ. ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം, തൊട്ടുകൂടാത്തവരായി അവഗണിക്കപ്പെട്ടിരുന്ന ദളിതരെ ചേർത്ത് മിശ്രഭോജനം നടത്തി.കേരള നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധയേറിയ മുന്നേറ്റമായിരുന്നു ഇത്.സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം ചെയ്തു. ശ്രീ നാരായണഗുരുവിന്റെ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന സുപ്രസിദ്ധമായ ആപ്തവാക്യം ഗുരുവിന്റെ അംഗീകാരത്തോടെ "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്", എന്ന് അദ്ദേഹം ഭേദഗതി വരുത്തി. കൊച്ചി നിയമസഭയുടെ 1928-ൽ രണ്ടാം തിരഞ്ഞെടുപ്പിൽ തെക്കേ ഈഴവ മണ്ഡലത്തിൽ നിന്നും ജയിച്ച് അയ്യപ്പൻ നിയമസഭയിലെത്തി. നിയമസഭാസാമാജികൻ എന്ന നിലയിൽ അവശരേയും പാവങ്ങളേയും ഉദ്ധരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു.
റഷ്യൻ സാമ്രാജ്യത്തിലെ ഉക്രെയ്നിൽ നിന്നുള്ള ബാക്ടീരിയോളജിസ്റ്റായിരുന്നു സർ വാൾഡെമർ വോൾഫ് ഹാഫ്കിൻ>>>
അന്താരാഷ്ട്ര ഏകകവ്യവസ്ഥ (എസ്.ഐ.) പ്രകാരം പ്രകാശ തീവ്രത അളക്കാനുള്ള മൌലിക ഏകകം ആണ് കാൻഡെല. >>>
ഇന്ത്യൻ സർക്കാറിന്റെ ഖനന മന്ത്രാലയത്തിന് കീഴിൽ ഖനനം, ലോഹം, വൈദ്യുതി എന്നിവയിൽ സംയോജിതവും വൈവിധ്യപൂർണ്ണവുമായ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സ്ഥാപനമാണ് നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ്>>>
ഡച്ച് സുവർണ്ണകാല ചിത്രകാരനായ യോഹാൻ വെർമീർ വരച്ച ഓയിൽ പെയിന്റിംഗാണ് ഗേൾ വിത് എ പേൾ ഈയർറിങ്.>>>
വിമാന നിർമ്മാണ പ്രേമികളായ ഒരു കനേഡിയൻ സംഘം ആരംഭിച്ച ഓപ്പൺ സോഴ്സ് ഏവിയേഷൻ ഓർഗനൈസേഷനാണ് മേക്കർപ്ലെയ്ൻ>>>
ചിലതരം വെൽഡിംഗ് നടത്തുമ്പോൾ, ഫ്ലാഷ് ബേൺ, അൾട്രാവയലറ്റ് ലൈറ്റ്, സ്പാർക്കുകൾ, ഇൻഫ്രാറെഡ് ലൈറ്റ്, ചൂട് എന്നിവയിൽ നിന്ന് കണ്ണുകൾ, മുഖം, കഴുത്ത് എന്നിവ സംരക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു തരം ശിരോകവചമാണ് വെൽഡിംഗ് ഹെൽമെറ്റ്.>>>
ഒരു ഘനവസ്തുവിന്റെ ദൃഢതയെ സൂചിപ്പിക്കുന്ന യാന്ത്രിക സവിശേഷതയാണ് യംഗ് മാപനാങ്കം>>>
യൂഫോർബിയേസീ കുടുംബത്തിലെ സപുഷ്പികളുടെ ഒരു ഇനമാണ് മഞ്ചിനീൽ>>>
റഷ്യയിലെ മോസ്കോ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു പ്രധാന റഷ്യൻ വാഹന നിർമ്മാണ കമ്പനിയായിരുന്നു സിൽ>>>
രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 99 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 70 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്.
ഗ്രാമി പുരസ്കാരം നൽകുന്ന ഒരു പ്രത്യേക പുരസ്കാരമാണ് ഗ്രാമി ലെജൻഡ് അവാർഡ്, അല്ലെങ്കിൽ ഗ്രാമി ലിവിംങ് ലെജൻഡ് അവാർഡ്. ആദ്യത്തെ ഗ്രാമി ലെജന്റ് അവാർഡ് 1990 ൽ സ്മോക്കി റോബിൻസൺ, വില്ലി നെൽസൺ, ആൻഡ്രൂ ലോയ്ഡ് വെബർ, ലിസ മിനല്ലി എന്നിവർക്ക് ലഭിച്ചു.
നിലവിൽ പതിനാല് ഏകാംഗ കലാകാരന്മാരും ഒരു സംഗീത സംഘവും ഈ പുരസ്കാരത്തിനർഹരായിട്ടുണ്ട്.
ഒരു തുള്ളൻ ചിത്രശലഭമാണ് വരയൻ ചാത്തൻ. അരുണാചൽ പ്രദേശ്, കേരളം, മിസോറം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മേയ്, ജൂലൈ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 69,911 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.