പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിലെ ഒരു പ്രമുഖ വ്യക്തിത്വമായിരുന്നു മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായി അറിയപ്പെടുന്ന കാൾ ഹെൻറിച്ച് മാർക്സ് (ബെർലിൻ ജർമ്മൻ ഉച്ചാരണം: [kaːɐ̯l ˈhaɪnʀɪç ˈmaːɐ̯ks] (മേയ് 5, 1818 – മാർച്ച് 14, 1883). തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നിങ്ങനെ വിവിധ നിലകളിൽ ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്നു പിന്തുടർന്നുവരുന്ന കാഴ്ചപ്പാടുകളുടെ ഒരു പ്രധാന അടിത്തറ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ്.മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും ഭാവിയിലെ സമൂഹ്യവ്യവസ്ഥിതിയായി വിഭാവനം ചെയ്യാൻ ഇദ്ദേഹത്തിന് സാധിച്ചു. ലോകത്തിലെ തന്നെ മികച്ച ഒരു സാമ്പത്തിക വിദഗ്ദ്ധനായാണ് കാൾ മാർക്സ് വിലയിരുത്തപ്പെടുന്നത്. തന്റെ ജീവിതകാലത്ത് ഇദ്ദേഹം ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1848), മൂലധനം (1867–1894) എന്നിവ ഇദ്ദേഹത്തിന്റെ രചനകളിൽ പ്രധാനപ്പെട്ടവയാണ്.
കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിലൊരാളായിരുന്നു സഹോദരൻ അയ്യപ്പൻ (ജീവിതകാലം: 21 ഓഗസ്റ്റ് 1889 - 6 മാർച്ച് 1968). ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിച്ച വ്യക്തിയായിരുന്ന സഹോദരൻ അയ്യപ്പൻ; ഓജസ്സ് നഷ്ടപ്പെട്ട അപകടകരങ്ങളായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ പരിശ്രമിച്ച ഒരു നവോത്ഥാനനായകൻ കൂടിയായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ മനുഷ്യദർശനത്തെ ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തിൽ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കി മാറ്റുകയായിരുന്നു അയ്യപ്പൻ. ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം, തൊട്ടുകൂടാത്തവരായി അവഗണിക്കപ്പെട്ടിരുന്ന ദളിതരെ ചേർത്ത് മിശ്രഭോജനം നടത്തി.കേരള നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധയേറിയ മുന്നേറ്റമായിരുന്നു ഇത്.സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം ചെയ്തു. ശ്രീ നാരായണഗുരുവിന്റെ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന സുപ്രസിദ്ധമായ ആപ്തവാക്യം ഗുരുവിന്റെ അംഗീകാരത്തോടെ "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്", എന്ന് അദ്ദേഹം ഭേദഗതി വരുത്തി. കൊച്ചി നിയമസഭയുടെ 1928-ൽ രണ്ടാം തിരഞ്ഞെടുപ്പിൽ തെക്കേ ഈഴവ മണ്ഡലത്തിൽ നിന്നും ജയിച്ച് അയ്യപ്പൻ നിയമസഭയിലെത്തി. നിയമസഭാസാമാജികൻ എന്ന നിലയിൽ അവശരേയും പാവങ്ങളേയും ഉദ്ധരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു.
മൊറിൻഗേസീ എന്ന സസ്യകുടുംബത്തിലെ ഏക ജനുസായ മൊരിൻഗയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്തു വരുന്ന ഒരു സ്പീഷിസാണ് മുരിങ്ങ എന്നു വിളിക്കുന്ന മൊരിൻഗ ഒളൈഫെറാ (ശാസ്ത്രീയനാമം: Moringa oleifera). ഇംഗ്ലീഷ് : Drumstick tree. പല ദേശങ്ങളിലും വ്യത്യസ്തയിനം മുരിങ്ങകളാണ് വളരുന്നത്. മൊരിംഗ ഒലേയ്ഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയായി വളരുന്നത്. വളരെ വേഗം വളരുന്നതും, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുമായ ഒരു മരമാണ് മുരിങ്ങ. ഹിമാലയത്തിന്റെ തെക്കൻ ചെരിവുകളാണ് മുരിങ്ങയുടെ തദ്ദേശം. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. ഹോഴ്സ് റാഡിഷ് ട്രീ (വേരുകൾക്ക് ഹോഴ്സ് റാഡിഷിന്റെ രുചി കാണപ്പെടുന്നതിനാൽ), ബെൻ ഓയിൽ ട്രീ അല്ലെങ്കിൽ ബെൻസോളീവ് ട്രീ (വിത്തുകളിൽ നിന്ന് ലഭിക്കുന്ന എണ്ണയിൽ നിന്ന്) എന്നീ നാമങ്ങളിലും അറിയപ്പെടുന്നു.
ഒരു ബഹിരാകാശയാത്രികനും സ്പേസിൽ യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്നുള്ള ആദ്യ വ്യക്തിയുമാണ് ഹസ്സ അൽ മൻസൂരി>>>
ഇസ്ലാമിലെ നാലാമത്തെ ഖലീഫയായിരുന്ന അലിയെ വധിച്ചതിന്റെപേരിൽ അറിയപ്പെടുന്ന ഒരു ഖാരിജിയാണ് അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം അൽ മുരാദി.>>>
രക്തം കട്ടപിടിക്കുന്ന പ്രക്രിയയിൽ പങ്കെടുക്കുന്ന മാംസ്യതന്മാത്രകളിൽ രണ്ടാം ഘടകമായി അറിയപ്പെടുന്ന രാസഘടകമാണ് ത്രോംബിൻ.>>>
ഇറ്റാലിയൻ നവോത്ഥാന മാസ്റ്റർ സാന്ദ്രോ ബോട്ടിസെല്ലി വരച്ച ടെമ്പറ എണ്ണച്ചായാചിത്രമാണ് ദി സ്റ്റോറി ഓഫ് ലുക്രേഷ്യ>>>
നേരിട്ടുള്ള അല്ലെങ്കിൽ പ്രതിഫലിച്ച സൂര്യപ്രകാശം അല്ലെങ്കിൽ രാത്രിയിൽ കാർ ഹെഡ്‌ലാമ്പുകൾ പോലുള്ള കൃത്രിമ പ്രകാശം എന്നിവ പോലുള്ള തിളക്കമുള്ള പ്രകാശത്തിന്റെ സാന്നിധ്യത്തിൽ കാണാൻ പ്രയാസമാണ്. ഇതാണ് ഗ്ലെയർ.>>>
ഒരു സ്കോട്‌ലാന്റുകാരനായ ഒരു സസ്യശാസ്ത്രജ്ഞനായിരുന്നു ജോർജ്ജ് അർനോട്ട് വാക്കർ-അർനോട്ട്.>>>
വയനാട് ജില്ലയിൽ ബാണാസുരസാഗർ റിസർവോയറിൽ സ്ഥിതിചെയ്യുന്ന ഒരു ഡാം ആണ് കുറ്റ്യാടി സാഡിൽ ഡാം.>>>
റെറ്റിനയിലെ ഗാംഗ്ലിയൻ കോശ പാളിയിൽ സ്ഥിതിചെയ്യുന്ന ഒരു തരം റെറ്റിന ഗാംഗ്ലിയൻ കോശം ആണ് പാരസോൾ കോശം.>>>
ഇന്റർനെറ്റ്, വിൻഡോസ്, ലിനക്സ്, മാക് ഒസ്, ഐഒഎസ്, ആൻഡ്രോയിഡ് എന്നിവയിൽ പ്രവർത്തിക്കുന്ന സ്വതന്ത്രവും തുറന്ന സ്രോതസ്സുള്ളതുമായ വോയ്‌സ് (വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ), വീഡിയോ കോൺഫറൻസിംഗ്, തൽക്ഷണ സന്ദേശം എന്നീ ആപ്ലിക്കേഷനുകൾ ഉൾപ്പെട്ട ഒരു ആപ്ലിക്കേഷൻ കൂട്ടമാണ് ജിറ്റ്‌സി>>>
തെക്ക്-കിഴക്കൻ ഇംഗ്ലീഷ് കൗണ്ടി കെന്റിലെ ആഡിംഗ്ടൺ ഗ്രാമത്തിനടുത്തുള്ള അറകളുള്ള ഒരു ലോംഗ് ബാരോ (അറകളുള്ള ശവകുടീരങ്ങൾ) ആണ് ചെസ്റ്റ്നട്ട്സ് ലോംഗ് ബാരോ>>>
ഗ്രാമി പുരസ്കാരം നൽകുന്ന ഒരു പ്രത്യേക പുരസ്കാരമാണ് ഗ്രാമി ലെജൻഡ് അവാർഡ്, അല്ലെങ്കിൽ ഗ്രാമി ലിവിംങ് ലെജൻഡ് അവാർഡ്. ആദ്യത്തെ ഗ്രാമി ലെജന്റ് അവാർഡ് 1990 ൽ സ്മോക്കി റോബിൻസൺ, വില്ലി നെൽസൺ, ആൻഡ്രൂ ലോയ്ഡ് വെബർ, ലിസ മിനല്ലി എന്നിവർക്ക് ലഭിച്ചു.
നിലവിൽ പതിനാല് ഏകാംഗ കലാകാരന്മാരും ഒരു സംഗീത സംഘവും ഈ പുരസ്കാരത്തിനർഹരായിട്ടുണ്ട്.
മിതോഷ്ണമേഖലയിൽ സമൃദ്ധമായി കാണപ്പെടുന്ന വൃക്ഷമാണ് അത്തി. ഗ്ലാസ് ഹൗസിനുള്ളിലും അത്തികൾ വളർത്താറുണ്ട്. അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളിൽ പേരയ്ക്കയുടെ ആകൃതിയിലുള്ള ഫലങ്ങളുണ്ടാകും. ഉള്ളിൽ അനേകം ചെറിയ വിത്തുകളുള്ള ഫലങ്ങൾ ഉണക്കിയെടുക്കാറുണ്ട്. തൊലി, കായ്, വേര് എന്നിവ ഔഷധയോഗ്യമാണ്.
1783 - ഐസ്ലാൻഡിലെ ലേകി അഗ്നിപർവതം എട്ടുമാസം നീണ്ട വിസ്ഫോടനം ആരംഭിച്ചു. തദ്ഫലമായി ഒൻപതിനായിരത്തിലേപ്പേര് മരിക്കുകയും ഏഴു വർഷം നീണ്ട പട്ടിണിയും ദുരിതവും ആരംഭിക്കുകയും ചെയ്തു
1887 - ഹെർമൻ ഹോളറിത്ത് പഞ്ച്ഡ് കാർഡ് കാൽക്കുലേറ്ററിന് പേറ്റന്റ് സമ്പാദിച്ചു
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 69,311 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.