പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിലെ ഒരു പ്രമുഖ വ്യക്തിത്വമായിരുന്നു മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായി അറിയപ്പെടുന്ന കാൾ ഹെൻറിച്ച് മാർക്സ് (ബെർലിൻ ജർമ്മൻ ഉച്ചാരണം: [kaːɐ̯l ˈhaɪnʀɪç ˈmaːɐ̯ks] (മേയ് 5, 1818 – മാർച്ച് 14, 1883). തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നിങ്ങനെ വിവിധ നിലകളിൽ ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്നു പിന്തുടർന്നുവരുന്ന കാഴ്ചപ്പാടുകളുടെ ഒരു പ്രധാന അടിത്തറ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ്.മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും ഭാവിയിലെ സമൂഹ്യവ്യവസ്ഥിതിയായി വിഭാവനം ചെയ്യാൻ ഇദ്ദേഹത്തിന് സാധിച്ചു. ലോകത്തിലെ തന്നെ മികച്ച ഒരു സാമ്പത്തിക വിദഗ്ദ്ധനായാണ് കാൾ മാർക്സ് വിലയിരുത്തപ്പെടുന്നത്. തന്റെ ജീവിതകാലത്ത് ഇദ്ദേഹം ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1848), മൂലധനം (1867–1894) എന്നിവ ഇദ്ദേഹത്തിന്റെ രചനകളിൽ പ്രധാനപ്പെട്ടവയാണ്.
കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിലൊരാളായിരുന്നു സഹോദരൻ അയ്യപ്പൻ (ജീവിതകാലം: 21 ഓഗസ്റ്റ് 1889 - 6 മാർച്ച് 1968). ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിച്ച വ്യക്തിയായിരുന്ന സഹോദരൻ അയ്യപ്പൻ; ഓജസ്സ് നഷ്ടപ്പെട്ട അപകടകരങ്ങളായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ പരിശ്രമിച്ച ഒരു നവോത്ഥാനനായകൻ കൂടിയായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ മനുഷ്യദർശനത്തെ ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തിൽ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കി മാറ്റുകയായിരുന്നു അയ്യപ്പൻ. ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം, തൊട്ടുകൂടാത്തവരായി അവഗണിക്കപ്പെട്ടിരുന്ന ദളിതരെ ചേർത്ത് മിശ്രഭോജനം നടത്തി.കേരള നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധയേറിയ മുന്നേറ്റമായിരുന്നു ഇത്.സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം ചെയ്തു. ശ്രീ നാരായണഗുരുവിന്റെ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന സുപ്രസിദ്ധമായ ആപ്തവാക്യം ഗുരുവിന്റെ അംഗീകാരത്തോടെ "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്", എന്ന് അദ്ദേഹം ഭേദഗതി വരുത്തി. കൊച്ചി നിയമസഭയുടെ 1928-ൽ രണ്ടാം തിരഞ്ഞെടുപ്പിൽ തെക്കേ ഈഴവ മണ്ഡലത്തിൽ നിന്നും ജയിച്ച് അയ്യപ്പൻ നിയമസഭയിലെത്തി. നിയമസഭാസാമാജികൻ എന്ന നിലയിൽ അവശരേയും പാവങ്ങളേയും ഉദ്ധരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു.
മൊറിൻഗേസീ എന്ന സസ്യകുടുംബത്തിലെ ഏക ജനുസായ മൊരിൻഗയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്തു വരുന്ന ഒരു സ്പീഷിസാണ് മുരിങ്ങ എന്നു വിളിക്കുന്ന മൊരിൻഗ ഒളൈഫെറാ (ശാസ്ത്രീയനാമം: Moringa oleifera). ഇംഗ്ലീഷ് : Drumstick tree. പല ദേശങ്ങളിലും വ്യത്യസ്തയിനം മുരിങ്ങകളാണ് വളരുന്നത്. മൊരിംഗ ഒലേയ്ഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയായി വളരുന്നത്. വളരെ വേഗം വളരുന്നതും, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുമായ ഒരു മരമാണ് മുരിങ്ങ. ഹിമാലയത്തിന്റെ തെക്കൻ ചെരിവുകളാണ് മുരിങ്ങയുടെ തദ്ദേശം. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. ഹോഴ്സ് റാഡിഷ് ട്രീ (വേരുകൾക്ക് ഹോഴ്സ് റാഡിഷിന്റെ രുചി കാണപ്പെടുന്നതിനാൽ), ബെൻ ഓയിൽ ട്രീ അല്ലെങ്കിൽ ബെൻസോളീവ് ട്രീ (വിത്തുകളിൽ നിന്ന് ലഭിക്കുന്ന എണ്ണയിൽ നിന്ന്) എന്നീ നാമങ്ങളിലും അറിയപ്പെടുന്നു.
ഇറാനിലെ ഏഴാമത്തെ വലിയ മെട്രോപോളിസും ഏഴാമത്തെ വലിയ നഗരവുമാണ് ക്വോം.>>>
ചൈനീസ് അക്കാദമി ഓഫ് സയൻസസ് (സിഎഎസ്) നിയന്ത്രിക്കുന്ന, ഒരു വൈറോളജി ഗവേഷണ സ്ഥാപനമാണ് ചൈനീസ് അക്കാദമി ഓഫ് സയൻസസ് അഥവാ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി.>>>
ആളുകളെ അകാരണമായി തടവിലിടുന്നതിനായുള്ള തടങ്കൽപ്പാളയമാണ് കോൺസൺട്രേഷൻ ക്യാമ്പ്.>>>
റെറ്റിനയിൽ കാണപ്പെടുന്ന ഒരു പ്രത്യേക തരം ന്യൂറോഎപിത്തീലിയൽ കോശങ്ങളാണ് ഫോട്ടൊറിസെപ്റ്റർ കോശങ്ങൾ.>>>
ആംഗ്ലോ-ഡച്ച് ആർട്ടിസ്റ്റ് സർ ലോറൻസ് അൽമ-ടഡെമ വരച്ച ചിത്രമാണ് ദി റോസെസ് ഓഫ് ഹെലിയോഗബാലസ്.>>>
ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ 2019–20 കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ആദ്യ സംഭവം 2020 മാർച്ച് 7 ന് സ്ഥിരീകരിച്ചു. >>>
ഒരു അമേരിക്കൻ മോഡലും നടിയുമായിരുന്നു റെബേക്ക ലൂസിൽ ഷാഫെർ.>>>
ഇന്ത്യൻ സായുധ സേനയുടെ ഉപയോഗത്തിനായി പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ ഇന്ത്യൻ സൈനിക ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഒരു തരം മാരകമല്ലാത്ത ആയുധമാണ് ചില്ലി ഗ്രനേഡ്>>>
ഉൾനാടൻ ജലാശയങ്ങളിൽ കാണപ്പെടുന്ന ഒരു മൽസ്യമാണ് കല്ലൻ കീരൻ.>>>
ഇന്ത്യയിൽ, അമൃത്സറിലെ ടൗൺഹാളിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു മ്യൂസിയമാണ് പാർട്ടീഷൻ മ്യൂസിയം>>>
ഓസ്കാർ വൈൽഡ് 1890-ൽ എഴുതിയ ചിന്തോദ്ദീപകമായ നോവലാണ് ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേ.>>>
ലോകത്തിലെ ഏറ്റവും അപൂർവമായ രത്നങ്ങളിലൊന്നാണ് പൈനൈറ്റ്>>>
ഇലകൊണ്ട് കൂടുണ്ടാക്കി താമസിക്കുന്ന പുഴുവുള്ള ഒരു ചിത്രശലഭമാണ് വെള്ളിവരയൻ. ഉണ്ടാക്കിയ കൂടിന്റെ അടിഭാഗമാണ് ഇതിന്റെ ശലഭപ്പുഴു ഭക്ഷണമാക്കുക. ശത്രുക്കളിൽനിന്ന് രക്ഷപ്പെടാനുള്ള ഒരു സൂത്രമാണ് ഈ കൂടുകെട്ടൽ. പ്യൂപ്പ രൂപം കഴിച്ച് കൂട്ടുന്നതും ആ കൂട്ടിൽ തന്നെയാണ്. കാടുകളിലും നാട്ടിലും ഒരു പോലെ വിഹരിക്കുന്നവയാണ് ഇവ.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 68,997 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.