പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിലെ ഒരു പ്രമുഖ വ്യക്തിത്വമായിരുന്നു മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായി അറിയപ്പെടുന്ന കാൾ ഹെൻറിച്ച് മാർക്സ് (ബെർലിൻ ജർമ്മൻ ഉച്ചാരണം: [kaːɐ̯l ˈhaɪnʀɪç ˈmaːɐ̯ks] (മേയ് 5, 1818 – മാർച്ച് 14, 1883). തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നിങ്ങനെ വിവിധ നിലകളിൽ ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്നു പിന്തുടർന്നുവരുന്ന കാഴ്ചപ്പാടുകളുടെ ഒരു പ്രധാന അടിത്തറ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ്.മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും ഭാവിയിലെ സമൂഹ്യവ്യവസ്ഥിതിയായി വിഭാവനം ചെയ്യാൻ ഇദ്ദേഹത്തിന് സാധിച്ചു. ലോകത്തിലെ തന്നെ മികച്ച ഒരു സാമ്പത്തിക വിദഗ്ദ്ധനായാണ് കാൾ മാർക്സ് വിലയിരുത്തപ്പെടുന്നത്. തന്റെ ജീവിതകാലത്ത് ഇദ്ദേഹം ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1848), മൂലധനം (1867–1894) എന്നിവ ഇദ്ദേഹത്തിന്റെ രചനകളിൽ പ്രധാനപ്പെട്ടവയാണ്.
കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിലൊരാളായിരുന്നു സഹോദരൻ അയ്യപ്പൻ (ജീവിതകാലം: 21 ഓഗസ്റ്റ് 1889 - 6 മാർച്ച് 1968). ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിച്ച വ്യക്തിയായിരുന്ന സഹോദരൻ അയ്യപ്പൻ; ഓജസ്സ് നഷ്ടപ്പെട്ട അപകടകരങ്ങളായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ പരിശ്രമിച്ച ഒരു നവോത്ഥാനനായകൻ കൂടിയായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ മനുഷ്യദർശനത്തെ ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തിൽ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കി മാറ്റുകയായിരുന്നു അയ്യപ്പൻ. ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം, തൊട്ടുകൂടാത്തവരായി അവഗണിക്കപ്പെട്ടിരുന്ന ദളിതരെ ചേർത്ത് മിശ്രഭോജനം നടത്തി.കേരള നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധയേറിയ മുന്നേറ്റമായിരുന്നു ഇത്.സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം ചെയ്തു. ശ്രീ നാരായണഗുരുവിന്റെ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന സുപ്രസിദ്ധമായ ആപ്തവാക്യം ഗുരുവിന്റെ അംഗീകാരത്തോടെ "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്", എന്ന് അദ്ദേഹം ഭേദഗതി വരുത്തി. കൊച്ചി നിയമസഭയുടെ 1928-ൽ രണ്ടാം തിരഞ്ഞെടുപ്പിൽ തെക്കേ ഈഴവ മണ്ഡലത്തിൽ നിന്നും ജയിച്ച് അയ്യപ്പൻ നിയമസഭയിലെത്തി. നിയമസഭാസാമാജികൻ എന്ന നിലയിൽ അവശരേയും പാവങ്ങളേയും ഉദ്ധരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു.
മൊറിൻഗേസീ എന്ന സസ്യകുടുംബത്തിലെ ഏക ജനുസായ മൊരിൻഗയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്തു വരുന്ന ഒരു സ്പീഷിസാണ് മുരിങ്ങ എന്നു വിളിക്കുന്ന മൊരിൻഗ ഒളൈഫെറാ (ശാസ്ത്രീയനാമം: Moringa oleifera). ഇംഗ്ലീഷ് : Drumstick tree. പല ദേശങ്ങളിലും വ്യത്യസ്തയിനം മുരിങ്ങകളാണ് വളരുന്നത്. മൊരിംഗ ഒലേയ്ഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയായി വളരുന്നത്. വളരെ വേഗം വളരുന്നതും, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുമായ ഒരു മരമാണ് മുരിങ്ങ. ഹിമാലയത്തിന്റെ തെക്കൻ ചെരിവുകളാണ് മുരിങ്ങയുടെ തദ്ദേശം. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. ഹോഴ്സ് റാഡിഷ് ട്രീ (വേരുകൾക്ക് ഹോഴ്സ് റാഡിഷിന്റെ രുചി കാണപ്പെടുന്നതിനാൽ), ബെൻ ഓയിൽ ട്രീ അല്ലെങ്കിൽ ബെൻസോളീവ് ട്രീ (വിത്തുകളിൽ നിന്ന് ലഭിക്കുന്ന എണ്ണയിൽ നിന്ന്) എന്നീ നാമങ്ങളിലും അറിയപ്പെടുന്നു.
ഒരു മുതിർന്ന ഇന്ത്യൻ എയർ ഫോഴ്സ് എയർ ഓഫീസർ ആയിരുന്നു ഇന്ത്യൻ എയർ ഫോഴ്സ് മാർഷൽ അർജൻ സിംഗ്, ഡ്ഫ്ച്ച്>>>
തീവ്രമായ ഘട്ടത്തിലുള്ള ഹൃദയസ്തംഭനം അല്ലെങ്കിൽ കഠിനമായ കൊറോണറി ആർട്ടറി രോഗം ഉള്ള രോഗികളിൽ മറ്റ് മെഡിക്കൽ അല്ലെങ്കിൽ ശസ്ത്രക്രിയാ ചികിത്സകൾ പരാജയപ്പെടുമ്പോൾ നടത്തുന്ന ഒരു ശസ്ത്രക്രിയാ ട്രാൻസ്പ്ലാൻറ് പ്രക്രിയയാണ് ഹൃദയം മാറ്റിവെക്കൽ.>>>
കാഴ്ച, വെളിച്ചം, സോളിഡ് മെക്കാനിക്സ്, ഊർജ്ജം, ഫിസിയോളജി, ഭാഷ, ഹാർമണി, ഈജിപ്റ്റോളജി എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ബ്രിട്ടീഷ് ബഹുവിഷയ പണ്ഡിതൻ ആയിരുന്നു തോമസ് യംഗ്. >>>
കർണ്ണാടകയിലെ ചിക്മഗളൂർ, ചിത്രദുർഗ, ഹസൻ, ഷിമോഗ, തുംകൂർ, ദാവനഗരെ എന്നീ മേഖലകളിൽ കണ്ട് വരുന്ന നാടൻ ജനുസിൽപ്പെട്ട കന്നുകാലി വിഭാഗമാണ് അമൃത് മഹൽ>>>
മഹാഗണി കുടുംബത്തിലെ (മീലിയേസീ) കണ്ടൽക്കാടുകളുടെ ഒരു ഇനമാണ് സൈലോകാർപസ് ഗ്രനാറ്റം>>>
ഫ്രഞ്ച് നിയോക്ലാസിക്കൽ ആർട്ടിസ്റ്റ് ജീൻ-അഗസ്റ്റെ-ഡൊമിനിക് ആംഗ്ര ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് പോർട്രയിറ്റ് ഓഫ് കോംടെസ് ഡി ഹൗസൺവില്ലെ.>>>
1988 ൽ യുഎസ് സംസ്ഥാനമായ അലാസ്കയിലെ പോയിന്റ് ബാരോയ്ക്ക് സമീപമുള്ള ബ്യൂഫോർട്ട് കടലിൽ മൂന്ന് ചാരനിറത്തിലുള്ള തിമിംഗലങ്ങളെ ഐസിൽ നിന്ന് മോചിപ്പിക്കാനുള്ള ഒരു അന്താരാഷ്ട്ര ശ്രമമായിരുന്നു ഓപ്പറേഷൻ ബ്രേക്ക്‌ത്രൂ>>>
19-ആം നൂറ്റാണ്ടിൽ ബെർട്ടൽ തോർവാൾഡ്‌സെൻ നിർമ്മിച്ച ഉയിർത്തെഴുന്നേറ്റ യേശുവിന്റെ കാരാര മാർബിൾ പ്രതിമയാണ് ക്രിസ്റ്റസ്. >>>
Hg2(NO3)2 തന്മാത്രാസൂത്രമുള്ള ഒരു രാസ സംയുക്തമാണ് മെർക്കുറി (I) നൈട്രേറ്റ്>>>
പടിഞ്ഞാറൻ ന്യൂയോർക്ക് സംസ്ഥാനത്ത് ഈറി തടാകതീരത്ത് സ്ഥിതിചെയ്യുന്ന ഉയർന്ന ജനസംഖ്യയുള്ള ഒരു കൗണ്ടിയാണ് ഈറി കൗണ്ടി.>>>
സഹ്യാദ്രിയിലെ മഴക്കാടുകളിൽ കാണപ്പെടുന്ന അപൂർവ്വ ഇനം ചിത്രശലഭമാണ് വേലിതുള്ളൻ അഥവാ മഴത്തുള്ളൻ. ഈ ശലഭത്തിന്റെ വ്യത്യസ്ത ഉപവർഗ്ഗങ്ങൾ ശ്രീലങ്ക, കേരളം, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലെ പശ്ചിമഘട്ടപ്രദേശങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു. പച്ചത്തുള്ളൻ പറക്കുന്നപോലെ ചാഞ്ചാടിയാണ് സഞ്ചരിക്കുന്നത്, വെയിൽ ഒഴിവാക്കി തണലത്ത് വിഹരിയ്ക്കാനാണ് ഇവയ്ക്ക് താത്പര്യം.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 68,699 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.