കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിലൊരാളായിരുന്നു സഹോദരൻ അയ്യപ്പൻ (ജീവിതകാലം: 21 ഓഗസ്റ്റ് 1889 - 6 മാർച്ച് 1968). ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിച്ച വ്യക്തിയായിരുന്ന സഹോദരൻ അയ്യപ്പൻ; ഓജസ്സ് നഷ്ടപ്പെട്ട അപകടകരങ്ങളായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ പരിശ്രമിച്ച ഒരു നവോത്ഥാനനായകൻ കൂടിയായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ മനുഷ്യദർശനത്തെ ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തിൽ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കി മാറ്റുകയായിരുന്നു അയ്യപ്പൻ. ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം, തൊട്ടുകൂടാത്തവരായി അവഗണിക്കപ്പെട്ടിരുന്ന ദളിതരെ ചേർത്ത് മിശ്രഭോജനം നടത്തി.കേരള നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധയേറിയ മുന്നേറ്റമായിരുന്നു ഇത്.സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം ചെയ്തു. ശ്രീ നാരായണഗുരുവിന്റെ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന സുപ്രസിദ്ധമായ ആപ്തവാക്യം ഗുരുവിന്റെ അംഗീകാരത്തോടെ "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്", എന്ന് അദ്ദേഹം ഭേദഗതി വരുത്തി. കൊച്ചി നിയമസഭയുടെ 1928-ൽ രണ്ടാം തിരഞ്ഞെടുപ്പിൽ തെക്കേ ഈഴവ മണ്ഡലത്തിൽ നിന്നും ജയിച്ച് അയ്യപ്പൻ നിയമസഭയിലെത്തി. നിയമസഭാസാമാജികൻ എന്ന നിലയിൽ അവശരേയും പാവങ്ങളേയും ഉദ്ധരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു.
മൊറിൻഗേസീ എന്ന സസ്യകുടുംബത്തിലെ ഏക ജനുസായ മൊരിൻഗയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്തു വരുന്ന ഒരു സ്പീഷിസാണ് മുരിങ്ങ എന്നു വിളിക്കുന്ന മൊരിൻഗ ഒളൈഫെറാ (ശാസ്ത്രീയനാമം: Moringa oleifera). ഇംഗ്ലീഷ് : Drumstick tree. പല ദേശങ്ങളിലും വ്യത്യസ്തയിനം മുരിങ്ങകളാണ് വളരുന്നത്. മൊരിംഗ ഒലേയ്ഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയായി വളരുന്നത്. വളരെ വേഗം വളരുന്നതും, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുമായ ഒരു മരമാണ് മുരിങ്ങ. ഹിമാലയത്തിന്റെ തെക്കൻ ചെരിവുകളാണ് മുരിങ്ങയുടെ തദ്ദേശം. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. ഹോഴ്സ് റാഡിഷ് ട്രീ (വേരുകൾക്ക് ഹോഴ്സ് റാഡിഷിന്റെ രുചി കാണപ്പെടുന്നതിനാൽ), ബെൻ ഓയിൽ ട്രീ അല്ലെങ്കിൽ ബെൻസോളീവ് ട്രീ (വിത്തുകളിൽ നിന്ന് ലഭിക്കുന്ന എണ്ണയിൽ നിന്ന്) എന്നീ നാമങ്ങളിലും അറിയപ്പെടുന്നു.
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ നദികളിലും ആമസോൺ നദീതടങ്ങളിലും സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജലമത്സ്യമാണ് ഓസ്കർ (Astronotus ocellatus). അപൈയാരി, വെൽവെറ്റ് സിക്ലിഡ്, ടൈഗർ ഓസ്കർ, മാർബിൾ സിക്ലിഡ് എന്നിങ്ങനെ വിഭിന്നങ്ങളായ നാമങ്ങളിലുമറിയപ്പെടുന്ന ഇവ, ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ചൈന, ആസ്ട്രേലിയ, അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ജലാശയങ്ങൾ എന്നിവിടങ്ങളിലും പൊതുവായി കണ്ടുവരുന്നു. ഓസ്കർ മത്സ്യങ്ങളുടെ കൂട്ടത്തിൽ ഭക്ഷ്യയോഗ്യമായ ഓസില്ലേറ്റസ് ഇനങ്ങൾ തെക്കേ അമേരിക്കൻ വിപണികളിൽ വില്ക്കപ്പെടുന്നുണ്ട്. യൂറോപ്പിലും അമേരിക്കൻ ഐക്യനാടുകളിലും ഇവയെ, പേരുകേട്ട അക്വേറിയം മത്സ്യമായാണ് പരിഗണിക്കപ്പെടുന്നത്. കൂടാതെ ഫ്ലോറിഡയിൽ ഇവയെ ഗെയിം മത്സ്യമായും ഉപയോഗിക്കുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആഴ്സണലിന്റെയും ഗാബൺ ദേശീയ ഫുട്ബാൾ ടീമിന്റെയും ക്യാപ്റ്റനാണ് പിയേർ-എമെറിക് എമിലിയാനോ ഫ്രാൻസ്വ ഓബാമേയാങ്>>>
ശ്രീലങ്കൻ തമിഴ് രാഷ്ട്രീയ പ്രവർത്തകയും പാർലമെന്റ് അംഗവും സംസ്ഥാന മന്ത്രിയുമായിരുന്നു രസമനോഹരി പുലേന്ദ്രൻ. >>>
കുന്നംകുളത്തെ ആദ്യത്തേയും, ഏറ്റവും വലിയ ക്രിസ്തീയ ദേവാലയമാണ് ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി.>>>
സ്കോട്ട്ലൻഡിലെ ഡംഫ്രീസ്, ഗാലോവേ മേഖലയിലെ സ്ട്രാൻറെയറിനടുത്തുള്ള കിർകോളത്തിലെ കോർസ്വാൾ പോയിന്റിലെ ഒരു വിളക്കുമാടമാണ് കോർസ്വാൾ ലൈറ്റ്ഹൗസ്>>>
ഇന്ത്യാക്കാരനായ ഒരു ബംഗാളി എഴുത്തുകാരനും സാമൂഹ്യ-രാഷ്ട്രീയപ്രവർത്തകനുമാണ് മനോരഞ്ജൻ ബ്യാപാരി>>>
ഒരു ഫ്രഞ്ച്, അമേരിക്കൻ എഴുത്തുകാരി, പത്രപ്രവർത്തക, പിയാനിസ്റ്റ് എന്നിവയായിരുന്നു ഈവ് ഡെനിസ് ക്യൂറി ലാബൂയിസ്. >>>
ഒരു അമേരിക്കൻ എഴുത്തുകാരി, കോളേജ് പ്രൊഫസർ, പണ്ഡിത, സാമൂഹ്യ പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയായ ഒരു വനിതയായിരുന്നു കാതറിൻ ലീ ബേറ്റ്സ്>>>
ഫ്രഞ്ച് ആർട്ടിസ്റ്റ് പിയറി അഗസ്റ്റെ കോട്ട് ചിത്രീകരിച്ച ഒരു എണ്ണച്ചായചിത്രമാണ് ദി സ്റ്റോം>>>
SARS വൈറസുമായി അടുത്ത ബന്ധമുള്ള ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം 2019>>>
1990 കളുടെ തുടക്കത്തിൽ സൺ മൈക്രോസിസ്റ്റംസിൽ വികസിപ്പിച്ചെടുത്ത നിർത്തലാക്കിയ പ്രോജക്റ്റ് / പരീക്ഷണാത്മക മൈക്രോ കേർണൽ അടിസ്ഥാനമാക്കിയുള്ള ഒബ്ജക്റ്റ് ഓറിയന്റഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് സ്പ്രിംഗ്>>>
പശ്ചിമഘട്ടത്തിലെ ചുരുക്കം സ്ഥലങ്ങളിൽ മാത്രം വിരളമായി കാണപ്പെടുന്ന ഒരിനം പൂമ്പാറ്റയാണ് മലബാർ മിന്നൻ. സമുദ്രനിരപ്പിൽനിന്ന് മുന്നൂറ് മുതൽ തൊള്ളായിരം മീറ്റർ വരെയുള്ള മഴക്കാടുകളാണ് ഇവയുടെ ആവാസവ്യവസ്ഥ. ചിറകിന്റെ അടിവശത്ത് ചുവപ്പ് കലർന്ന തവിട്ടുനിറമാണ്, കടും തവിട്ടുനിറത്തിലുള്ള ഒരു പട്ടയും കാണാം. ചിറകിന് പുറത്ത് ആൺശലഭത്തിന് നീലനിറവും പെൺശലഭത്തിന് തവിട്ടുനിറവുമാണ്.
1967 - സുഹാർത്തോ സുകാർണോയെ പിന്തുടർന്ന് ഇന്തോനേഷ്യൻ പ്രസിഡന്റായി
2011 - ജപ്പാനിലെ ഭൂകമ്പത്തിന്റെ ഒരു ദിവസം കഴിഞ്ഞപ്പോൾ ഫുകുഷിമ ഡായിച്ചി ആണവ നിലയത്തിലെ ഒരു റിയാക്റ്റർ ഉരുകുകയും അന്തരീക്ഷത്തിൽ റേഡിയോആക്ടിവിറ്റി പ്രസരിക്കുകയും ചെയ്തു.
2014 - ന്യൂയോർക്ക് നഗരത്തിന്റെ കിഴക്കൻ ഹാർലെം പ്രദേശത്ത് ഗ്യാസ് സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
1489 - സൈപ്രസ് രാജ്ഞി കാതറിൻ കൊർണാറോ അവരുടെ രാജ്യം വെനീസിന് വിറ്റു.
1931 - ഇന്ത്യയുടെ ആദ്യത്തെ ശബ്ദ ചിത്രം ആലം അര, പുറത്തിറങ്ങി.
1978 - ഓപ്പറേഷൻ ലിറ്റാനി എന്ന സൈനികനടപടിയോടനുബന്ധിച്ച് ഇസ്രയേലി സൈന്യം ലെബനനിലേക്ക് അധിനിവേശം നടത്തി.
1980 - പോളണ്ടിലെ ഒരു വിമാനാപകടത്തിൽ 14 അമേരിക്കൻ ബോക്സിങ് സംഘാംഗങ്ങളടക്കം 87 പേർ മരിച്ചു. വാഴ്സക്കടുത്ത് വിമാനം അടിയന്തരമായി ഇറക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
1994 - ലിനക്സ് വികസനം: ലിനക്സ് കെർണൽ 1.0.0 പുറത്തിറങ്ങി.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 67,855 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.