മൊറിൻഗേസീ എന്ന സസ്യകുടുംബത്തിലെ ഏക ജനുസായ മൊരിൻഗയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്തു വരുന്ന ഒരു സ്പീഷിസാണ് മുരിങ്ങ എന്നു വിളിക്കുന്ന മൊരിൻഗ ഒളൈഫെറാ (ശാസ്ത്രീയനാമം: Moringa oleifera). ഇംഗ്ലീഷ് : Drumstick tree. പല ദേശങ്ങളിലും വ്യത്യസ്തയിനം മുരിങ്ങകളാണ് വളരുന്നത്. മൊരിംഗ ഒലേയ്ഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയായി വളരുന്നത്. വളരെ വേഗം വളരുന്നതും, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുമായ ഒരു മരമാണ് മുരിങ്ങ. ഹിമാലയത്തിന്റെ തെക്കൻ ചെരിവുകളാണ് മുരിങ്ങയുടെ തദ്ദേശം. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. ഹോഴ്സ് റാഡിഷ് ട്രീ (വേരുകൾക്ക് ഹോഴ്സ് റാഡിഷിന്റെ രുചി കാണപ്പെടുന്നതിനാൽ), ബെൻ ഓയിൽ ട്രീ അല്ലെങ്കിൽ ബെൻസോളീവ് ട്രീ (വിത്തുകളിൽ നിന്ന് ലഭിക്കുന്ന എണ്ണയിൽ നിന്ന്) എന്നീ നാമങ്ങളിലും അറിയപ്പെടുന്നു.
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ നദികളിലും ആമസോൺ നദീതടങ്ങളിലും സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജലമത്സ്യമാണ് ഓസ്കർ (Astronotus ocellatus). അപൈയാരി, വെൽവെറ്റ് സിക്ലിഡ്, ടൈഗർ ഓസ്കർ, മാർബിൾ സിക്ലിഡ് എന്നിങ്ങനെ വിഭിന്നങ്ങളായ നാമങ്ങളിലുമറിയപ്പെടുന്ന ഇവ, ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ചൈന, ആസ്ട്രേലിയ, അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ജലാശയങ്ങൾ എന്നിവിടങ്ങളിലും പൊതുവായി കണ്ടുവരുന്നു. ഓസ്കർ മത്സ്യങ്ങളുടെ കൂട്ടത്തിൽ ഭക്ഷ്യയോഗ്യമായ ഓസില്ലേറ്റസ് ഇനങ്ങൾ തെക്കേ അമേരിക്കൻ വിപണികളിൽ വില്ക്കപ്പെടുന്നുണ്ട്. യൂറോപ്പിലും അമേരിക്കൻ ഐക്യനാടുകളിലും ഇവയെ, പേരുകേട്ട അക്വേറിയം മത്സ്യമായാണ് പരിഗണിക്കപ്പെടുന്നത്. കൂടാതെ ഫ്ലോറിഡയിൽ ഇവയെ ഗെയിം മത്സ്യമായും ഉപയോഗിക്കുന്നു.
ഒരു അമേരിക്കൻ കാർഷികശാസ്ത്രജ്ഞനായിരുന്നു നോർമൻ ബോർലോഗ് (Norman Ernest Borlaug) (മാർച്ച് 25, 1914 – സെപ്തംബർ 12, 2009). നോർമൻ ബോർലോഗിന്റെ നേതൃത്വത്തിൽ നടന്ന ഹരിതവിപ്ലവം,ലോകത്തെങ്ങും കാർഷികോൽപ്പാദനം വൻതോതിൽ വർദ്ധിപ്പിക്കുകയെന്ന പ്രക്രിയക്കു കാരണമായിരുന്നു. ഇത് ഇദ്ദേഹത്തിനെ ഹരിതവിപ്ലവത്തിന്റെ പിതാവായി വിളിക്കപ്പെടാൻ കാരണമായി
വനപഠനത്തിൽ 1937-ൽ ബോർലോഗ് ബിരുദമെടുത്തു. മിനസോട്ട സർവ്വകലാശാലയിൽ നിന്നും 1972-ൽ സസ്യരോഗങ്ങളിലും ജനിതകശാസ്ത്രത്തിലും അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടർന്ന് മെക്സിക്കോയിൽ കാർഷികഗവേഷണത്തിൽ ഏർപ്പെട്ട അദ്ദേഹം ഉയരം കുറഞ്ഞതും വലിയതോതിൽ വിളവുനൽകുന്നതും രോഗപ്രതിരോധശേഷി കൂടിയതുമായ ഗോതമ്പിനങ്ങൾ വികസിപ്പിച്ചെടുത്തു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഈ ഉയർന്ന വിളവുനൽകുന്ന ഗോതമ്പിനങ്ങൾ ബോർലോഗ് മെക്സിക്കോ മുതൽ പാക്കിസ്താനിലും ഇന്ത്യയിലും ആധുനിക കാർഷിക ഉൽപ്പാദനരീതികളോടൊപ്പം അവതരിപ്പിച്ചു. ഇതിന്റെ ഫലമായി 1963-ൽ മെക്സിക്കോയ്ക്ക് ഗോതമ്പ് കയറ്റി അയയ്ക്കാൻ കഴിഞ്ഞു. 1965-1970 കാലത്ത് ഇന്ത്യയിലും പാക്കിസ്താനിലുമാകട്ടെ, ഗോതമ്പ് ഉൽപ്പാദനം നിലവിലുള്ളതിന്റെ ഇരട്ടിയാകുകയും ഇവിടങ്ങളിലെ ഭക്ഷ്യസുരക്ഷയ്ക്ക് ഇത് കാരണമായിത്തീരുകയും ചെയ്തു.
ലോകമെങ്ങും കോടിക്കണക്കിന് ആളുകളെ പട്ടിണിയിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞ ആളായി അദ്ദേഹത്തെ കരുതിപ്പോരുന്ന ഇദ്ദേഹത്തിന് ഭക്ഷ്യധാന്യത്തിന്റെ ലഭ്യതയിൽക്കൂടി ലോകസമാധാനത്തിനു നൽകിയ സംഭാവനകളെ മാനിച്ച് 1970-ൽ ബോർലോഗിന് സമാധാനത്തിനുള്ള നോബെൽ പുരസ്കാരം ലഭിച്ചു. പ്രസിഡണ്ടിന്റെ സ്വാതന്ത്ര്യമെഡൽ, കൊൺഗ്രേഷണൽ ഗോൾഡ് മെഡൽ, എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഒരു ഫ്രഞ്ച് സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരനും പത്രപ്രവർത്തകനുമായിരുന്നു ജീൻ-ലോറന്റ്-ഫ്രെഡറിക് ലോംഗ്വെറ്റ്>>>
ഭാവിയിൽ എന്നെങ്കിലും സംഭവിച്ചേക്കാവുന്ന മാരകമായ പകർച്ച വ്യാധിയുടെ താത്കാലിക പേരാണ് ഡിസീസ് എക്സ്.>>>
ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ആദ്യ മലയാളി വനിതയാണ് ബോഡി ബിൽഡറും പഞ്ചഗുസ്തി താരവും ആയ മജിസിയ ഭാനു>>>
കേരളത്തിലെ കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്തുള്ള ഇരവിമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ആദിത്യപുരം സൂര്യക്ഷേത്രം. >>>
AgBF4 എന്ന രാസ സൂത്രവാക്യത്തോടുകൂടിയ ഒരു അജൈവ സംയുക്തമാണ് സിൽവർ ടെട്രാഫ്ളൂറോബോറേറ്റ്>>>
പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഒരു ദേവദാസീനർത്തകിയാകുകയും ഒടുവിൽ മീററ്റിനടുത്തുള്ള ഒരു ചെറിയ പ്രദേശമായ സർധാനയുടെ ഭരണാധികാരിയായിത്തീരുകയും ചെയ്ത മതം മാറിയ കത്തോലിക്കാ ക്രിസ്ത്യാനിയായിരുന്നു ബീഗം സമ്രു.>>>
ഒരു പ്രത്യേക സ്റ്റോക്ക് മാർക്കറ്റിൽ ഒരു പ്രത്യേക സ്റ്റോക്കിന്റെ പരസ്യമായി ട്രേഡ് ചെയ്യപ്പെടുന്ന ഷെയറുകളെ അദ്വിതീയമായി തിരിച്ചറിയാൻ ഉപയോഗിക്കുന്ന ചുരുക്കമാണ് ടിക്കർ ചിഹ്നം>>>
ഇമ്പ്രഷനിസ്റ്റ് കലാകാരനായ പിയറി-അഗസ്റ്റെ റെനോയിർ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ഡാൻസ് അറ്റ് ബൊഗിവൽ.>>>
പ്രാണികളിലെ ഗ്രില്ലോട്ടൽപിഡെ എന്ന കുടുംബത്തിൽപ്പെട്ട ഒരു ജീവിയാണ് മോൾ ക്രിക്കറ്റ്>>>
തലയിൽ സൈനിക ഹെൽമെറ്റ് ധരിച്ച പുരാതന റോമൻ യുദ്ധദേവതയായിരുന്നു ബെലോന>>>
മലയാള അക്ഷരമാലയിൽ ഒന്നിലധികം വ്യഞ്ജനാക്ഷരങ്ങൾ കൂടിച്ചേർന്നെഴുതുന്നവയെ കൂട്ടക്ഷരങ്ങൾ എന്നു പറയുന്നു. വ്യഞ്ജനാക്ഷരങ്ങളുടെ ഇരട്ടിപ്പു് അല്ലെങ്കിൽ വ്യത്യസ്ത അക്ഷരങ്ങൾ കൂടിച്ചേരൽ എന്നീ സന്ദർഭങ്ങളിൽ കൂട്ടക്ഷരങ്ങളുണ്ടാവും. കൂട്ടക്ഷരമായ ള്ള പരമ്പരാഗത ലിപിയിലെഴുതിയിരിക്കുന്ന ഒരു വഴികാട്ടിയാണ് ചിത്രത്തിൽ.
197 – ലഗ്ദനം യുദ്ധം - റോമൻ ചക്രവർത്തി സെപ്റ്റിമിയസ് സെവറസ് എതിരാളിയായ ക്ലോഡിയസ് അൽബിനസിനെ തോല്പ്പിച്ച് കൊലപ്പെടുത്തി സാമ്രാജ്യത്തിന്റെ മേൽ പൂർണ്ണാധികാരം ഉറപ്പിച്ചു.
1500 – ഹെമ്മിങ്സ്റ്റെഡ് യുദ്ധം.
1600 – തത്ത്വചിന്തകൻ ജിയോർദാനോ ബ്രൂണോയെ മതവിശ്വാസത്തിനെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച് റോമിൽ വച്ച് ജീവനോടെ ചുട്ടു കൊന്നു.
1753 – സ്വീഡൻ ജൂലിയൻ കലണ്ടറിൽ നിന്ന് ജോർജിയൽ കലണ്ടറിലേക്ക് പരിവർത്തനം നടത്തി. മാർച്ച് 1-നു ശേഷം ഫെബ്രുവരി 17 വന്നു.
1979 – സഹാറാ മരുഭൂമിയിൽ ആദ്യമായി തെക്കൻ അൾജീരിയ പ്രദേശത്ത് ഹിമപാതം. രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തിൽ ആദ്യത്തേയും അവസാനത്തേയുമായിരുന്നു ഈ സംഭവം.
2000 – സ്റ്റ്ജെപാൻ മെസിക് ക്രൊയേഷ്യയുടെ രണ്ടാമത്തെ പ്രസിഡണ്ടായി.
2001 – സോവ്യറ്റ് യൂണിയനു വേണ്ടി ചാരപ്രവർത്തനം നടത്തി എന്നാരോപിച്ച്, എഫ്.ബി.ഐ. ഏജന്റ് റോബർട്ട് ഹാൻസനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ പിന്നീട് ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
2003 – ദക്ഷിണകൊറിയയിൽ ഡാഗ്യൂ സബ്വേ തീപ്പിടുത്തത്തിൽ ഇരുനൂറോളം പേർ മരിച്ചു.
197 – റോമൻ ചക്രവർത്തി സെപ്റ്റിമിയസ് സെവറസ് ലഗ്ദനം യുദ്ധത്തിൽ ക്ലോഡിയസ് അൽബിനസിന്റെ തോല്പ്പിച്ചു. റോമൻ സൈന്യങ്ങൾ തമ്മിലുള്ള ഏറ്റവും രൂക്ഷമായ യുദ്ധമായിരുന്നു ഇത്.
1674 – ഇംഗ്ലണ്ടും നെതർലാന്റും വെസ്റ്റ്മിനിസ്റ്റർ സമാധാന ഉടമ്പടിയിൽ ഒപ്പു വച്ച് മൂന്നാം ആംഗ്ലോ-ഡച്ച് യുദ്ധം അവസാനിപ്പിച്ചു. കരാറനുസരിച്ച് ഡച്ച് കോളനിയായിരുന്ന ന്യൂ ആംസ്റ്റർഡാം ഇംഗ്ലണ്ടിനു കൈമാറി അതിന് ന്യൂയോർക്ക് എന്ന് പുനർ നാമകരണം ചെയ്തു.
1819 – ബ്രിട്ടീഷ് പര്യവേഷകൻ വില്യം സ്മിത്ത്, ദക്ഷിണ ഷെറ്റ്ലന്റ് ദ്വീപ് കണ്ടെത്തി.
1861 – റഷ്യയിൽ സെർഫ്ഡോം ജന്മിത്തവ്യവസ്ഥ നിർത്തലാക്കി.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 67,649 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.