തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ നദികളിലും, ആമസോൺ നദീതടങ്ങളിലും സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജലമത്സ്യമാണ് ഓസ്കർ (Astronotus ocellatus). അപൈയാരി, വെൽവെറ്റ് സിക്ലിഡ്, ടൈഗർ ഓസ്കർ, മാർബിൾ സിക്ലിഡ് എന്നിങ്ങനെ വിഭിന്നങ്ങളായ നാമങ്ങളിലും അറിയപ്പെടുന്ന ഇവ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ; പ്രത്യേകിച്ച് ചൈന, ആസ്ട്രേലിയ, അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ജലാശയങ്ങൾ എന്നിവിടങ്ങളിലും പൊതുവായി കണ്ടുവരുന്നു. ഓസ്കർ മത്സ്യങ്ങളുടെ കൂട്ടത്തിൽ ഭക്ഷ്യയോഗ്യമായ ഓസില്ലേറ്റസ് ഇനങ്ങൾ തെക്കേ അമേരിക്കൻ വിപണികളിൽ വില്ക്കപ്പെടുന്നുണ്ട്. യൂറോപ്പിലും, അമേരിക്കൻ ഐക്യനാടുകളിലും ഇവയെ പേരുകേട്ട അക്വേറിയം മത്സ്യമായാണ് പരിഗണിക്കപ്പെടുന്നത്. കൂടാതെ ഫ്ലോറിഡയിൽ ഇവയെ ഗെയിം മത്സ്യം ആയും ഉപയോഗിക്കുന്നു.
ഒരു അമേരിക്കൻ കാർഷികശാസ്ത്രജ്ഞനായിരുന്നു നോർമൻ ബോർലോഗ് (Norman Ernest Borlaug) (മാർച്ച് 25, 1914 – സെപ്തംബർ 12, 2009). നോർമൻ ബോർലോഗിന്റെ നേതൃത്വത്തിൽ നടന്ന ഹരിതവിപ്ലവം,ലോകത്തെങ്ങും കാർഷികോൽപ്പാദനം വൻതോതിൽ വർദ്ധിപ്പിക്കുകയെന്ന പ്രക്രിയക്കു കാരണമായിരുന്നു. ഇത് ഇദ്ദേഹത്തിനെ ഹരിതവിപ്ലവത്തിന്റെ പിതാവായി വിളിക്കപ്പെടാൻ കാരണമായി
വനപഠനത്തിൽ 1937-ൽ ബോർലോഗ് ബിരുദമെടുത്തു. മിനസോട്ട സർവ്വകലാശാലയിൽ നിന്നും 1972-ൽ സസ്യരോഗങ്ങളിലും ജനിതകശാസ്ത്രത്തിലും അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടർന്ന് മെക്സിക്കോയിൽ കാർഷികഗവേഷണത്തിൽ ഏർപ്പെട്ട അദ്ദേഹം ഉയരം കുറഞ്ഞതും വലിയതോതിൽ വിളവുനൽകുന്നതും രോഗപ്രതിരോധശേഷി കൂടിയതുമായ ഗോതമ്പിനങ്ങൾ വികസിപ്പിച്ചെടുത്തു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഈ ഉയർന്ന വിളവുനൽകുന്ന ഗോതമ്പിനങ്ങൾ ബോർലോഗ് മെക്സിക്കോ മുതൽ പാക്കിസ്താനിലും ഇന്ത്യയിലും ആധുനിക കാർഷിക ഉൽപ്പാദനരീതികളോടൊപ്പം അവതരിപ്പിച്ചു. ഇതിന്റെ ഫലമായി 1963-ൽ മെക്സിക്കോയ്ക്ക് ഗോതമ്പ് കയറ്റി അയയ്ക്കാൻ കഴിഞ്ഞു. 1965-1970 കാലത്ത് ഇന്ത്യയിലും പാക്കിസ്താനിലുമാകട്ടെ, ഗോതമ്പ് ഉൽപ്പാദനം നിലവിലുള്ളതിന്റെ ഇരട്ടിയാകുകയും ഇവിടങ്ങളിലെ ഭക്ഷ്യസുരക്ഷയ്ക്ക് ഇത് കാരണമായിത്തീരുകയും ചെയ്തു.
ലോകമെങ്ങും കോടിക്കണക്കിന് ആളുകളെ പട്ടിണിയിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞ ആളായി അദ്ദേഹത്തെ കരുതിപ്പോരുന്ന ഇദ്ദേഹത്തിന് ഭക്ഷ്യധാന്യത്തിന്റെ ലഭ്യതയിൽക്കൂടി ലോകസമാധാനത്തിനു നൽകിയ സംഭാവനകളെ മാനിച്ച് 1970-ൽ ബോർലോഗിന് സമാധാനത്തിനുള്ള നോബെൽ പുരസ്കാരം ലഭിച്ചു. പ്രസിഡണ്ടിന്റെ സ്വാതന്ത്ര്യമെഡൽ, കൊൺഗ്രേഷണൽ ഗോൾഡ് മെഡൽ, എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
നാസി ജർമനി ഉണ്ടാക്കിയ ജൂതവിരുദ്ധ നിയമങ്ങളാണ് ന്യൂറംബർഗ് നിയമങ്ങൾ. നാസിപ്പാർട്ടിയുടെ വാർഷികറാലിയിൽ 1935 സെപ്തംബർ 15-നാണ് ഇത് പുറത്തിറക്കിയത്. രണ്ടു നിയമങ്ങളിൽ ആദ്യത്തേതിൽ ജർമൻ രക്തവും ജർമൻ അഭിമാനവും സംരക്ഷിക്കുന്നതിനായി ഉണ്ടാക്കിയ നിയമങ്ങളിൽ ജൂതന്മാരും ജർമൻകാരുമായുള്ള വിവാഹവും ലൈംഗികബന്ധങ്ങളും നിയമവിരുദ്ധമാക്കുന്നു. കൂടാതെ 45 വയസ്സിൽ താഴെയുള്ള ജർമൻ സ്ത്രീകളെ ജൂതഭവനങ്ങളിൽ വീട്ടുജോലികൾ ചെയ്യുന്നതിൽനിന്നും തടയുന്നു. രണ്ടാമത്തെ ജർമൻ പൗരത്വനിയമത്തിൽ ജർമനോ അല്ലെങ്കിൽ അതുമായ ബന്ധമുള്ള രക്തമുള്ളവർക്കുമാത്രമാണ് പൗരത്വത്തിനുള്ള അവകാശം. ശേഷിച്ചവർ വെറും അധീനതയിൽ ഉള്ള പ്രജകൾ മാത്രം. നവംബർ 14-ന് ആരൊക്കെയാണ് ജൂതന്മാർ എന്ന കാര്യവും കൂട്ടിച്ചേർത്ത് പിറ്റേന്നുമുതൽ ഇതു നിയമമായി. നവംബർ 26-ന് ജിപ്സികളെയും ആഫ്രിക്കൻ വംശജരായ ജർമൻകാരെയും പൗരത്വത്തിൽ നിന്നും ഒഴിവാക്കി നിയമം കൊണ്ടുവന്നു. അന്താരാഷ്ട്രനടപടികൾ ഭയന്ന് 1936-ലെ മ്യൂണിക് ഒളിമ്പിക്സ് കഴിയുന്നതുവരെ ശിക്ഷാനടപടികൾ ഒന്നും എടുത്തില്ല.
ഒരു യോഗിയും അവധൂതനും ആയിരുന്നു ഘനശ്യാം പാണ്ഡേ അഥവാ സഹജാനന്ദ സ്വാമി എന്നറിയപ്പെടുന്ന സ്വാമിനാരായണൻ.>>>
പന്ത്രണ്ടാം വയസ്സിൽ ദി ട്രെഷർ സീക്കേഴ്സ് (1996) എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് കുട്ടിക്കാലത്തുന്നെ പ്രൊഫഷണൽ അഭിനയ ജീവിതം ആരംഭിച്ച ഒരു ഇംഗ്ലീഷ് അഭിനേത്രിയാണ് ഫെലിസിറ്റി റോസ് ഹാഡ്ലി ജോൺസ്>>>
സിന്ധൂനദീതട നാഗരികതയുടെ നഗരാനന്തര ഘട്ടത്തിലെ ഒരു പുരാവസ്തു കേന്ദ്രമാണ് ചാൻഹുദാരോ. >>>
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ മധ്യ, വടക്കൻ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന അമേരിക്കൻ കറുത്ത കരടിയുടെ അപൂർവ്വമായി കാണപ്പെടുന്ന ഒരു ഉപജാതിയാണ് സ്പിരിറ്റ് ബിയർ എന്നും അറിയപ്പെടുന്ന കെർമോഡ് കരടി>>>
ഒറീസയിലെ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് തയ്യാറാക്കുന്ന ഒരു ഭക്ഷ്യവിഭവമാണ് ആലു പൊട്ടൊൽ റാസ>>>
റോമൻ സാമ്രാജ്യത്തിൽ പ്രധാനമായും മെയ് മാസത്തിലാണെങ്കിലും ജൂലൈ പകുതിവരെ ആഘോഷിക്കുന്ന റോസാപ്പൂവിന്റെ ഉത്സവമായിരുന്നു റോസാലിയ അല്ലെങ്കിൽ റൊസാരിയ>>>
നോർത്തേൺ ടെറിട്ടറി ഓഫ് ഓസ്ട്രേലിയയിലെ മക്ഡൊണെൽ റീജിയനിലെ ലിജിരാപിന്റ വാർഡിലെ ഒരു ആദിവാസി സമൂഹമാണ് ഹെർമൻസ്ബർഗ്>>>
പഴയ ലോകത്തെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലുമുള്ള ഒരു വാർഷിക സസ്യമാണ് ഹൈബിസ്കസ് ട്രൈയോണം.>>>
ആപ്ലിക്കേഷൻ നില കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഓപ്പൺ സോഴ്സ് ജാവാസ്ക്രിപ്റ്റ് ലൈബ്രറിയാണ് റെഡക്സ്>>>
ശ്രീലങ്കയിലെ കൊളംബോയിൽ സ്ഥിതി ചെയ്യുന്ന 356 മീറ്റർ (1,168 അടി) ഉയരമുള്ള ഒരു ഗോപുരമാണ് കൊളംബോ ലോട്ടസ് ടവർ എന്നും അറിയപ്പെടുന്ന ലോട്ടസ് ടവർ>>>
കേരളീയ തനത് കലാരൂപമാണ് കൂടിയാട്ടം. ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണിത്. അഭിനയകലയ്ക്ക് നൃത്തത്തേക്കാൾ പ്രാധാന്യം നൽകുന്നതിനാൽ കൂടിയാട്ടത്തിനെ “അഭിനയത്തിന്റെ അമ്മ” എന്നും വിശേഷിപ്പിക്കുന്നു. ഏറ്റവും പ്രാചീനമായ സംസ്കൃതനാടകരൂപങ്ങളിലൊന്നാണിതെങ്കിലും കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വർഷങ്ങളുടെ പഴക്കമേയുള്ളു. പൂർണരൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരും. കേരളത്തിൽ കൂടിയാട്ടം ക്ഷേത്രപരിസരങ്ങളിൽ വച്ചുമാത്രം അവതരിപ്പിക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. മാണി മാധവ ചാക്യാർ ആണ് കൂടിയാട്ടത്തെ അമ്പലത്തിന്റെ മതിൽകെട്ടുകൾക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത്.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 65,815 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.