ഡാറ്റാ നയം

Facebook, Instagram, Messenger, Facebook നൽകുന്ന മറ്റ് ഉത്‌പ്പന്നങ്ങളും സവിശേഷതകളും (Facebook ഉത്‌പ്പന്നങ്ങൾ അല്ലെങ്കിൽ ഉത്‌പ്പന്നങ്ങൾ) പിന്തുണയ്‌ക്കാൻ ഞങ്ങൾ പ്രോസസ് ചെയ്യുന്ന വിവരങ്ങളെക്കുറിച്ച് ഈ നയം വിശദീകരിക്കുന്നു. Facebook ക്രമീകരണം, Instagram ക്രമീകരണം എന്നിവയിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ ഉപകരണങ്ങളും വിവരങ്ങളും കണ്ടെത്താൻ കഴിയും.

ഞങ്ങൾ എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നത്?

Facebook ഉത്‌പ്പന്നങ്ങൾക്ക് നൽകുന്നതിനായി, നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൽ ഞങ്ങൾക്ക് പ്രോസസ്സു ചെയ്യണം. ഞങ്ങളുടെ ഉത്‌പ്പന്നങ്ങൾ നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഞങ്ങൾ വിവരങ്ങൾ ശേഖരിക്കുക. Facebook ക്രമീകരണവുംInstagram ക്രമീകരണവും സന്ദർശിച്ച് ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ എങ്ങനെ ആക്‌സസ് ചെയ്യാനും ഇല്ലാതാക്കാനും കഴിയും എന്ന് മനസിലാക്കാം.
നിങ്ങളും മറ്റുള്ളവരും ചെയ്യുകയും നൽകുകയും ചെയ്യുന്ന കാര്യങ്ങൾ.
  • നിങ്ങൾ നൽകുന്ന വിവരങ്ങളും ഉള്ളടക്കവും. നിങ്ങൾ ഒരു അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുന്നതും ഉള്ളടക്കം സൃഷ്‌ടിക്കുന്നതും പങ്കിടുന്നതും മറ്റുള്ളവർക്ക് സന്ദേശമയയ്ക്കുന്നതും ആശയവിനിമയം ചെയ്യുന്നതും ഉൾപ്പെടെ ഞങ്ങളുടെ ഉല്പന്നങ്ങൾ നിങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾ നൽകുന്ന ഉള്ളടക്കവും ആശയവിനിമയങ്ങളും മറ്റ് വിവരങ്ങളും ഞങ്ങൾ ശേഖരിക്കുന്നു. ഇതിൽ ഒരു ഫോട്ടോയുടെ ലൊക്കേഷൻ അല്ലെങ്കിൽ ഒരു ഫയൽ സൃഷ്‌ടിച്ച തീയതി എന്നിവപോലുള്ള നിങ്ങൾ നൽകുന്ന (മെറ്റാഡാറ്റ പോലുള്ള) ഉള്ളടക്കത്തിലെയോ അതിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ ഉൾപ്പെടാം. ഇതിൽ ഞങ്ങളുടെ ക്യാമറപോലെ ഞങ്ങൾ നൽകുന്ന ഫീച്ചറുകൾ വഴി നിങ്ങൾ കാണുന്ന കാര്യങ്ങളും ഉൾപ്പെടുന്നതിനാൽ നിങ്ങൾക്കിഷ്‌ടമായേക്കാവുന്ന മാസ്ക്കുകളും ഫിൽറ്ററുകളും പോലുള്ള കാര്യങ്ങൾ നിർദ്ദേശിക്കാനോ പോർട്രെയ്‌റ്റ് മോഡ് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള നുറുങ്ങുകൾ നൽകാനോ കഴിയും. ചുവടെ നൽകിയിരിക്കുന്ന ആവശ്യകതകൾക്കായി, സന്ദർഭവും അതിലുള്ള കാര്യങ്ങളുമെന്താണെന്ന് വിശകലനം ചെയ്യുന്നതിനായി നിങ്ങളും മറ്റുള്ളവരും നൽകുന്ന ഉള്ളടക്കവും ആശയവിനിമയങ്ങളും ഞങ്ങളുടെ സിസ്റ്റങ്ങൾ സ്വയമേവ പ്രോസസ്സ് ചെയ്യുന്നതാണ്. നിങ്ങൾ പങ്കിടുന്ന കാര്യങ്ങൾ നിങ്ങൾക്ക് എങ്ങനെ നിയന്ത്രിക്കാനാകുമെന്നതിനെയും ആർക്കൊക്കെ കാണാനാകുമെന്നതിനെയും കുറിച്ച് കൂടുതലറിയുക.
    • പ്രത്യേക പരിരക്ഷകൾ ഉള്ള ഡാറ്റ: നിങ്ങളുടെ Facebook പ്രൊഫൈൽ ഫീൽഡുകളിൽ അല്ലെങ്കിൽ ലൈഫ് ഈവന്റുകളിൽ നിങ്ങൾക്ക് "താൽപ്പര്യമുള്ള' നിങ്ങളുടെ മതപരമയാ കാഴ്‌ചപ്പാടുകൾ, രാഷ്‌ട്രീയ കാഴ്‌ചപ്പാടുകൾ, അല്ലെങ്കിൽ നിങ്ങളുടെ ആരോഗ്യസംബന്ധിയായ കാര്യങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നല്കുന്നതിനും നിങ്ങൾക്ക് തിരഞ്ഞെടുക്കാനാകും. ഈ വിവരങ്ങളും മറ്റ് വിവരങ്ങളും (വർഗ്ഗപരമായതോ വംശീയമോ ആയ ഉറവിടം, തത്വചിന്താപരമായ വിശ്വാസങ്ങളോ തൊഴിലാളി സംഘടനാ അംഗത്വമോ പോലുള്ള വിവരങ്ങൾ) നിങ്ങളുടെ രാജ്യത്തെ നിയമങ്ങൾക്ക് കീഴിലുള്ള പ്രത്യേക പരിരക്ഷകൾക്ക് വിധേയമാകാം.
  • നെറ്റ്‌വർക്കുകളും കണക്ഷനുകളും. നിങ്ങളെ കണക്റ്റുചെയ്തിരിക്കുന്ന ആളുകൾ, പേജുകൾ, അക്കൗണ്ടുകൾ, ഹാഷ്‌ടാഗുകൾ ഗ്രൂപ്പുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങളുടെ ഉൽപ്പന്നങ്ങളിലുടനീളം നിങ്ങൾ സംവദിക്കുന്ന രീതിയും നിങ്ങൾ കൂടുതൽ ആശയവിനിമയം നടത്തുന്ന ആളുകൾ അല്ലെങ്കിൽ നിങ്ങൾ അംഗമായിരിക്കുന്ന ഗ്രൂപ്പുകൾ എന്നിവപോലുള്ള കാര്യങ്ങളും ഞങ്ങൾ ശേഖരിക്കുന്നതാണ്. നിങ്ങൾ ഒരു ഉപകരണത്തിൽ നിന്ന് അപ്‌ലോഡ് ചെയ്യാനോ സമന്വയിപ്പിക്കാനോ ഇമ്പോർട്ടുചെയ്യാനോ തിരഞ്ഞെടുക്കുകയാണെങ്കിൽ ഞങ്ങൾ കോൺടാക്റ്റ് വിവരങ്ങളും (വിലാസപുസ്തകം അല്ലെങ്കിൽ കോൾ ലോഗ് അല്ലെങ്കിൽ SMS ലോഗ് ചരിത്രം എന്നിവ പോലുള്ളത്) ശേഖരിക്കുന്നതും, അവ ചുവടെ പറഞ്ഞിരിക്കുന്ന ആവശ്യകതകൾക്കായി നിങ്ങൾക്ക് പരിചയമുള്ളവരെ കണ്ടെത്താൻ നിങ്ങളെയും മറ്റുള്ളവരെയും സഹായിക്കുന്നതുപോലുള്ള കാര്യങ്ങൾക്കായി ഞങ്ങൾ ഉപയോഗിക്കുന്നതുമാണ്.
  • നിങ്ങളുടെ ഉപയോഗം. നിങ്ങൾ കാണുകയോ ഇടപഴകുകയോ ചെയ്യുന്ന ഉള്ളടക്ക തരങ്ങൾ പോലുള്ളതും; നിങ്ങൾ ഉപയോഗിക്കുന്ന ഫീച്ചറുകളും; നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളും; നിങ്ങൾ ഇടപഴകുന്ന ആളുകളും അക്കൗണ്ടുകളും; പ്രവർത്തനങ്ങളുടെ സമയവും ദൈർഘ്യവും ഇടവേളയും പോലെ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങൾ ഉപയോഗിക്കുന്ന രീതിയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഞങ്ങൾ ശേഖരിക്കുന്നതാണ്. ഉദാഹരണത്തിന്, നിങ്ങൾ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ അവസാനമായി ഉപയോഗിച്ച സമയവും ഉൽപ്പന്നങ്ങളിൽ നിങ്ങൾ കണ്ട പോസ്റ്റുകളും വീഡിയോകളും മറ്റ് ഉള്ളടക്കവും ഞങ്ങൾ ലോഗ് ചെയ്യുന്നതാണ്. ഞങ്ങളുടെ ക്യാമറ പോലുള്ള ഫീച്ചറുകൾ നിങ്ങളുപയോഗിക്കുന്നതെങ്ങനെ എന്നതിനെ കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിക്കുന്നു.
  • ഞങ്ങളുടെ ഉൽപ്പന്നങ്ങളിൽ നടത്തിയ കൈമാറലുകളെക്കുറിച്ചുള്ള വിവരങ്ങൾ.വാങ്ങലുകളോ മറ്റ് സാമ്പത്തിക ഇടപാടുകൾക്കോ ആയി നിങ്ങൾ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ (ഒരു ഗെയിമിൽ വാങ്ങൽ നടത്തുകയോ സംഭാവന കൊടുക്കുകയോ ചെയ്യുന്നത് പോലുള്ളത്), , ഞങ്ങൾ വാങ്ങലിനെയോ ഇടപാടിനെയോ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതാണ്. ഇതിൽ നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് നമ്പറും മറ്റ് കാർഡ് വിവരങ്ങളും പോലുള്ള പേയ്‌മെന്റ് വിവരങ്ങളും; മറ്റ് അക്കൗണ്ട് പ്രാമാണീകരണവിവരങ്ങളും; ബില്ലിംഗ്, ഷിപ്പിംഗ്, കോൺടാക്റ്റ് വിവരങ്ങളും ഉൾപ്പെടുന്നു.
  • മറ്റുള്ളവർ ചെയ്യുന്നകാര്യങ്ങളും നിങ്ങളെക്കുറിച്ച് അവർ നൽകുന്ന വിവരങ്ങളും. മറ്റുള്ളവർ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ അവർ നൽകുന്ന ഉള്ളടക്കം, ആശയവിനിമയങ്ങൾ, വിവരങ്ങൾ എന്നിവയും ഞങ്ങൾ സ്വീകരിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നതാണ്. ഇതിൽ മറ്റുള്ളവർ നിങ്ങളുടെ ഫോട്ടോ പങ്കിടുകയോ അതിൽ അഭിപ്രായം നൽകുകയോ ചെയ്യുന്നതും നിങ്ങൾക്കൊരു സന്ദേശം അയയ്‌ക്കുന്നതും നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതും സമന്വയിപ്പിക്കുന്നതും ഇമ്പോർട്ടുചെയ്യുന്നതും പോലുള്ള വിവരങ്ങളും ഉൾപ്പെടുന്നതാണ്.
ഉപകരണ വിവരം
ചുവടെ വിശദീകരിച്ചിരിക്കുന്നത് പോലെ, ഞങ്ങളുടെ ഉത്‌പ്പന്നങ്ങൾ സംയോജിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകൾ, ഫോണുകൾ, കണക്‌റ്റഡ് ടിവികൾ വെബ്‌ കണക്ഷൻ ഉള്ള മറ്റ് ഉപകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അവയിൽ നിന്നുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിക്കുകയും നിങ്ങൾ ഉപയോഗിക്കുന്ന വ്യത്യസ്ത ഉപകരണങ്ങളുമായി ഈ വിവരങ്ങളെ സംയോജിപ്പിക്കുകയും ചെയ്യുന്നതാണ്. ഉദാഹരണത്തിന്, നിങ്ങളുടെ ഫോണിൽ ഞങ്ങളുടെ ഉത്‌പ്പന്നങ്ങളുടെ നിങ്ങളുടെ ഉപയോഗത്തെ സംബന്ധിച്ച് ഞങ്ങൾ ശേഖരിച്ച വിവരങ്ങൾ നിങ്ങൾക്ക് വ്യക്തിഗതമാക്കിയ ഉള്ളടക്കങ്ങൾ (പരസ്യങ്ങ ഉൾപ്പെടെ) അല്ലെങ്കിൽ ലാ‌പ്‌ടോപ്പ് അല്ലെങ്കിൽ ടാബ്‌ലൈറ്റ് പോലുള്ള ഉപകരണങ്ങളിൽ ഉപയോഗിക്കുമ്പോൾ കാണാനാകുന്ന സവിശേഷതകൾ ലഭ്യമാക്കാനോ അല്ലെങ്കിൽ ഞങ്ങൾ പ്രദർശിപ്പിച്ച ഒരു പരസ്യത്തോട് നിങ്ങൾ പ്രതികരിച്ച് എങ്ങനെയാണ് എന്ന് നിർണ്ണയിക്കാനോ ഉപയോഗിക്കും.

ഈ ഉപകരണങ്ങളിൽ നിന്ന് ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു:

  • ഉപകരണ സവിശേഷതകൾ: ഓപ്പറേറ്റിംഗ് സിസ്റ്റം, ഹാഡ്‌വെയർ സോഫ്‌ട്‌വെയർ പതിപ്പുകൾ, ബാറ്ററി നില, സിഗ്‌നൽ ലഭ്യത, ലഭ്യമായ ശേഖരണ ഇടം, ബ്രൗസർ തരം, ആപ് അല്ലെങ്കിൽ ഫയലുകളുടെ പേരുകളും തരങ്ങളും, പ്ലഗ്‌ ഇന്നുകൾ മുതലായ വിവരങ്ങൾ.
  • ഉപകരണ പ്രവത്തനങ്ങൾ: ഉപകരണത്തിൽ നടക്കുന്ന പ്രവത്തനങ്ങളെയും പെരുമാറ്റങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ, ഉദാഹരണത്തിന് ഒരു വിൻഡോ പശ്‌ചാത്തലത്തിലാണോ അതോ മുന്നിലാണോ അല്ലെങ്കിൽ മൗസ് ചലനങ്ങൾ (മനുഷ്യനെ ബോട്ടുകളിൽ നിന്ന് തിരിച്ചറിയാ അത് സഹായിക്കും) തുടങ്ങിയ വിവരങ്ങൾ.
  • ഐഡന്റിഫയറുകൾ: സവിശേഷ ഐഡന്റിഫയറുകൾ, ഉപകരണ ഐഡി, നിങ്ങൾ ഉപയോഗിക്കുന്ന ഗെയിമുകൾ, ആപ്പുകൾ, അല്ലെങ്കിൽ അക്കൗണ്ടുകൾ കൂടാതെ, ഫാമിലി ഡിവൈസ് ഐഡി മുതലായവയിൽ നിന്നുള്ള മറ്റ് ഐഡന്റിഫയറുകൾ (അല്ലെങ്കിൽ സമാന ഉപകരണം അല്ലെങ്കിൽ അക്കൗണ്ടുമായി ബന്ധപ്പെട്ട Facebook കമ്പനി ഉത്‌പ്പന്നങ്ങൾക്ക് സവിശേഷമായ മറ്റ് ഐഡന്റിഫയറുകൾ).
  • ഉപകരണ സിഗ്നലുകൾ: Bluetooth സിഗ്‌നലുകൾ കൂടാതെ സമീപത്തുള്ള വൈ‌ഫൈ ആക്‌സസ് പോയിന്റുകൾ, ബീക്കണുകൾ, സെൽ ടവറുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ.
  • ഉപകരണ ക്രമീകരണത്തിൽ നിന്നുള്ള ഡാറ്റ: GPS ലോക്കേഷൻ, ക്യാമറ അല്ലെങ്കിൽ ഫോട്ടോ എന്നിവയിലേക്ക് ആക്‌സസുകൾ നൽകുന്നത് പോലെ ഉപകരണ ക്രമീകരണത്തിൽ ആക്‌സസുകൾ ഓണാക്കുന്നതിലൂടെ ശേഖരിക്കാൻ ഞങ്ങൾക്ക് അനുവാദം ലഭിക്കുന്ന വിവരങ്ങൾ.
  • നെറ്റ്‌വർക്കും കണക്ഷനുകളും: നിങ്ങളുടെ മൊബൈൽ ഓപ്പറേറ്റിന്റെ പേര് അല്ലെങ്കിൽ ISP, ഭാഷ, സമയ മേഖല, മൊബൈൽ ഫോൺ നമ്പർ, ഐപി വിലാസം, കണക്ഷൻ വേഗത ഒപ്പം നിങ്ങളുടെ ഫോണിൽ നിന്ന് ടിവിയിലേക്ക് വീഡിയോ സ്‌ട്രീം ചെയ്യുന്നത് പോലുള്ള സാഹചര്യങ്ങളിൽ നിങ്ങൾക്കു സഹായകരമായ കാര്യങ്ങൾ ഞങ്ങൾക്കു ചെയ്യാനാവുന്നതിനായി, നിങ്ങളുടെ ഉപകരണത്തിന് സമീപമുള്ള അല്ലെങ്കിൽ നെറ്റ്‌വർക്കിലുള്ള മറ്റ് ഉപകരണങ്ങൾ മുതലായ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും.
  • കുക്കി ഡാറ്റ: കുക്കി ഐഡികൾ ക്രമീകരണങ്ങൾ എന്നിവയുപ്പെടെ നിങ്ങളുടെ ഉപകരണത്തിൽ ശേഖരിച്ചിട്ടുള്ള കുക്കികളിൽ നിന്നുള്ള ഡാറ്റ. കുക്കികൾ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെ കുറിച്ച് കൂടുതലറിയാൻ Facebook കുക്കി നയംInstagram കുക്കി നയം എന്നിവ സന്ദർശിക്കുക.
പങ്കാളികളിൽ നിന്നുള്ള വിവരം.
പരസ്യദാതാക്കൾക്കും ആപ്പ് ഡെവലപ്പർമാക്കും പ്രസാധകർക്കും അവർ ഉപയോഗിക്കുന്ന സോഷ്യൽ പ്ലഗ്ഗിനുകൾ (ലൈക്ക് ബട്ടൺ പോലുള്ളവ), Facebook ലോഗിൻ, ഞങ്ങളുടെ APIകളും SDKകളും അല്ലെങ്കിൽ Facebook പിക്‌സൽFacebook Business ടൂളുകൾ മുഖേന ഞങ്ങൾക്ക് വിവരം അയയ്ക്കാനാകും. നിങ്ങൾക്ക് ഒരു Facebook അക്കൗണ്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും അല്ലെങ്കിൽ ഇനി ലോഗിൻ ചെയ്യാതിരുന്നാലും, ഈ പങ്കാളികൾ Facebook-ന് പുറത്തെ നിങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾക്ക് നൽകും, നിങ്ങളുടെ ഉപകരണം, സന്ദർശിക്കുന്ന വെബ്‌സൈറ്റുകൾ, നടത്തുന്ന വാങ്ങലുകൾ, കാണുന്ന പരസ്യങ്ങൾ തുടങ്ങി നിങ്ങൾ അവരുടെ ഉത്‌പ്പന്നങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന വിവരങ്ങൾ വരെ ഇതിൽ ഉൾപ്പെടും. ഉദാഹരണത്തിന്, ഒരു ഗെയിം ഡവലപ്പർ നിങ്ങൾ ഏത് തരത്തിലുള്ള ഗെയിമുകളാണ് കളിക്കുന്നതെന്ന വിവരങ്ങൾ ഞങ്ങൾക്ക് നൽകാനും അല്ലെങ്കിൽ ഒരു ബിസിനസ് സ്ഥാപനത്തിൽ നിന്ന് നിങ്ങൾ ഏത് തരത്തിലുള്ള ഉത്‌പ്പന്നമാണ് വാങ്ങിയതെന്ന് പങ്കിടാനും ഞങ്ങളുടെ API ഉപയോഗിക്കാം. നിങ്ങളുടെ ഓൺലൈനിലും അല്ലാതെയുമുള്ള പ്രവർത്തനങ്ങളെയും വാങ്ങലുകളെയും കുറിച്ചുള്ള വിവരവും നിങ്ങളെക്കുറിച്ചുള്ള വിവരം നൽകാൻ അധികാരമുള്ള മൂന്നാം കക്ഷി ഡാറ്റാ ദാതാക്കളിൾ നിന്നും ഞങ്ങൾ സ്വീകരിക്കും.

പങ്കാളികൾക്ക്, നിങ്ങൾ സന്ദശിക്കുമ്പോഴോ അവരുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോഴോ അവർക്കൊപ്പം പ്രവത്തിക്കുന്ന മൂന്നാം കക്ഷികളിൽ നിന്നോ നിങ്ങളുടെ ഡാറ്റ ലഭിക്കും. ഏതെങ്കിലും ഡാറ്റ ഞങ്ങളുമായി പങ്കിടുന്നതിന് മുമ്പ്, ഈ പങ്കാളികൾക്ക് നിങ്ങളുടെ ഡാറ്റ ശേഖരിക്കാനും ഉപയോഗിക്കാനും പങ്കിടാനും നിയമപ്രകാരം അധികാരമുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും. ഞങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്ന പങ്കാളികളെക്കുറിച്ച് കൂടുതലറിയുക.

Facebook Business ടൂളുകളുമായി ബന്ധപ്പെട്ട് കുക്കികൾ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെ കുറിച്ച് കൂടുതലറിയാൻ Facebook കുക്കി നയവുംInstagram കുക്കി നയവും അവലോകനം ചെയ്യുക.

ഞങ്ങൾ ഈ വിവരം എങ്ങനെ ഉപയോഗിക്കും?

ഞങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ (നിങ്ങൾ നടത്തിയ തിരഞ്ഞെടുപ്പുകൾ പ്രകാരം) Facebook ഉൽപ്പന്നങ്ങളും മറ്റ് അനുബന്ധ സേവനങ്ങളും Facebook നയങ്ങൾ, Instagram നയങ്ങൾ എന്നിവയിൽ പ്രതിപാദിച്ചിരിക്കുന്നത് പോലെ ലഭ്യമാക്കുന്നതിനും അവയ്‌ക്ക് പിന്തുണ നൽകുന്നതിനും ഞങ്ങൾ ഉപയോഗിക്കും. എങ്ങനെ:
ഞങ്ങളുടെ ഉത്‌പന്നങ്ങൾ പ്രദാനം ചെയ്യാനും വ്യക്തിഗതമാക്കാനും മെച്ചപ്പെടുത്താനും.
ഞങ്ങളുടെ ഉത്‌പ്പന്നങ്ങൾ ലഭ്യമാക്കാനും, സവിശേഷതകളും ഉള്ളടക്കങ്ങളും (നിങ്ങളുടെ വാർത്താ ഫീഡ്, Instagram ഫീഡ്, Instagram സ്റ്റോറികൾ പരസ്യങ്ങൾ എന്നിവ ഉൾപ്പെടെ) വ്യക്തിഗതമാക്കുന്നതിനൊപ്പം നിങ്ങൾക്ക് ഞങ്ങളുടെ ഉത്പ്പന്നങ്ങളിലും അല്ലാതെയും നിർദ്ദേശങ്ങൾ (നിങ്ങൾക്ക് താൽപ്പര്യമുള്ള ഗ്രൂപ്പുകൾ ഇവന്റുകൾ അല്ലെങ്കിൽ നിങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ പോലുള്ളവ) നൽകുന്നതിനും ഞങ്ങൾ വിവരങ്ങൾ ഉപയോഗിക്കും. സവിശേഷവും പ്രസക്‌തവുമായ വ്യക്തിഗത ഉത്‌പ്പന്നങ്ങൾ സൃഷ്ടിക്കുന്നതിന്, ഞങ്ങൾ ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി നിങ്ങളുടെ കണക്ഷനുകൾ, മുൻ‌ഗണനകൾ, താൽപ്പര്യങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ ഞങ്ങൾ ഉപയോഗിക്കുകയും (നിങ്ങൾ നൽകാൻ തിരഞ്ഞെടുത്ത സവിശേഷ പരിഗണന ഉള്ള ഡാറ്റ ഉൾപ്പെടെ) നിങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നും ഇനി പറയുന്ന വിവരങ്ങൾ മനസിലാക്കുകയും ചെയ്യുന്നു; ഞങ്ങളുടെ ഉത്‌പ്പന്നങ്ങൾ നിങ്ങൾ എങ്ങനെയൊക്കെ ഉപയോഗിക്കുകയും ഇടപഴകുകയും ചെയ്യുന്നു; നിങ്ങളുമായി ബന്ധപ്പെട്ടയാളുകൾ, സ്ഥലങ്ങൾ, ഞങ്ങളുടെ ഉത്‌പ്പന്നങ്ങളിലും അതിന് പുറത്തും ഇഷ്‌ടപ്പെട്ട കാര്യങ്ങൾ മുതലായവ. Facebook ഉത്പ്പന്നങ്ങളിലെ സവിശേഷതകൾ, ഉള്ളടക്കം, നിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടെ നിങ്ങളുടെ Facebook, Instagram അനുഭവം വ്യക്തിഗതമാക്കാൻ ശേഖരിച്ച വിവരങ്ങൾ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെക്കുറിച്ച് കൂടുതലറിയുക; നിങ്ങൾ കാണുന്ന പരസ്യങ്ങൾ ഞങ്ങൾ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നതിനെക്കുറിച്ചും നിങ്ങൾക്ക് കൂടുതൽ അറിയാം.
  • Facebook ഉത്‌പ്പന്നങ്ങളിലെയും ഉപകരണങ്ങളിലെയും വിവരങ്ങൾ: Facebook ഉത്‌പ്പന്നങ്ങൾ നിങ്ങൾ എവിടെ ഉപയോഗിച്ചാലും നിങ്ങൾക്ക് നൈരന്തര്യമുള്ളതും പാരസ്പര്യമുള്ളതുമായ അനുഭവം നൽകാൻ വ്യത്യസ്‌ത Facebook ഉത്‌പ്പന്നങ്ങളിലേയും ഉപകരണങ്ങളിലേയും നിങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ബന്ധിപ്പിക്കും. ഉദാഹരണത്തിന്, Instagram-ൽ നിങ്ങൾ പിന്തുടരുന്ന അല്ലെങ്കിൽ Messenger ഉപയോഗിച്ച് നിങ്ങൾ ആശയ വിനിമയം നടത്തുന്ന ആളുകൾ ഉൾപ്പെടുന്ന Facebook ലുള്ള ഒരു ഗ്രൂപ്പിൽ ചേരാൻ നിങ്ങളോട് ഞങ്ങൾക്ക് നിർദ്ദേശിക്കാനാകും. പരിമിതികൾ ഇല്ലാത്ത അനുഭവം നൽകാനും ഞങ്ങൾക്ക് കഴിയും, ഉദാഹരണത്തിന്, നിങ്ങൾ മറ്റൊരു ഉത്‌പ്പന്നത്തിൽ അക്കൗണ്ടിനായി സൈൻ ഇൻ ചെയ്യുമ്പോൾ ഒരു Facebook ഉത്‌പ്പന്നത്തിൽ നിന്നുള്ള വിവരങ്ങൾ യാന്ത്രികമായി (ഫോൺ നമ്പർ പോലുള്ളവ) പൂരിപ്പിക്കാൻ കഴിയും.
  • ലൊക്കേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ: നിങ്ങളുടെ നിലവിലെ ലൊക്കേഷൻ, താമസിക്കുന്ന സ്ഥലം, പോകാൻ താൽപ്പര്യമുള്ള സ്ഥലങ്ങൾ, നിങ്ങൾക്ക് സമീപമുള്ള ബിസിനസുകളും ആളുകളും പോലുള്ള ലൊക്കേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ നിങ്ങൾക്കും മറ്റുള്ളവർക്കുമായി പരസ്യങ്ങൾ ഉൾപ്പെടെ ഉള്ള ഞങ്ങളുടെ ഉത്‌പ്പന്നങ്ങൾ പ്രദാനം ചെയ്യുന്നതിനും, മെച്ചപ്പെടുത്തുന്നതിനും വ്യക്തിഗതമാക്കുന്നതിനും ഞങ്ങൾ ഉപയോഗിക്കും. കൃത്യമായ ഉപകരണ ലൊക്കേഷൻ (ശേഖരിക്കാൻ നിങ്ങൾ ഞങ്ങൾക്ക് അനുവാദം നൽകിയിട്ടുണ്ടെങ്കിൽ), ഐപി വിലാസം, നിങ്ങളുടെയും മറ്റുള്ളവരുടെയും Facebook ഉത്‌പ്പന്നങ്ങളുടെ ഉപയോഗം (ചെക്ക് ഇന്നുകൾ അല്ലെങ്കിൽ പങ്കെടുത്ത ഇവന്റുകൾ) എന്നിവ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ലൊക്കേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ.
  • ഉത്പ്പന്ന ഗവേഷണവും വികസിപ്പിക്കലും: ഞങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ, സർവേകളും ഗവേഷണങ്ങളും നടത്തിയും പുതിയ ഉത്‌പ്പന്നങ്ങളുടെയും സവിശേഷതകളുടെയും പരീക്ഷണങ്ങൾ, ട്രബിൾ ഷൂട്ടിംഗ് എന്നിവ നടത്തിയും, ഞങ്ങളുടെ ഉത്‌പ്പന്നങ്ങൾ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഞങ്ങൾ ഉപയോഗിക്കും.
  • മുഖം ഉപയോഗിച്ചുള്ള തിരിച്ചറിയൽ: നിങ്ങൾ അത് പ്രവർത്തനക്ഷമമാക്കിട്ടുണ്ടെങ്കിൽ, ഫോട്ടോകൾ, വീഡിയോകൾ, ക്യാമറ ഉപയോഗിച്ച് പകർത്തിയ മറ്റ് വസ്‌തുക്കൾ എന്നിവയിൽ നിങ്ങളെ കണ്ടെത്താൻ ഞങ്ങൾ മുഖം ഉപയോഗിച്ചുള്ള തിരിച്ചറിയൽ സാങ്കേതിക വിദ്യ ഉപയോഗിക്കും. നിങ്ങളുടെ രാജ്യത്തെ നിയമം അനുശാസിക്കുന്ന സവിശേഷ പരിരക്ഷണങ്ങൾ ഉള്ള ഡാറ്റയായിരിക്കാം മുഖം ഉപയോഗിച്ചുള്ള തിരിച്ചറിയൽ ടെംപ്ലേറ്റുകൾ രൂപവൽക്കരിക്കുന്നത്. മുഖം ഉപയോഗിച്ചുള്ള തിരിച്ചറിയൽ സാങ്കേതിക വിദ്യ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു അല്ലെങ്കിൽ ഈ സാങ്കേതികവിദ്യ ഞങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനെക്കുറിച്ച് Facebook ക്രമീകരണത്തിൽ കൂടുതലറിയുക. നിങ്ങളുടെ Instagram-ൽ മുഖം ഉപയോഗിച്ചുള്ള തിരിച്ചറിയൽ സാങ്കേതിക വിദ്യ ഞങ്ങൾ അവതരിപ്പിക്കുകയാണെങ്കിൽ അതിന് മുമ്പ് തന്നെ ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതും ഈ സാങ്കേതികവിദ്യ ഞങ്ങൾ ഉപയോഗിക്കണോ വേണ്ടയോ എന്നത് നിങ്ങൾക്ക് നിയന്ത്രിക്കാനാവുന്നതുമാണ്.
  • പരസ്യങ്ങളും സ്പോൺസർ ചെയ്‌ത മറ്റ് ഉള്ളടക്കങ്ങളും: പരസ്യങ്ങൾ, ഓഫറുകൾ, സ്പോൺസർ ചെയ്‌ത മറ്റ് ഉള്ളടക്കങ്ങൾ എന്നിവ തിരഞ്ഞെടുക്കുന്നതിനും വ്യക്തിഗതമാക്കുന്നതിനും, നിങ്ങളുടെ താൽപ്പര്യങ്ങൾ, പ്രവർത്തനങ്ങൾ, കണക്ഷനുകൾ എന്നിവ ഉൾപ്പെടെ നിങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ - - ഞങ്ങൾ ഉപയോഗിക്കും. ഞങ്ങൾ എങ്ങനെ പരസ്യങ്ങൾ തിരഞ്ഞെടുത്ത് വ്യക്തിഗതമാക്കുന്നു, എന്നതിനെയും നിങ്ങൾക്കായി പരസ്യങ്ങളും സ്‌പോൺസർ ചെയ്‌ത മറ്റ് ഉള്ളടക്കങ്ങളും തിരഞ്ഞെടുക്കാൻ ഞങ്ങൾ ഉപയോഗിക്കുന്ന ഡാറ്റയെക്കുറിച്ചുള്ള നിങ്ങളുടെ തീരുമാനങ്ങളെയും കുറിച്ച് Facebook ക്രമീകരണം, Instagram ക്രമീകരണം എന്നിവയിൽ നിന്ന് കൂടുതൽ അറിയൂ.
മാനകങ്ങൾ, അനലറ്റിക്‌സുകൾ, മറ്റ് ബിസിനസ് സേവനങ്ങൾ നൽകുക.
പരസ്യദാതാക്കളും മറ്റ് പങ്കാളികളും നൽകുന്ന പരസ്യങ്ങളുടെയും സേവനങ്ങളുടെയും ഫലപ്രാപ്‌തിയും വിതരണവും നിണ്ണയിക്കാൻ സഹായിക്കുന്നതിനും അവരുടെ ഉത്‌പ്പന്നങ്ങൾ ഏത് തരത്തിലുള്ള ആളുകളാണ് ഉപയോഗിക്കുന്നതെന്നും അവരുടെ വെബ്‌സൈറ്റുകൾ, ആപ്‌സുകൾ, സേവനങ്ങൾ എന്നിവയോട് എങ്ങനെയെല്ലാം ഇടപഴകുന്നുവെന്ന് മനസിലാക്കുന്നതിനും ഞങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ (നിങ്ങൾ സന്ദർശിക്കുന്ന വെബ്‌സൈറ്റുകൾ, കാണുന്ന പരസ്യങ്ങൾ പോലെ ഞങ്ങളുടെ സേവനങ്ങൾക്ക് പുറത്തുള്ള നിങ്ങളുടെ പ്രവത്തനങ്ങൾ ഉൾപ്പെടെ,) ഞങ്ങൾ ഉപയോഗിക്കും. ഈ പങ്കാളികളുമായി ഞങ്ങൾ എങ്ങനെ വിവരം പങ്കിടുന്നുവെന്നതിനെക്കുറിച്ച് കൂടുതലറിയുക.
സുരക്ഷയും വിശ്വാസ്യതയും പരിരക്ഷയും പ്രോത്സാഹിപ്പിക്കുക.
അക്കൗണ്ടുകളും പ്രവർത്തനങ്ങളും പരിശോധിച്ചുറപ്പിക്കാനും, അപകടകരമായ പ്രവത്തനങ്ങൾക്കെതിരെ പോരാടാനും, സ്പാമുകളും മറ്റ് മോശം അനുഭവങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനും അതുപോലെ Facebook ഉത്‌പ്പന്നങ്ങളിലും അതിന് പുറത്തും സുരക്ഷയും പരിരക്ഷയും പ്രോത്‌സാഹിപ്പിക്കുന്നതിനും ഞങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കും. ഉദാഹരണത്തിന്, സംശയകരമായ പ്രവത്തനങ്ങൾ അല്ലെങ്കിൽ ഞങ്ങളുടെ നിബന്ധനകളുടെയോ നയങ്ങളുടെയോ ലംഘനങ്ങൾ ശ്രദ്ധയിപ്പെട്ടാൽ അതിൽ അന്വേഷണം നടത്തുന്നതിന് അല്ലെങ്കിൽ ആർക്കെങ്കിലും സഹായം ആവശ്യമായി വരുമ്പോൾ ഞങ്ങളുടെ കൈവശമുള്ള ഡാറ്റ ഉപയോഗിക്കും. കൂടുതലറിയുന്നതിന്, Facebook സുരക്ഷ സഹായ കേന്ദ്രംInstagram സുരക്ഷ നുറുങ്ങുകൾ എന്നിവ സന്ദർശിക്കുക.
നിങ്ങളുമായുള്ള ആശയവിനിമയം.
മാർക്കറ്റിംഗ് ആശയവിനിമയങ്ങളും, ഞങ്ങളുടെ ഉത്‌പ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങളുടെ നയങ്ങളും നിബന്ധനകളും സംബന്ധിച്ച വിവരങ്ങളും നൽകുന്നതിന് ഞങ്ങളുടെ കൈവശമുള്ള വിവരം ഞങ്ങൾ ഉപയോഗിക്കും. ഞങ്ങളുമായി നിങ്ങൾ ബന്ധപ്പെടുന്ന സാഹചര്യങ്ങളിൽ അതിനോട് പ്രതികരിക്കുന്നതിനും നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കും.
സാമൂഹിക നന്മയ്‌ക്കും പുതുമയ്‌ക്കായും ഉള്ള ഗവേഷണം.
പൊതു സാമൂഹിക ക്ഷേമം, സാങ്കേതിക പുരോഗതി, പൊതുതാൽപ്പര്യം, ആരോഗ്യവും ജനക്ഷേമവും തുടങ്ങിയ മേഖലകളിൽ ഗവേഷണങ്ങളും നൂതന ചുവടുവെയ്‌പ്പുകളും നടത്താനും അവയെ പിന്തുണയ്‌ക്കാനും ഞങ്ങളുടെ കൈവശമുള്ള വിവരം (ഞങ്ങൾ സഹകരിച്ച് പ്രവത്തിക്കുന്ന ഗവേഷണ പങ്കാളികളിൽ നിന്നുൾപ്പെടെയുള്ളവ) ഉപയോഗിക്കും. ഉദാഹരണത്തിന്, പ്രതിസന്ധി വേളകളിൽ ദുരിതാശ്വാസ പരിശ്രമങ്ങൾക്ക് സഹായകരമാകുവാൻ കുടിയേറ്റത്തിന്റെ രീതി സംബന്ധിച്ച വിവരങ്ങൾ ഞങ്ങൾ വിശകലനം ചെയ്യും. ഞങ്ങളുടെ ഗവേഷണ പരിപാടികളെക്കുറിച്ച് കൂടുതലറിയുക.

ഈ വിവരങ്ങൾ എങ്ങനെയാണ് പങ്കിടുന്നത്?

നിങ്ങളുടെ വിവരങ്ങൾ ഇനി പറയുന്ന രീതിയിലാണ് ഞങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നത്:

Facebook ഉത്‌പ്പന്നങ്ങളിലെ പങ്കിടൽ
നിങ്ങൾ പങ്കിടുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന ആളുകളും അക്കൗണ്ടുകളും
ഞങ്ങളുടെ ഉത്‌പ്പന്നങ്ങളിലൂടെ നിങ്ങൾ പങ്കിടുകയും ആശയവിനിമയം ചെയ്യുകയും ചെയ്യുമ്പോൾ, നിങ്ങൾ പങ്കിടുന്നതിന്റെ പ്രേക്ഷകരെ നിങ്ങൾക്ക് തീരുമാനിക്കാം. ഉദാഹരണത്തിന്, നിങ്ങൾ Facebook-ൽ പോസ്റ്റുചെയ്യുമ്പോൾ, ഒരു ഗ്രൂപ്പ്, നിങ്ങളുടെ മുഴുവൻ സുഹൃത്തുക്കൾ, അല്ലെങ്കിൽ താല്പര്യമുള്ള ഒരു കൂട്ടം ആളുകൾക്ക് എന്നിങ്ങനെ നിങ്ങളുടെ പ്രേക്ഷകരെ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. അതുപോലെ തന്നെ നിങ്ങൾ Messenger അല്ലെങ്കിൽ Instagram ഉപയോഗിച്ച് ആളുകളുമായോ ബിസിനസുകളുമായോ ആശയവിനിമയം നടത്തുമ്പോൾ, ആ ആളുകൾക്കും ബിസിനസുകൾക്കും നിങ്ങളുടെ ഉള്ളടക്കം കാണാൻ കഴിയും. ഞങ്ങളുടെ ഉത്‌പ്പന്നങ്ങളിന്മേൽ നിങ്ങൾ നടത്തുന്ന പ്രവത്തനങ്ങൾ നിങ്ങളുടെ നെറ്റ്‌വർക്കിന് കാണാൻ കഴിയും, ഇതിൽ പരസ്യങ്ങളുമായും സ്‌പോസൺസർ ചെയ്‌ത ഉള്ളടക്കങ്ങളുമായി നിങ്ങൾ എങ്ങനെ ഇടപഴകി എന്ന വിവരവും ഉൾപ്പെട്ടിരിക്കും. തങ്ങളുടെ Facebook, Instagram സ്റ്റോറികൾ ആരൊക്കെയാണ് കണ്ടതെന്ന് ഞങ്ങൾ മറ്റ് അക്കൗണ്ടുകളെ അറിയിക്കുകയും ചെയ്യും.

പൊതുവിവരങ്ങൾ ആർക്കു വേണമെങ്കിലും, തങ്ങൾക്ക് അക്കൗണ്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങളുടെ ഉത്‌പ്പന്നങ്ങൾക്ക് അകത്തും പുറത്തും കാണാൻ കഴിയും. നിങ്ങളുടെ Instagram ഉപയോക്തൃ നാമം; പൊതു പ്രേക്ഷകരുമായി നിങ്ങൾ പങ്കിടുന്ന ഏതെങ്കിലും വിവരങ്ങൾ; Facebook-ലെ പൊതുവിവരങ്ങൾ എന്നിവയും; Facebook പേജ്, പൊതു Instagram അക്കൗണ്ട് അല്ലെങ്കിൽ Facebook Marketplace പോലുള്ള പൊതു ഫോറം എന്നിവയിൽ പങ്കിടുന്ന വിവരങ്ങളും ഇതിൽ ഉൾപ്പെടും. നിങ്ങൾക്കും Facebook, Instagram എന്നിവ ഉപയോഗിക്കുന്ന മറ്റ് ആളുകൾക്കും ഞങ്ങൾക്കും, മറ്റ് Facebook കമ്പനി ഉത്‌പ്പന്നങ്ങൾ ഉൾപ്പെടെയുള്ള ഞങ്ങളുടെ ഉത്‌പ്പന്നങ്ങളിലും അവയ്‌ക്ക് പുറത്തും ഉള്ളവർക്കും, തിരയൽ ഫലങ്ങളിലൂടെയും അല്ലെങ്കിൽ ഉപകരണങ്ങളിലൂടെയും APIകളിലൂടെയും പൊതുവിവരം അയയ്ക്കാനോ അവയിലേക്ക് ആക്‌സസ് നൽകാനോ കഴിയും. തിരയൽ എഞ്ചിനുകൾ, APIക, ടിവി പോലുള്ള ഓഫ്‌ലൈൽ മീഡിയ, ആപ്‌സ്, വെബ്‌സൈറ്റുകളും ഞങ്ങളുടെ ഉൽപ്പന്നങ്ങളുമായി സംയോജിപ്പിച്ച മറ്റ് സേവനങ്ങളും പോലുള്ള മൂന്നാം കക്ഷി സേവനങ്ങളിലൂടെ പൊതുവിവരങ്ങൾ കാണാനും, ആക്‌സസ് ചെയ്യാനും, വീണ്ടും പങ്കിടാനും ഡൗൺലോഡുചെയ്യാനും കഴിയും.

ഏതൊക്കെ വിവരങ്ങളാണ് പൊതുവിൽ ലഭ്യമായതെന്നും Facebook, Instagram എന്നിവയിൽ അവയുടെ ദൃശ്യപരത എങ്ങനെ നിയന്ത്രിക്കാമെന്നതിനെക്കുറിച്ചും കൂടുതലറിയുക.
നിങ്ങളെക്കുറിച്ച് മറ്റുള്ളവർ പങ്കിടുകയും വീണ്ടും പങ്കിടുകയും ചെയ്യുന്ന ഉള്ളടക്കം
നിങ്ങൾ ആർക്കൊപ്പമാണ് ഈ വിവരങ്ങൾ പങ്കിടുന്നതെന്ന കാര്യത്തിൽ ശ്രദ്ധപുലർത്തണം, കാരണം നിങ്ങളുടെ പ്രവത്തനങ്ങൾ കാണുന്നയാളുകൾ, നിങ്ങളുടെ പ്രേക്ഷകർക്ക് പുറത്തുള്ള ആളുകളും ബിസിനസ്സുകളും ഉൾപ്പെടെയുള്ള, ഞങ്ങളുടെ മറ്റ് ഉത്‌പ്പന്നത്തിലോ അതിന് പുറത്തോ ഉള്ള മറ്റുള്ളവരുമായി പങ്കിട്ടുവെന്ന് വരാം. ഉദാഹരണത്തിന്, നിങ്ങൾ ഒരു സുഹൃത്തിനോ അല്ലെങ്കിൽ അക്കൗണ്ടുകളിലേക്കോ ഒരു പോസ്റ്റ് പങ്കിടുകയോ അല്ലെങ്കിൽ ഒരു സന്ദേശം അയയ്ക്കുകയോ ചെയ്യുകയാണെങ്കിൽ, അവർക്ക് ഡൗ‌ൺലോഡു ചെയ്യാം, സ്‌ക്രീൻഷോട്ട് എടുക്കാം, അല്ലെങ്കിൽ ആ ഉള്ളടക്കം ഞങ്ങളുടെ ഉത്‌പ്പന്നത്തിനുള്ളിലോ പുറത്തോ ഉള്ള മറ്റുള്ളവർക്ക് നേരിട്ടോ അല്ലെങ്കിൽ Facebook Spaces പോലുള്ള വെർച്വൽ റിയാലിറ്റി സേവനങ്ങൾ വഴി പങ്കിടാം. അതുപോലെ, നിങ്ങൾ മറ്റൊരാളുടെ പോസ്റ്റിൽ അഭിപ്രായമിടുമ്പോൾ അല്ലെങ്കിൽ അതിനോട് പ്രതികരിക്കുമ്പോൾ, നിങ്ങളുടെ അഭിപ്രായം അല്ലെങ്കിൽ പ്രതികരണം ആ വ്യക്തിയുടെ ഉള്ളടക്കം കാണാൻ കഴിയുന്ന എല്ലാവർക്കും കാണാൻ കഴിയും, കൂടാതെ ആ വ്യക്തിയ്‌ക്ക് തന്റെ പ്രക്ഷകരെ പിന്നീട് മാറ്റാൻ കഴിയും.

ആളുകൾക്ക് ഞങ്ങളുടെ ഉത്‌പ്പന്നത്തിലൂടെ അവർ തിരഞ്ഞെടുക്കുന്ന പ്രേക്ഷകരിലേക്ക് നിങ്ങളെ സംബന്ധിച്ച ഉള്ളടക്കം സൃഷ്‌ടിക്കാനും പങ്കിടാനും കഴിയും. ഉദാഹരണത്തിന്, ഒരു സ്റ്റോറിയിൽ നിങ്ങളുടെ ഒരു ഫോട്ടോ ആളുകൾക്ക് പങ്കിടാനോ, ഒരു പോസ്റ്റിൽ നിങ്ങളുടെ ലോക്കേഷൻ ടാഗുചെയ്യാനോ, പരാമർശിക്കാനോ കഴിയും അല്ലെങ്കിൽ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അവരുടെ പോസ്റ്റുകളിലും സന്ദേശങ്ങളിലും ഉപ്പെടുത്താൻ കഴിയും. ഞങ്ങളുടെ ഉത്‌പ്പന്നങ്ങളിലൂടെ നിങ്ങളെക്കുറിച്ച് മറ്റുള്ളവർ പങ്കിട്ട കാര്യങ്ങളിൽ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടെങ്കിൽ, എങ്ങനെയാണ് ഉള്ളടക്കം റിപ്പോർട്ടുചെയ്യുക എന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയും.
ഞങ്ങളുടെ ഉത്‌പ്പന്നത്തിലെ നിങ്ങളുടെ സജീവ സ്റ്റാറ്റസ് അല്ലെങ്കിൽ സാന്നിധ്യത്തെ കുറിച്ചള്ള വിവരങ്ങൾ.
Instagram, Messenger Facebook തുടങ്ങിയുള്ള ഞങ്ങളുടെ ഉത്‌പ്പന്നങ്ങളിൾ നിങ്ങൾ നിലവിൽ സജീവമാണോ എന്ന് അല്ലെങ്കിൽ നിങ്ങൾ എപ്പോഴാണ് ഞങ്ങളുടെ ഉത്‌പ്പന്നങ്ങൾ അവസാനമായി ഉപയോഗിച്ചതെന്ന് മനസ്സിലാക്കാനാവുന്ന സിഗ്‌നലുകൾ നിങ്ങളുടെ നെറ്റ്‌വർക്കിൽ ഉള്ളയാളുകൾക്ക് കാണാൻ കഴിയും.
ഞങ്ങളുടെ ഉത്‌പ്പന്നങ്ങളിലുള്ള അല്ലെങ്കിൽ അത് ഉപയോഗിക്കുന്ന ആപ്സുകൾ, വെബ്‌സൈറ്റുകൾ, മൂന്നാം കക്ഷി സമന്വയങ്ങൾ.
ഞങ്ങളുടെ ഉത്‌പ്പന്നങ്ങൾ ഉപയോഗിക്കുന്ന അല്ലെങ്കിൽ സമന്വയിപ്പിച്ച മൂന്നാംകക്ഷി ആപ്‌സ്, വെബ്സൈറ്റുകൾ അല്ലെങ്കിൽ മറ്റ് സേവനങ്ങൾ എന്നിവ ഉപയോഗിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾ പോസ്റ്റുചെയ്യുകയോ പങ്കിടുകയോ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അവർക്ക് ലഭിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ Facebook സുഹൃത്തുക്കളുമായി ചേർന്ന് ഒരു ഗെയിം കളിക്കുമ്പോൾ അല്ലെങ്കിൽ ഒരു വെബ്‌സൈറ്റിൽ Facebook അഭിപ്രായം അല്ലെങ്കിൽ പങ്കിടൽ ബട്ടൺ ഉപയോഗിക്കുമ്പോൾ, ഗെയിം ഡവലപ്പർക്ക് അല്ലെങ്കിൽ വെബ്‌സൈറ്റിന് നിങ്ങളുടെ ഗെയിമിലെ പ്രവർത്തനങ്ങൾ അല്ലെങ്കിൽ അഭിപ്രായങ്ങൾ അല്ലെങ്കിൽ Facebook-ൽ ആ വെബ്‌സൈറ്റിൽ നിന്നുള്ള ലിങ്ക് പങ്കിടുന്നത് പോലുള്ള വിവരങ്ങൾ ലഭിക്കും. അതുപോലെ, നിങ്ങൾ അത്തരം മൂന്നാം-കക്ഷി സേവനങ്ങൾ ഡൗൺലോഡു ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുമ്പോൾ, അവർക്ക് നിങ്ങളുടെ Facebook-ലെ പൊതു പ്രൊഫൈലും ഒപ്പം നിങ്ങൾ അവരുമായി പങ്കുവെയ്‌ക്കുന്ന വിവരങ്ങളും ആക്‌സസ് ചെയ്യാൻ കഴിയും. നിങ്ങൾ ഉപയോഗിക്കുന്ന ആപ്‌സിനോ വെബ്‌സൈറ്റുകൾക്കോ, അവയുമായി പങ്കിടാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങളുടെ Facebook സുഹൃത്തുക്കളുടെ ലിസ്‌റ്റ് ലഭ്യമാകും. എന്നാൽ, നിങ്ങൾ ഉപയോഗിക്കുന്ന ആപ്‌സിനും വെബ്‌സൈറ്റുകൾക്കും നിങ്ങളുടെ Facebook സുഹൃത്തുക്കളേയോ നിങ്ങളെ Instagram-ൽ പിന്തുടരുന്ന ആരുടെയെങ്കിലുമോ വിവരം (നിങ്ങളുടെ സുഹൃത്തുക്കളും പിന്തുടരുന്നവരും ഈ വിവരം പങ്കിടാൻ തീരുമാനിച്ചിട്ടുണ്ടായിരിക്കാം, എന്നിരുന്നാലും) നിങ്ങളിൽ നിന്ന് വിവരം ലഭ്യമാവില്ല. ഈ മൂന്നാംകക്ഷികൾ ശേഖരിക്കുന്ന വിവരങ്ങൾ അവരുടെ നയങ്ങൾക്കും നിബന്ധകൾക്കും വിധേയമായിരിക്കും, ഇതിനല്ല.

Facebook, Instagram എന്നിവയുടെ പ്രാദേശിക പതിപ്പുകൾ നൽകുന്ന ഉപകരണങ്ങൾക്കും ഓപ്പറേറ്റിംഗ് സിസ്‌റ്റങ്ങൾക്കും (അതായത്, ഞങ്ങളുടെ സ്വന്തം ഫസ്‌റ്റ് പാർട്ടി ആപ്‌സ് വികസിപ്പിക്കാത്തവയിൽ) നിങ്ങൾ അവരുമായി പങ്കിടാൻ തീരുമാനിച്ച എല്ലാ വിവരങ്ങളിലേക്കും ആക്‌സസ് ഉണ്ടായിരിക്കും, ഇതിൽ സുഹൃത്തുക്കൾ നിങ്ങളുമായി പങ്കിടുന്ന വിവരവും ഉൾപ്പെടും, അതിനാൽ അവർക്ക് ഞങ്ങളുടെ പ്രധാന പ്രവർത്തനം നിങ്ങൾക്ക് ലഭ്യമാക്കാനാകും.

ശ്രദ്ധിക്കുക: ദുരുപയോഗം തടയുന്നതിന് ഡെവലപ്പർമാക്കുള്ള ഡാറ്റ ആക്‌സസ് കൂടുതൽ കർശനമാക്കുന്ന പ്രക്രിയയിലാണ് ഞങ്ങൾ. ഉദാഹരണത്തിന്, നിങ്ങൾ 3 മാസം ഒരു ഡെവലപ്പറുടെ ആപ്പ് ഉപയോഗിച്ചില്ലെങ്കിൽ, നിങ്ങളുടെ Facebook, Instagram ഡാറ്റയിലേക്ക് അവർക്കുള്ള ആക്‌സസ് ഞങ്ങൾ നീക്കം ചെയ്യും, ഒപ്പം ലോഗിനും മാറ്റുകയാണ്, അതിലൂടെ ആ അടുത്ത പതിപ്പിൽ, ആപ്പ് അവലോകനം ഇല്ലാതെ ഒരു ആപ്പിന് അഭ്യത്ഥിക്കാനാവുന്ന ഡാറ്റ നിങ്ങളുടെ പേരും Instagram ഉപയോക്തൃനാമവും ബയോയും പ്രൊഫൈൽ ഫോട്ടോയും ഇമെയിൽ വിലാസവും മാത്രമായി പരിമിതപ്പെടുത്തും. മറ്റേത് ഡാറ്റ അഭ്യത്ഥിക്കുന്നതിനും ഞങ്ങളുടെ അനുമതി ആവശ്യമാണ്.
പുതിയ ഉടമ.
ഞങ്ങളുടെ ഉപ്പന്നങ്ങളുടെയോ അവയുടെ ആസ്തികളുടെയോ ഉടമസ്ഥാവകാശത്തിലോ നിയന്ത്രണത്തിലോ പൂർണ്ണമോ ഭാഗികമോ ആയ മാറ്റം വരികയാണെങ്കിൽ പുതിയ ഉടമസ്ഥന് നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ കൈമാറ്റം ചെയ്‌തേക്കാം.

മൂന്നാംകക്ഷി പങ്കാളികളുമൊത്ത് പങ്കിടുന്നു
ഉൽപ്പന്നങ്ങൾ നൽകാനും മെച്ചപ്പെടുത്താനും ഞങ്ങളെ സഹയിക്കുന്നതോ, ബിസിനസ്സുകൾ മെച്ചപ്പെടുത്താൻ Facebook Business ടൂളുകൾ ഉപയോഗിക്കുന്നതോ ആയ മൂന്നാംകക്ഷി പങ്കാളികളുമൊത്ത് ഞങ്ങൾ പ്രവർത്തിക്കുന്നു, അത് ഞങ്ങളുടെ കമ്പനികൾ പ്രവർത്തിപ്പിക്കാനും ലോകമെമ്പാടുമുള്ള ആളുകൾക്ക് സൗജന്യ സേവനങ്ങൾ നൽകാനും സഹായിക്കും. ഇല്ല, നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ആർക്കും വിൽക്കുന്നില്ല, ഒരിക്കലും വിൽക്കുകയുമില്ല. ഞങ്ങൾ നൽകുന്ന ഡാറ്റ പങ്കാളികൾക്ക് എങ്ങനെ ഉപയോഗിക്കാനും വെളിപ്പെടുത്താനുമാകും എന്നതിൽ കർശന നിയന്ത്രണങ്ങളും ഞങ്ങൾ ഏപ്പെടുത്തുന്നു. ഞങ്ങൾ വിവരങ്ങൾ പങ്കിടുന്ന മൂന്നാംകക്ഷികളുടെ തരങ്ങൾ:
ഞങ്ങളുടെ അനലറ്റിക്‌സുകളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന പങ്കാളികൾ.
Facebook ഉപ്പന്നങ്ങളിലും അതിന് ‌പുറത്തും ആളുകൾ അവരുടെ പോസ്‌റ്റുകൾ, ലിസ്‌റ്റിംഗുകൾ, പേജുകൾ, വീഡിയോകൾ എന്നിവയും മറ്റ് ഉള്ളടക്കവുമായി എങ്ങനെ ഇടപഴകുന്നു എന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ ആളുകളെയും ബിസിനസ്സുകളെയും സഹായിക്കുന്ന മൊത്തം കണക്കുകളും സ്ഥിതിവിവരക്കണക്കുകളും ഞങ്ങൾ നൽകുന്നു. ഉദാഹരണത്തിന്, പേജ് അഡ്‌മിന്മാർക്കും Instagram ബിസിനസ്സ് പ്രൊഫൈലുകൾക്കും അവരുടെ പോസ്‌റ്റുകൾ കണ്ടതോ അതിനോട് പ്രതികരിച്ചതോ അഭിപ്രായമിട്ടതോ ആയ ആളുകളുടേയോ അക്കൗണ്ടുകളുടേയോ എണ്ണവും അതുപോലെ പേജുമായോ അക്കൗണ്ടുമായോ ഇടപഴകുന്നത് ‌മനസ്സിലാക്കുന്നതിന് സഹായിക്കുന്ന മൊത്തം ജനസംഖ്യയെ സംബന്ധിക്കുന്നതും മറ്റ് വിവരങ്ങളും ലഭിക്കുന്നു.
പരസ്യദാതാക്കൾ.
പരസ്യദാതാക്കളുടെ പരസ്യങ്ങൾ കാണുന്നത് ഏത് ‌തരത്തിലുള്ള ആളുകളാണെന്നും ‌ അവരുടെ പരസ്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിനെക്കുറിച്ചുമുള്ള റിപ്പോർട്ടുകൾ ഞങ്ങൾ അവർക്കു ‌നൽകുമെങ്കിലും നിങ്ങൾ അനുമതി നൽകുന്നതുവരെ നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാനാകുന്ന വിവരങ്ങൾ നിങ്ങളുടെ അനുമതി ഇല്ലാതെ (നിങ്ങളുടെ പേര് അല്ലെങ്കിൽ നിങ്ങളെ കോൺടാക്‌റ്റ് ചെയ്യാനാകുന്നതോ മനസ്സിലാകുന്നതോ ആയ ഇമെയിൽ പോലുള്ള വിവരങ്ങൾ) ഞങ്ങൾ പങ്കിടില്ല. ഉദാഹരണത്തിന്, പരസ്യദാതാക്കൾക്ക് അവരുടെ പ്രേക്ഷകരെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് സാധാരണയുള്ള ജനസംഖ്യാപരവും മറ്റ് കാര്യങ്ങളും (ഉദഹരണത്തിന്, മാഡ്രിഡിൽ താമസിക്കുന്ന 25-നും 34-നും ഇടയിൽ പ്രായമുള്ള സോഫ്‌റ്റ്‌വെയർ എഞ്ചിനീയറിംഗ് താപ്പര്യമുള്ള ഒരു സ്‌ത്രീ ഒരു പരസ്യം കണ്ടു) അവരെ അറിയിക്കും. ഒരു വാങ്ങൽ നടത്താനോ പരസ്യദാതാവിനൊപ്പം ‌നടപടിയെടുക്കാനോ നിങ്ങളെ നയിക്കുന്നത് ഏത് Facebook പരസ്യങ്ങളാണെന്നതും ഞങ്ങൾ സ്ഥിരീകരിക്കുന്നു.
മെഷമെന്റ് ‌പങ്കാളികൾ.
ഞങ്ങളുടെ പങ്കാളികൾക്ക് അനലറ്റിക്‌സ്, മെഷർമെന്റ് റിപ്പോട്ടുകൾ പ്രദാനം ചെയ്യാനായി, നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അഗ്രഗേറ്റ് ചെയ്യുന്ന കമ്പനികളുമായി നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ പങ്കുവയ്‌ക്കുന്നു.
ഞങ്ങളുടെ ഉൽപ്പന്നങ്ങളിൽ സാധനങ്ങളും സേവനങ്ങളും നൽകുന്ന പങ്കാളികൾ.
നിങ്ങൾ പ്രീമിയം ഉള്ളടക്കം സ്വീകരിക്കുന്നത് ‌സബ്‌സ്‌ക്രൈബു ചെയ്യുമ്പോഴോ ഞങ്ങളുടെ ഉപ്പന്നങ്ങളിലെ ഒരു വിപ്പനകാരനിൽ നിന്ന് എന്തെങ്കിലും വാങ്ങുമ്പോഴോ ഉള്ളടക്ക സ്രഷ്‌ടാവിനോ വിൽ‌പ്പനക്കാരനോ നിങ്ങളുടെ പൊതുവായ വിവരങ്ങളും അവരുമായി പങ്കിട്ട മറ്റ് വിവരങ്ങളും കൂടാതെ ഷിപ്പിംഗ്, കോൺടാക്‌റ്റ് വിശദാംശങ്ങൾ ഉൾപ്പെടെ കൈമാറൽ പൂത്തിയാക്കാൻ ആവശ്യമായ വിവരങ്ങളും നേടാനാകും.
വെൻഡമാരും സേവനദാതാക്കളും.
സാങ്കേതികമായ അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കുകയോ ഞങ്ങളുടെ ഉ‌പ്പന്നങ്ങൾ ഉപയോഗിക്കുന്നത്‌ എങ്ങനെയാണെന്ന വിലയിരുത്തൽ നടത്തുകയോ‌‌ ഉപഭോക്തൃ‌ സേവനം ലഭ്യമാക്കുകയോ പേയ്‌മെന്റുകൾ സുഗമമാക്കുകയോ സർവ്വേകൾ നടത്തുകയോ പോലുള്ള പ്രവത്തനങ്ങളിലൂടെ ഞങ്ങളുടെ ‌ബിസിനസ്സിനെ പിന്തുണയ്‌ക്കുന്ന വെൻഡമാക്കും സേവനദാതാക്കൾക്കും ഞങ്ങൾ വിവരങ്ങളും ഉള്ളടക്കവും ലഭ്യമാക്കുന്നു.
ഗവേഷകരും അക്കാഡമിക്കുകളും.
ഞങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കിൽ ഉദ്യമത്തെ പിന്തുണയ്‌ക്കുകയും പൊതു സാമൂഹ്യക്ഷേമം, സാങ്കേതിക ‌പുരോഗതി, പൊതുതാൽപ്പര്യം, ആരോഗ്യം, ക്ഷേമം എന്നീ വിഷയങ്ങളിലുള്ള കണ്ടെത്തലുകളിലും നൂതനമായ ഇടപെടലുകളിലും വർദ്ധന വരുത്തുകയും ചെയ്യുന്ന സ്‌കോളർഷിപ്പും നവീകരണ പ്രവത്തനവും മുന്നോട്ട് കൊണ്ടുപോവുന്ന ഗവേഷണം നടത്തുന്നതിനായി ഗവേഷണ പങ്കാളികൾക്കും അക്കാഡമിക്കുകൾക്കും ഞങ്ങൾ വിവരങ്ങളും ഉള്ളടക്കവും ലഭ്യമാക്കാറുണ്ട്.
നിയമനിവ്വഹണം അല്ലെങ്കിൽ നിയമസംബന്ധമായ അഭ്യത്ഥനകൾ.
നിയമനിർവ്വഹണ വിഭാഗവുമായി അല്ലെങ്കിൽ നിയമസംബന്ധമായ അഭ്യത്ഥനകളെ തുടർന്ന് ചുവടെ പറഞ്ഞിരിക്കുന്ന സാഹചര്യങ്ങളി‌ൽ ഞങ്ങൾ വിവരങ്ങൾ പങ്കിടാറുണ്ട്.
മൂന്നാം കക്ഷികളായ പങ്കാളികളുമായി നിങ്ങളോ മറ്റുള്ളവരോ പങ്കിടുന്ന, നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എങ്ങനെ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയും എന്നതിനെ കുറിച്ച്‌ Facebook ക്രമീകരണം, Instagram ക്രമീകരണം എന്നിവയിൽ നിന്ന്‌ കൂടുതൽ മനസ്സിലാക്കുക.

Facebook കമ്പനികൾ എങ്ങനെയാണ് ഒരുമിച്ച് പ്രവത്തിക്കുന്നത്?

നിങ്ങ‌ൾ ഉപയോഗിക്കുന്ന Facebook കമ്പനി‌ ഉൽപ്പങ്ങളിലുടനീളം നൂതനവും പ്രസക്തവും സ്ഥിരസ്വഭാവം പുലത്തുന്നതും സുരക്ഷിതവുമായ അനുഭവം പ്രദാനം ചെയ്യാൻ Facebook, Instagram എന്നിവ മറ്റ് Facebook കമ്പനികളുമായി (WhatsApp, Oculus എന്നിവ ഉൾപ്പെടെ) അടിസ്ഥാന സൗകര്യം, ‌സിസ്‌റ്റങ്ങൾ, സാങ്കേതിക വിദ്യ എന്നിവ പങ്കിടുന്നു. ഈ ഉദ്ദേശ്യങ്ങൾ മുൻനിത്തി, ബാധകമായ നിയമങ്ങൾക്കനുസൃതമായും അവയുടെ നിബന്ധനകൾ, നയങ്ങൾ എന്നിവയനുസരിച്ചും നിങ്ങളെ കുറിച്ച് Facebook കമ്പനികളിൽ ഉടനീളമുള്ള വിവരങ്ങൾ ഞങ്ങൾ പ്രോസസ്സു ചെയ്യാറുമുണ്ട്. ഉദാഹരണമായി, WhatsApp-ൽ നിന്ന് അതിന്റെ സേവനങ്ങളിൽ സ്‌പാം അയയ്‌ക്കുന്ന അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങ‌ൾ ഞങ്ങൾ പ്രോസസ്സു ചെയ്യാറുണ്ട്;‌ ഇതിലൂടെ അത്തരം അക്കൗണ്ടുകൾക്കെതിരെ Facebook, Instagram അല്ലെങ്കിൽ Messenger-ൽ ഉചിതമായ നടപടി സ്വീകരിക്കാൻ കഴിയും. ആളുകൾ Facebook കമ്പനി‌ ഉപ്പന്നങ്ങൾ ഉപയോഗിക്കുന്നത്‌‌ എങ്ങനെയാണെന്നും അവയുമായി ഇടപഴകുന്നതെങ്ങനെയാണെന്നും മനസ്സിലാക്കുന്നതിനായി വ്യത്യസ്‌ത Facebook കമ്പനി‌ ഉപ്പന്നങ്ങൾ ഉപയോഗിക്കുന്ന സവിശേഷ ഉപയോക്താക്കളുടെ എണ്ണം മനസ്സിലാക്കുന്നത് പോലെയുള്ള‌ പ്രവർത്തനവും ഞങ്ങൾ നടത്താറുണ്ട്.

എന്നെക്കുറിച്ചുള്ള വിവരം എങ്ങനെ നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ കഴിയും?

നിങ്ങളുടെ ഡാറ്റ ആക്‌സസ് ചെയ്യാനും തിരുത്താനും പോർട്ട് ചെയ്യാനും മായ്‌ക്കാനുമുള്ള കഴിവ് നിങ്ങൾക്ക് നൽകുന്നു. നിങ്ങളുടെ Facebook ക്രമീകരണം, Instagram ക്രമീകരണം എന്നിവയിൽ നിന്ന് കൂടുതലറിയുക.

ഞങ്ങളുടെ സേവനങ്ങൾക്കും Facebook ഉൽപ്പന്നങ്ങക്കും ഡാറ്റ നൽകേണ്ട ആവശ്യം ഇല്ല അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുന്നു - ഇവയിലേതാണോ ആദ്യം വരുന്നത്, അത് വരെ ഞങ്ങൾ ഡാറ്റ സംഭരിക്കും. ഡാറ്റയുടെ സ്വഭാവം, എന്തിനാണ് ഇത് ശേഖരിക്കുന്നതും പ്രോസസ്സ് ചെയ്യുന്നതും, ബന്ധപ്പെട്ട നിയമപരമായ ആവശ്യകത അല്ലെങ്കിൽ പ്രാവർത്തികമായ നിലനിത്തൽ, ആവശ്യകത എന്നിവ പോലുള്ള കാര്യങ്ങളെ ആശ്രയിച്ചുള്ള, പ്രത്യേകം പ്രത്യേകമായുള്ള സാഹചര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത്. ഉദാഹരണത്തിന്, നിങ്ങൾ Facebook- എന്തെങ്കിലും തിരയുമ്പോൾ, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ തിരയൽ ചരിത്രത്തിൽ നിന്ന് ആ ചോദ്യം ആക്‌സസ് ചെയ്യാനും ഇല്ലാതാക്കാനും കഴിയും, എന്നാൽ തിരയലിന്റെ ലോഗ് 6 മാസത്തിനുശേഷം ഇല്ലാതാക്കും. അക്കൗണ്ട് പരിശോധിച്ചുറപ്പിക്കൽ ആവശ്യങ്ങൾക്കായി ഗവൺമെന്റ് അംഗീകൃത ഐഡിയുടെ ഒരു പകപ്പാണ് നിങ്ങൾ സമർപ്പിക്കുന്നതെങ്കിൽ, സമർപ്പിച്ച് 30 ദിവസത്തിന് ശേഷം ഞങ്ങൾ ആ പകർപ്പ് ഇല്ലാതാക്കും. നിങ്ങൾ പങ്കിട്ട ഉള്ളടക്കം ഇല്ലാതാക്കൽ, സോഷ്യൽ പ്ലഗിന്നുകൾ മുഖേന നേടിയ കുക്കി ഡാറ്റ എന്നിവയെക്കുറിച്ച് കൂടുതൽ അറിയുക.

നിങ്ങൾ നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുമ്പോൾ ഞങ്ങൾ, ഫോട്ടോകൾ, സ്‌റ്റാറ്റസ് അപ്‌ഡേറ്റുകൾ എന്നിവ പോലുള്ള നിങ്ങൾ പോസ്‌റ്റുചെയ്‌ത കാര്യങ്ങൾ ഇല്ലാതാക്കും, ഒപ്പം നിങ്ങൾക്ക് ഇത്തരം വിവരങ്ങൾ പിന്നീട് വീണ്ടെടുക്കാനാവില്ല. നിങ്ങളെക്കുറിച്ച് മറ്റുള്ളവ പങ്കിട്ട വിവരങ്ങൾ നിങ്ങളുടെ അക്കൗണ്ടിന്റെ ഭാഗമല്ല, അവ ഇല്ലാതാക്കില്ല. നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കാൻ ‌താൽപ്പര്യമില്ലെങ്കിൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തുന്നതിന് നിങ്ങളുടെ അക്കൗണ്ട് നിർജ്ജീവമാക്കാനാകും. എപ്പോൾ വേണമെങ്കിലും നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കാൻ, Facebook ക്രമീകരണം, Instagram ക്രമീകരണം എന്നിവ സന്ദശിക്കുക.

ഞങ്ങൾ എങ്ങനെയാണ് നിയമപരമായ അഭ്യർത്ഥനകളോട് പ്രതികരിക്കേണ്ടത് അല്ലെങ്കിൽ ഉപദ്രവം തടയേണ്ടത്?

ഞങ്ങൾ ആക്‌സസ് ചെയ്യുകയും സംരക്ഷിക്കുകയും നിയന്ത്രകരുമായോ നിയമപാലകരുമായോ മറ്റുള്ളവരുമായോ പങ്കിടുകയും ചെയ്യുന്ന നിങ്ങളുടെ വിവരങ്ങൾ ഇവയാണ്:
  • നിയമപ്രകാരം ഞങ്ങൾ ഒരു നിയമപരമായ അഭ്യർത്ഥനയ്‌ക്ക് (ഒരു സെർച്ച് വാറണ്ടോ കോടതി ഉത്തരവോ ആജ്ഞാപത്രമോ പോലുള്ളവ) മറുപടി നൽകണമെന്ന് ഞങ്ങൾക്ക് ഉത്തമ വിശ്വാസമുണ്ടെങ്കിൽ. നിയമാധികാരപരിധിയിൽ ഉൾപ്പെടുന്ന നിയമപ്രകാരം പ്രതികരണം ആവശ്യമാണെന്നും ആ അധികാരപരിധിയിലുള്ള ഉപയോക്താക്കളെ ബാധിക്കുന്നതാണെന്നും അന്താരാഷ്‌ട്ര അംഗീകൃത മാനദണ്ഡങ്ങളാണെന്നും ഞങ്ങൾക്ക് ഉത്തമ വിശ്വാസമുണ്ടെങ്കിൽ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ അധികാരപരിധിക്കു പുറത്തുള്ള നിയമപരമായ ആവശ്യകതകൾക്ക് നൽകുന്ന പ്രതികരണം ഇതിൽ ഉൾപ്പെടുന്നു.
  • ഇനി പറയുന്ന കാര്യങ്ങൾക്കാണ് ആവശ്യമാണ് ഞങ്ങൾക്ക് ഉത്തമബോധ്യമുണ്ടെങ്കിൽ: വഞ്ചനാപരമായ കാര്യങ്ങൾ കണ്ടെത്തുകയും തടയുകയും അറിയിക്കുകയും ചെയ്യുക, ഉൽപ്പന്നങ്ങളുടെ അംഗീകൃതമല്ലാത്ത ഉപയോഗം, ഞങ്ങളുടെ നിബന്ധനകളുടെയോ നയങ്ങളുടെയോ ലംഘനം, അല്ലെങ്കിൽ മറ്റ് ഹാനികരമായതോ നിയമവിരുദ്ധമായതോ ആയ പ്രവർത്തനം; അന്വേഷണങ്ങളോ നിയമപാലകരിൽ നിന്നുള്ള അന്വേഷണങ്ങളുടെ ഭാഗമായുള്ള കാര്യങ്ങളിൽ ഞങ്ങളുടെ സുരക്ഷയും, (ഞങ്ങളുടെ അവകാശങ്ങൾ, സ്ഥാവര ജംഗമ വസ്‌തുക്കൾ അല്ലെങ്കിൽ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെ) നിങ്ങളുടെ അല്ലെങ്കിൽ മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന്; അല്ലെങ്കിൽ മരണമോ ശരീരത്തിൽ അതിന് തുല്യമായ മറ്റ് അപകടമോ ഉണ്ടാകുന്നത് തടയുക. ഉദാഹരണത്തിന്, ഞങ്ങളുടെ ഉൽപ്പന്നങ്ങളിലും അതിന് പുറത്തുമുള്ള വഞ്ചനാപരവും അശ്ലീലോദ്ദീപകവും മറ്റ് ഹാനികാരകവും ആയ പ്രവർത്തനങ്ങളും തടയുന്നതിനായി, നിങ്ങളുടെ അക്കൗണ്ടിന്റെ വിശ്വാസ്യതയെ കുറിച്ച് മൂന്നാം കക്ഷി പങ്കാളികളുമായി ഞങ്ങൾ വിവരങ്ങൾ കൈമാറുകയും അവരിൽ നിന്നും വിവരങ്ങൾ സ്വീകരിക്കുകയും ചെയ്യും.
നിയമപരമായ അഭ്യർത്ഥനയോ നിയമബാദ്ധ്യതയോ സർക്കാർ അന്വേഷണമോ അല്ലെങ്കിൽ ഞങ്ങളുടെ നിബന്ധനകളുടെയോ നയങ്ങളുടെയോ ലംഘനത്തിന് സാധ്യതയുള്ള അന്വേഷണങ്ങളോ അല്ലെങ്കിൽ ഹാനി തടയാനോ നിങ്ങളെ കുറിച്ച് ഞങ്ങൾ സ്വീകരിക്കുന്ന വിവരങ്ങൾ (Facebook ഉപയോഗിച്ച് നടത്തിയ വാങ്ങലുകൾ സംബന്ധിച്ച സാമ്പത്തിക ഇടപാടുകളുടെ വിവരം ഉൾപ്പെടെ) ഒരു പ്രത്യേക കാലയളവ് വരെ ആക്‌സസ് ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യും. നിബന്ധനകളുടെ ലംഘനം കാരണം പ്രവർത്തനരഹിതമാക്കിയ അക്കൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ, തുടർച്ചയായ ദുരുപയോഗമോ മറ്റ് നിബന്ധന ലംഘനങ്ങളോ തടയാനായി, ഒരു കുറഞ്ഞത് വർഷത്തേക്കെങ്കിലും ഞങ്ങൾ സൂക്ഷിക്കും.

ഞങ്ങൾ എങ്ങനെയാണ് ഞങ്ങളുടെ ഗ്ലോബൽ സേവനങ്ങളുടെ ഭാഗമായ ഡാറ്റ പ്രവത്തിപ്പിക്കുന്നതും കൈമാറ്റം ചെയ്യുന്നതും?

Facebook കമ്പനികളിലുള്ളവർക്ക് ഇന്റേണലായും പങ്കാളികളുമായി എക്‌സ്‌റ്റേണലായും ഒപ്പം ഈ നയമനുസരിച്ച് ലോകത്താകമാനമുള്ളവരുമായി കണക്‌റ്റുചെയ്യാനും പങ്കിടാനും ഞങ്ങൾ ആഗോളതലത്തിൽ വിവരങ്ങൾ പങ്കിടുന്നു. ഉദാഹരണത്തിന്, ഈ നയത്തിൽ വിവരിച്ചിരിക്കുന്ന ആവശ്യങ്ങൾ കാരണം യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലേക്കോ നിങ്ങൾ താമസിക്കുന്നയിടം ഒഴികെയുള്ള മറ്റ് രാജ്യങ്ങളിലേക്കോ നിങ്ങളുടെ വിവരങ്ങൾ, കൈമാറുകയോ പ്രക്ഷേപണം ചെയ്യുകയോ അല്ലെങ്കിൽ സംഭരിക്കുകയോ പ്രോസസ്സു ചെയ്യുകയോ ഉണ്ടായേക്കാം. Facebook നിബന്ധനകളിലുംInstagram നിബന്ധനകളിലും പറഞ്ഞിട്ടുള്ള സേവനങ്ങൾ നൽകാനും ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ആഗോളതലത്തിൽ പ്രവർത്തിപ്പിക്കാനും നിങ്ങൾക്ക് നൽകാനും, വിവരങ്ങൾ കൈമാറേണ്ടത് അനിവാര്യമാണ്. ഞങ്ങൾ അടിസ്ഥാന കരാർ ഉടമ്പടികൾ, ഉപയോഗപ്പെടുത്തുകയും യൂറോപ്യൻ കമ്മീഷന്റെ ചില രാജ്യങ്ങളെ കുറിച്ചുള്ള പര്യാപ്‌തത സംബന്ധിച്ച തീരുമാനങ്ങൾ ബാധകമായവയുടെ അടിസ്ഥാനത്തിൽ ആശ്രയിക്കുകയും, യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ ഈ വിവരങ്ങളുടെ കൈമാറ്റത്തിന് നിങ്ങളുടെ അനുമതി തേടുകയും ചെയ്യുന്നു.

ഈ നയങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് ഞങ്ങൾ എങ്ങനെയാണ് നിങ്ങളെ അറിയിക്കുക?

ഞങ്ങൾ ഈ നയത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് നിങ്ങളെ അറിയിക്കും, ഒപ്പം ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് തുടരാൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് പുതുക്കിയ നയം അവലോകനം ചെയ്യുന്നതിനുള്ള അവസരം നിങ്ങൾക്ക് നൽകും.

സംശയങ്ങളുണ്ടെങ്കിൽ എങ്ങനെയാണ് Facebook-നെ ബന്ധപ്പെടുക

Facebook-ലുംInstagram-ലും സ്വകാര്യതയുടെ പ്രവർത്തനം എങ്ങനെയാണെന്നത്തിനെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയാനാകും. ഈ നയത്തെക്കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങളുണ്ടെങ്കിൽ, ചുവടെ വിശദീകരിച്ചതു പോലെ ഞങ്ങളുമായി ബന്ധപ്പെടാനാകും. ഞങ്ങളുടെ സ്വകാര്യത നയങ്ങളും പ്രവർത്തനരീതികളുമായി ബന്ധപ്പെട്ട് നിങ്ങൾക്കുള്ള തർക്കങ്ങൾ TrustArc വഴി ഞങ്ങൾ പരിഹരിച്ചേക്കാം. നിങ്ങൾക്ക് TrustArc-നെ അതിന്റെ വെബ്‌സൈറ്റിലൂടെ ബന്ധപ്പെടാം.
ഞങ്ങളെ ബന്ധപ്പെടുക
നിങ്ങൾക്ക് ഞങ്ങളെ ഇങ്ങനെ ബന്ധപ്പെടാം ഓൺലൈൻ അല്ലെങ്കിൽ മെയിൽ മുഖേന:
Facebook, Inc.
ശ്രദ്ധിക്കൂ: Privacy Operations
1601 Willow Road
Menlo Park, CA 94025


അവസാനമായി പരിഷ്‌കരിച്ച തീയതി: 2018 ഏപ്രിൽ 19