സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച ഉത്തരങ്ങൾ

ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരം സ്വകാര്യവും സുരക്ഷിതവുമായി സൂക്ഷിച്ച് അതിൽ നിങ്ങൾക്ക് നിയന്ത്രണം നൽകുന്നു.

ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ സൂക്ഷിക്കുമെന്ന് നിങ്ങൾക്ക് വിശ്വസിക്കാം. ഞങ്ങൾ അത് എന്തുചെയ്യുമെന്ന് നിങ്ങളോട് പറയാൻ താൽപ്പര്യപ്പെടുന്നു:

തിരയൽ, Gmail, മാപ്‌സ് എന്നിവ പോലുള്ള സേവനങ്ങൾ നൽകാൻ വിവരം ഞങ്ങളെ സഹായിക്കുന്നു.

പ്രസക്‌തമായ പരസ്യങ്ങൾ കാണിക്കുന്നതിനും വിവരം സഹായിക്കുന്നതിനാൽ എല്ലാവർക്കും സൗജന്യമായി ഞങ്ങളുടെ സേവനങ്ങൾ നൽകാനാവുന്നു.

നിങ്ങളുടെ വ്യക്തിഗത വിവരം ഞങ്ങൾ വിൽക്കില്ലെന്ന് അറിയുക.

ഒപ്പം, ഞങ്ങൾ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതുമായ എല്ലാ തരം വിവരവും നിങ്ങൾക്ക് നിയന്ത്രിക്കാനാവും.

അവസാനമായി, ഇതിനെക്കാൾ മികച്ചതായി ആർക്കും തന്നെ നിങ്ങളേയും വിവരത്തേയും സുരക്ഷിതവും പരിരക്ഷിതവുമായി സൂക്ഷിക്കാനാവില്ല.

എന്ത് വിവരമാണ് Google ശേഖരിക്കുന്നത്?

നിങ്ങളുടെ അടിസ്ഥാന അക്കൗണ്ട് വിശദാംശങ്ങൾ, സൃഷ്‌‌ടിക്കുന്ന കാര്യങ്ങൾ എന്നിവ പോലെ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് ചെയ്യുന്ന പ്രവർത്തനങ്ങളെ അടി‌‌സ്ഥാനമാക്കിയാണ് പ്രധാന തരത്തിലുള്ള വിവരം ഞങ്ങൾ ശേഖരിക്കുന്നത്.

നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ – ഉദാഹരണത്തിന്, Google-ൽ ഒരു തിരയൽ നടത്തുന്നതോ Google മാപ്സിൽ വഴികൾ നേടുന്നതോ YouTube-ൽ വീഡിയോ കാണുന്നതോ – നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി വിവരങ്ങൾ ശേഖരിക്കുന്നതിനാൽ ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്കായി മികച്ചതാക്കാനാകും. ഒരു Google അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുമ്പോൾ, നിങ്ങൾ നൽകുന്ന പേരും ഇമെയിലും പാസ്‌വേഡും പോലുള്ള അടിസ്ഥാന അക്കൗണ്ട് വിവരങ്ങൾ ഞങ്ങൾ സൂക്ഷിക്കുന്നു. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് നിങ്ങൾ സൃഷ്‌ടിക്കുന്നവ സംഭരിച്ച് പരിരക്ഷിക്കുന്നതിനാൽ ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങളുടെ പക്കൽ ഇമെയിലുകളും ഫോട്ടോകളും വീഡിയോകളും പ്രമാണങ്ങളും ഉണ്ടായിരിക്കും.

ഞങ്ങൾ ശേഖരിച്ച് ഉപയോഗിക്കുന്ന വിവര തരങ്ങൾ നിയന്ത്രിക്കാനുള്ള ഉപകരണങ്ങളും ഞങ്ങൾ നൽകുന്നു.

Google ശേഖരിക്കുന്ന വിവരത്തെക്കുറിച്ച് കൂടുതലറിയുക


Google, തങ്ങൾ ശേഖരിക്കുന്ന വിവരം എന്താണ് ചെയ്യുന്നത്?

ആദ്യമായും പരമപ്രധാനമായും, മികച്ച തിരയൽ ഫലങ്ങൾ നൽകുന്നതും കാലോചിതമായി ട്രാഫിക് അപ്ഡേറ്റുകൾ നൽകുന്നതും പോലുള്ള, ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്കായി വേഗതയുള്ളതും മികച്ചതും കൂടുതൽ ഉപകാരപ്രദവുമാക്കാൻ വിവരം ഉപയോഗിക്കുന്നു. മാൽ‌വെയർ, ഫിഷിംഗ്, മറ്റ് സംശയാസ്പദമായ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നും പരിരക്ഷിക്കാൻ പാറ്റേണുകൾ വിശകലനം ചെയ്യാനും വിവരം ഞങ്ങളെ സഹായിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ അപകടകരമായ വെബ്‌സൈറ്റുകൾ സന്ദർശിക്കാൻ ശ്രമിക്കുമ്പോൾ ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു. പ്രസക്തവും ഉപയോഗപ്രദവുമായ പരസ്യങ്ങൾ കാണിക്കാനും ഞങ്ങളുടെ സേവനങ്ങൾ എല്ലാവർക്കും സൗജന്യമായി നൽകുന്നത് തുടരാനും ഞങ്ങൾ വിവരം ഉപയോഗിക്കുന്നു.

Google വിവരം ഉപയോഗിക്കുന്ന വിധം സംബന്ധിച്ച് കൂടുതലറിയുക


Google എന്റെ വ്യക്തിഗത വിവരം വിൽക്കുന്നുണ്ടോ?

ഇല്ല. ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരം വിൽക്കുന്നില്ല.

ഞങ്ങൾ കാണിക്കുന്ന പരസ്യങ്ങൾ കൂടുതൽ പ്രസക്തവും ഉപയോഗപ്രദവുമാക്കാൻ, നിങ്ങൾ നടത്തിയ തിരയലുകളും ലൊക്കേഷനും പോലുള്ള ചില വിവരങ്ങൾ ഉപയോഗിക്കുന്നു. തിരയലും Gmail-ഉം മാപ്സും പോലുള്ള സേവനങ്ങൾ എല്ലാവർക്കും സൗജന്യമാക്കാൻ പരസ്യങ്ങൾ ഞങ്ങളെ സഹായിക്കുന്നു. നിങ്ങൾ അനുമതി നൽകാത്തിടത്തോളം കാലം, നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ പരസ്യദാതാക്കളുമായി പങ്കിടില്ല. ഞങ്ങളുടെ പരസ്യ ക്രമീകരണ ഉപകരണം ഉപയോഗിച്ച്, നിങ്ങളുടെ താൽപ്പര്യങ്ങളും നടത്തിയ തിരയലുകളും അടിസ്ഥാനമാക്കി പരസ്യങ്ങൾ നിയന്ത്രിക്കാനാകും.

Google, പരസ്യങ്ങൾ കാണിക്കുന്ന വിധം സംബന്ധിച്ച് കൂടുതലറിയുക


എന്റെ Google അനുഭവം നിയന്ത്രിക്കാൻ വേണ്ട ഉപകരണങ്ങൾ എന്തെല്ലാമാണ്?

Google നിങ്ങൾക്കായി പ്രവർത്തിക്കുന്ന വിധം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്ന എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ ഞങ്ങളുടെ പക്കലുണ്ട്.

എന്റെ അക്കൗണ്ട് എന്നതിൽ, നിങ്ങളുടെ സ്വകാര്യതയും വിവരവും ഒരിടത്ത് നിയന്ത്രിക്കുന്നതിന് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ കാണാനാകും.

ആക്റ്റിവിറ്റി നിയന്ത്രണത്തിലെ ഞങ്ങളുടെ വിവര നിയന്ത്രണങ്ങൾ ഉപയോഗിച്ച്, തിരയൽ, YouTube, ലൊക്കേഷൻ ആക്റ്റിവിറ്റി എന്നിവയുൾപ്പെടെ ഞങ്ങൾ ശേഖരിക്കുന്ന വിവര തരങ്ങൾ നിയന്ത്രിക്കാനാകും.

ഞങ്ങളുടെ പരസ്യ ക്രമീകരണ ഉപകരണം ഉപയോഗിച്ച്, നിങ്ങളുടെ താൽപ്പര്യങ്ങളും നടത്തിയ തിരയലുകളും അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങൾ നിയന്ത്രിക്കാനാകും.

ഞങ്ങളുടെ ഉപകരണങ്ങൾ, ക്രമീകരണം എന്നിവയെക്കുറിച്ച് കൂടുതലറിയുക


Google എന്റെ വിവരങ്ങൾ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കുന്നു?

നിങ്ങളുടെ വിവരം സുരക്ഷിതമല്ലെങ്കിൽ, അത് സ്വകാര്യവുമല്ല. അതിനാലാണ് Google സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾ ലോകത്തിലെ ഏറ്റവും വിപുലമായ സുരക്ഷാ സംവിധാനങ്ങളിൽ ഒന്നിനാൽ പരിരക്ഷിതരായിരിക്കുന്നത്.

ഒരു ബില്ല്യണിലധികം ആളുകളെ പരിരക്ഷിക്കുന്ന Google-ന്റെ സുരക്ഷിത ബ്രൗസിംഗ് സാങ്കേതികവിദ്യ, മാൽവെയറോ ഫിഷിംഗ് ശ്രമമോ ഉണ്ടാകാനിടയുള്ള ഒരു സൈറ്റ് സന്ദർശിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.

എൻക്രിപ്ഷൻ നിങ്ങളുടെ ഉപകരണത്തിനും Google-നും ഇടയിൽ സഞ്ചരിക്കുന്നതിനാൽ വിവരം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നു.

മറ്റേതൊരു ഇമെയിൽ സേവനത്തേക്കാളും മികച്ച രീതിയിൽ സ്പാം, ഫിഷിംഗ്, മാൽവെയർ എന്നിവയിൽ നിന്ന് Gmail സുരക്ഷ നിങ്ങളെ പരിരക്ഷിക്കുന്നു.

ഞങ്ങൾ നിങ്ങളെ ഓൺലൈനിൽ സുരക്ഷിതരായി സൂക്ഷിക്കുന്ന വിധം സംബന്ധിച്ച് കൂടുതലറിയുക


ഓൺലൈൻ സുരക്ഷിതമായി തുടരാൻ എനിക്ക് എന്തുചെയ്യാനാകും?

ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും വിപുലമായ ഓൺലൈൻ സുരക്ഷ നൽകിയാണ് നിർമ്മിച്ചിരിക്കുന്നത്. വിവരം സുരക്ഷിതമായി സൂക്ഷിക്കുന്നതിന് നിങ്ങൾക്ക് ചെയ്യാവുന്ന എളുപ്പമുള്ളതും എന്നാൽ പ്രധാനവുമായ മൂന്ന് കാര്യങ്ങളിതാ.

നിങ്ങളുടെ Google അക്കൗണ്ട് സുരക്ഷിതവും പരിരക്ഷിതവുമായി സൂക്ഷിക്കാൻ സഹായിക്കുന്നതിന്, പതിവായി സുരക്ഷാ പരിശോധന നടത്തുക. ഇതിന് അൽപ്പസമയം മാത്രമേ എടുക്കൂ.

ഒരു ശക്തമായ പാസ്‌വേഡ് സൃഷ്‌ടിക്കുക, തുടർന്ന് നിങ്ങളുടെ Google അക്കൗണ്ടിനായല്ലാതെ മറ്റൊന്നിനും അത് ഉപയോഗിക്കാതിരിക്കുക.

നിങ്ങളുടെ അക്കൗണ്ടിൽ ഒരു മൊബൈൽ വീണ്ടെടുക്കൽ ഫോൺ നമ്പർ ചേർക്കുന്നതിലൂടെ, നിങ്ങൾ ലോക്കുചെയ്യപ്പെട്ടെങ്കിലോ മറ്റൊരാൾ പ്രവേശിക്കാൻ ശ്രമിക്കുന്നതായി കരുതുന്നുവെങ്കിലോ ഞങ്ങൾക്ക് നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാനാകും.

ഓൺലൈനിൽ സുരക്ഷിതരായി തുടരാൻ നിങ്ങൾക്ക് എന്തുചെയ്യാനാകുമെന്നതിനെക്കുറിച്ച് കൂടുതലറിയുക

എന്റെ സ്വകാര്യത, സുരക്ഷ ക്രമീകരണങ്ങൾ നിയന്ത്രിക്കാൻ ഞാൻ എവിടെ പോകണം?

നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും നിയന്ത്രിക്കാനുള്ള ഉപകരണങ്ങൾ കണ്ടെത്താൻ എന്റെ അക്കൗണ്ടിലേക്ക് പോകുക.

എന്റെ അക്കൗണ്ടിലേക്ക് പോകുക