മുഴുവൻ YouTube കമ്മ്യൂണിറ്റിയ്ക്കുമായുള്ള പ്രധാനപ്പെട്ട വിഷയമാണ് പകർപ്പവകാശം. ചുവടെയുള്ള വിഭാഗങ്ങളിൽ, YouTube പ്ലാറ്റ്ഫോമിൽ നിങ്ങളുടെ അവകാശങ്ങൾ നിയന്ത്രിക്കുന്നതിനാവശ്യമായ എല്ലാ വിവരങ്ങളിലേക്കും ഉപകരണങ്ങളിലേക്കുമുള്ള ആക്സസ് കാണാനാകും, ഒപ്പം മറ്റ് സൃഷ്ടാക്കളുടെ അവകാശങ്ങൾ ബഹുമാനിക്കുന്നതിനെക്കുറിച്ച് കൂടുതലറിയുകയും ചെയ്യുക.
ആരോപിത പകർപ്പവകാശ ലംഘനത്തെക്കുറിച്ചുള്ള ഒരു അറിയിപ്പ് നിങ്ങൾ സമർപ്പിക്കാനോ നിങ്ങളുടെ വീഡിയോ പിശകിനാലാണ് നീക്കംചെയ്തതെന്ന് കരുതുന്നുവെങ്കിൽ ചെയ്യേണ്ട കാര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനോ ഒരു ഉള്ളടക്ക ID പൊരുത്തത്തെക്കുറിച്ച് തർക്കമുന്നയിക്കുന്നത് എങ്ങനെയാണെന്ന് അറിയുന്നതിനോ താൽപ്പര്യമുണ്ടെങ്കിൽ, ഞങ്ങളുടെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന അവകാശ മാനേജ്മെന്റ് പ്രോസസുകളെ കുറിച്ച് മനസിലാക്കുന്നതിന് ചുവടെയുള്ള ഉറവിടങ്ങൾ നിങ്ങളെ സഹായിക്കും.
നിങ്ങളുടെ സർഗ്ഗാത്മകമായ സൃഷ്ടിയുടെ നിയമവിരുദ്ധമായ ഉപയോഗം നീക്കംചെയ്യുന്നതിന് അഭ്യർത്ഥിക്കുക.
പകർപ്പവകാശ ലംഘനം നടത്തിയതിന് YouTube-ൽ നിന്ന് അബദ്ധവശാൽ നീക്കംചെയ്ത വീഡിയോ പുനഃസ്ഥാപിക്കുന്നതിന് അഭ്യർത്ഥിക്കുക.
നിങ്ങളോ നിങ്ങളുടെ കമ്പനിയോ YouTube-ൽ സമർപ്പിച്ച റദ്ദാക്കൽ അല്ലെങ്കിൽ പിൻവലിക്കൽ, നീക്കംചെയ്യൽ അഭ്യർത്ഥന.
നിങ്ങളുടെ വീഡിയോയിലെ, നിങ്ങൾ തെറ്റാണെന്ന് വിശ്വസിക്കുന്ന ഒരു ഉള്ളടക്ക ID ക്ലെയിമിനെതിരെ വാദമുന്നയിക്കുക.
വളരെയേറെ കാര്യങ്ങൾ പകർപ്പവകാശത്തെക്കുറിച്ച് അറിയാനുണ്ട്. പകർപ്പവകാശ പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കാൻ നിങ്ങൾ താൽപ്പര്യപ്പെടുന്നെങ്കിൽ, ചുവടെയുള്ള ഉറവിടങ്ങളിൽ നിന്ന് തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. നിങ്ങളുടെ സംശയത്തിന് ഇവിടെനിന്നും മറുപടി ലഭിക്കുന്നില്ലെങ്കിൽ, കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകുന്ന ഞങ്ങളുടെ സഹായ കേന്ദ്രത്തിൽ തിരയുക.
ഒരു ഉള്ളടക്ക ID ക്ലെയിമാണോ പകർപ്പവകാശം കാരണമുള്ള എടുത്തുനീക്കലാണോ എന്ന് വേർതിരിക്കുക.
നിങ്ങൾക്കൊരു പകർപ്പവകാശ സ്ട്രൈക്ക് ലഭിച്ചുവെങ്കിൽ, അത് എന്തുകൊണ്ടാണെന്ന കാര്യവും അത് പരിഹരിക്കുന്നതിനുള്ള മികച്ച മാർഗ്ഗവും അറിയുക.
Youtube-ൽ എങ്ങനെയാണ് പകർപ്പവകാശമുള്ള മെറ്റീരിയൽ കണ്ടെത്തപ്പെടുന്ന മാർഗ്ഗങ്ങളിൽ ഒന്നിനെ കുറിച്ചും നിങ്ങൾക്കൊരു ക്ലെയിം കിട്ടുകയാണെങ്കിൽ എന്ത് ചെയ്യാൻ കഴിയുമെന്നതിനെ കുറിച്ചും മനസ്സിലാക്കുക.
ചില YouTube സവിശേഷതകൾക്ക് നല്ല പകർപ്പവകാശ നില ആവശ്യമുണ്ട്.
YouTube-ൽ അപ്ലോഡുചെയ്തിട്ടുള്ള തങ്ങളുടെ വീഡിയോകൾ തിരിച്ചറിയുന്നതിനും ക്ലെയിം ചെയ്യുന്നതിനും ഉള്ളടക്ക ഉടമകൾ ഉപയോഗിക്കുന്ന ഉപകരണമായ ഉള്ളടക്ക ID-യെക്കുറിച്ച് കൂടുതലറിയുക.
നിങ്ങളുടെ അക്കൗണ്ട് നല്ല പകർപ്പവകാശ നിലയിലാണോ മോശം നിലയിലാണോ ഉള്ളതെന്ന് പരിശോധിക്കുക.
പകർപ്പവകാശത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾക്കായി തിരയുകയാണോ? പൊതുവായ വിവരങ്ങളാണ് നിങ്ങൾ തേടുന്നതെങ്കിലും നിയമാനുസൃതമായ ഉപയോഗം എന്നതുപോലുള്ള വിവരങ്ങളെക്കുറിച്ച് കൂടുതൽ ആഴത്തിൽ അറിയാൻ ആഗ്രഹിക്കുന്നുവെങ്കിലും ഈ ഉറവിടങ്ങൾ നിങ്ങൾക്ക് മികച്ച തുടക്കം തരും.
പകർപ്പവകാശ പരിരക്ഷിതമായിരിക്കുന്നത് എന്തൊക്കെയാണ്? പകർപ്പവകാശം മറ്റ് രൂപങ്ങളിലുള്ള ബൗദ്ധിക സ്വത്തവകാശത്തിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നത് എങ്ങനെയാണ്?
പകർപ്പവകാശമുള്ള കാര്യത്തിൽ നിന്നും ഉദ്ധരണികൾ നിയമാനുസൃതം ഉപയോഗിക്കാൻ അനുവദിക്കുന്ന ചില സാഹചര്യങ്ങളുണ്ട്.
നിങ്ങൾ നയങ്ങൾ പാലിക്കുകയാണെങ്കിൽ -- ഉള്ളടക്കം പുനരുപയോഗിക്കുന്നതിന് അനുവദിക്കുന്ന ഒരു പ്രത്യേക തരം ലൈസൻസിനെക്കുറിച്ച് അറിയുക.
ഞങ്ങളോട് കൂടുതലായി ചോദിക്കുന്ന പകർപ്പവകാശ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ.