നാസി ജർമനി ഉണ്ടാക്കിയ ജൂതവിരുദ്ധ നിയമങ്ങളാണ് ന്യൂറംബർഗ് നിയമങ്ങൾ. നാസിപ്പാർട്ടിയുടെ വാർഷികറാലിയിൽ 1935 സെപ്തംബർ 15-നാണ് ഇത് പുറത്തിറക്കിയത്. രണ്ടു നിയമങ്ങളിൽ ആദ്യത്തേതിൽ ജർമൻ രക്തവും ജർമൻ അഭിമാനവും സംരക്ഷിക്കുന്നതിനായി ഉണ്ടാക്കിയ നിയമങ്ങളിൽ ജൂതന്മാരും ജർമൻകാരുമായുള്ള വിവാഹവും ലൈംഗികബന്ധങ്ങളും നിയമവിരുദ്ധമാക്കുന്നു. കൂടാതെ 45 വയസ്സിൽ താഴെയുള്ള ജർമൻ സ്ത്രീകളെ ജൂതഭവനങ്ങളിൽ വീട്ടുജോലികൾ ചെയ്യുന്നതിൽനിന്നും തടയുന്നു. രണ്ടാമത്തെ ജർമൻ പൗരത്വനിയമത്തിൽ ജർമനോ അല്ലെങ്കിൽ അതുമായ ബന്ധമുള്ള രക്തമുള്ളവർക്കുമാത്രമാണ് പൗരത്വത്തിനുള്ള അവകാശം. ശേഷിച്ചവർ വെറും അധീനതയിൽ ഉള്ള പ്രജകൾ മാത്രം. നവംബർ 14-ന് ആരൊക്കെയാണ് ജൂതന്മാർ എന്ന കാര്യവും കൂട്ടിച്ചേർത്ത് പിറ്റേന്നുമുതൽ ഇതു നിയമമായി. നവംബർ 26-ന് ജിപ്സികളെയും ആഫ്രിക്കൻ വംശജരായ ജർമൻകാരെയും പൗരത്വത്തിൽ നിന്നും ഒഴിവാക്കി നിയമം കൊണ്ടുവന്നു. അന്താരാഷ്ട്രനടപടികൾ ഭയന്ന് 1936-ലെ മ്യൂണിക് ഒളിമ്പിക്സ് കഴിയുന്നതുവരെ ശിക്ഷാനടപടികൾ ഒന്നും എടുത്തില്ല.
കേരളത്തിലെ ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ 1991 - 2018 കാലയളവിൽ പത്ത് വയസ് മുതൽ അമ്പത് വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് നിയമപരമായി പ്രവേശനവിലക്ക് നിലനിന്നിരുന്നു. കേരള ഹൈക്കോടതി 1991 ഏപ്രിൽ 5-ന് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനമായി നിലവിൽ വന്ന വിലക്ക് വർഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി എടുത്തുകളഞ്ഞു. സ്ത്രീപ്രവേശം വിലക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 25 (വിശ്വാസസ്വാതന്ത്ര്യം) എന്നിവയ്ക്ക് എതിരായിരുന്നുവെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്. ഈ വിധി ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനും അനവധി ഹർത്താലുകൾക്കും വഴിവെച്ചു. ഏതാനും സ്ത്രീകൾ എതിർപ്പുകളും ഭീഷണികളും അവഗണിച്ച് ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചെങ്കിലും സന്നിധിയിലെത്താൻ ആദ്യം സാധിച്ചിരുന്നില്ല. ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ 2019 ജനുവരി 2-ന് ശബരിമല സന്നിധാനത്ത് നടത്തിയ പ്രവേശമാണ്, സുപ്രീം കോടതി വിധിക്കുശേഷം ആദ്യമായി നടന്ന യുവതികളുടെ ശബരിമലപ്രവേശം.
രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. മറ്റു പ്രാണിനിരകളിൽനിന്നും വേറിട്ടുനിൽക്കുന്നതും ട്രയാസ്സിക് കാലം മുതൽ നിലനിൽക്കുന്നതുമാണ് ഇവയുടെ ക്ലാഡായ ഒഡോനേറ്റ. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ആറു കാലുകളുണ്ടെങ്കിലും നടക്കുവാൻ ഇവയ്ക്കു സാധിക്കില്ല. മാംസഭുക്കുകളായ ഇവ സാധാരണയായി കൊതുകുകൾ, ഈച്ച, കായീച്ച, കണ്ണീച്ച പോലെയുള്ള ചെറുപ്രാണികൾ, തേനീച്ച, ശലഭങ്ങൾ എന്നിവയേയും ആഹാരമാക്കുന്നു. തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നവയായതിനാൽ ഇവയെ തടാകങ്ങൾ, കുളങ്ങൾ, കായലുകൾ, നീർച്ചാലുകൾ, ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവയുടെ ചുറ്റുവട്ടങ്ങളിലാണ് പൊതുവായി കണ്ടുവരുന്നത്. പ്രാദേശികമായ മേധാവിത്വം കാണിക്കുന്ന ഒരു ജീവിവർഗ്ഗമാണ് തുമ്പികൾ. ഇത് കൂടുതലായി പ്രകടിപ്പിക്കുന്ന ആൺതുമ്പികൾ മറ്റ് ആൺതുമ്പികളെ തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് പ്രവേശിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുള്ള 193 ഇനം തുമ്പികളിൽ 74 തദ്ദേശീയ ഇനങ്ങളുണ്ട്. 165 ഇനം തുമ്പികൾ കേരളത്തിൽ ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായിരുന്നു ലസാരെ കാർനോട്ട്.>>>
ഗ്വാട്ടിമാലയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമെന്നതുപോലെ മധ്യ അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവുംകൂടിയാണ് ഗ്വാട്ടിമാല സിറ്റി.>>>
സ്കോട്ടിഷ് നാടോടിക്കഥകളിൽ പറയുന്ന സ്കോട്ടിഷ് പർവ്വതപ്രദേശത്തെ ലോക് നെസ് തടാകത്തിൽ വസിക്കുന്ന ഒരു ജീവിയാണ് നെസ്സീ എന്നറിയപ്പെടുന്ന ലോക് നെസ് മോൺസ്റ്റർ.>>>
ലൈകനിഡേ കുടുംബത്തിലെ ഒരു ചെറിയ ചിത്രശലഭമാണ് ഗ്രീൻ ഹെയർസ്ട്രീക്ക്.>>>
റഡാറിനെ ജ്യോതിശാസ്ത്ര ഗവേഷണത്തിനുള്ള ഉപകരണമായി ഉപയോഗിച്ച ആദ്യത്തെ വ്യക്തികളിൽ ഒരാളായിരുന്നു അമേരിക്കൻ റേഡിയോ ജ്യോതിശാസ്ത്രജ്ഞനും ഗ്രഹ ഭൗതികശാസ്ത്രജ്ഞനുമായ ഗോർഡൺ എച്ച്. പീറ്റെൻഗിൽ.>>>
അന്റാർട്ടിക്ക് ഓസോൺ ദ്വാരം കണ്ടെത്തിയതിൽ പ്രധാന പങ്കുവഹിച്ച മെക്സിക്കൻ രസതന്ത്രജ്ഞനാണ് മരിയോ ജോസ് മോളിന-പാസ്ക്വൽ ഹെൻറക്വസ്.>>>
മഹാരാഷ്ട്രയിലെ പുണെ ജില്ലയിലെ ജുന്നാറിനടുത്ത് സ്ഥിതിചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിലെ ഒരു സൈനിക കോട്ടയാണ് ശിവ്നേരി കോട്ട.>>>
ചൈനീസ് സാഹിത്യത്തിന്റെ നാഴികക്കല്ലായി വിശേഷിപ്പിക്കുന്ന ഡ്രീം ഓഫ് ദി റെഡ് ചേംബർ രചിച്ച ക്വിങ് രാജവംശകാലത്ത് ജീവിച്ചിരുന്ന ഒരു ചൈനീസ് എഴുത്തുകാരനായിരുന്നു റ്റ്സൗ ഷ്വേചിൻ.>>>
നിംഫിയ ജനുസ്സിലെ ഒരു ജലസസ്യമാണ് നീല താമര എന്ന് പൊതുവെ അറിയപ്പെടുന്ന നിംഫിയ സീറൂലി. >>>
രാജീവ് റായി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോളിവുഡ് സസ്പെൻസ് ത്രില്ലർ ചിത്രമാണ് ഗുപ്ത് : ദ ഹിഡ്ഡ് ട്രൂത്ത്. >>>
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന മാൻ വർഗ്ഗത്തിൽ പെടുന്ന സസ്തനമാണ് മ്ലാവ്. കനത്ത തോതിലുള്ള വേട്ടയും ചില പ്രദേശങ്ങളിലെ കലാപങ്ങളും ആവാസമേഖലകളിലെ വ്യാവസായിക ചൂഷണവും കാരണം ഇവ വംശനാശഭീഷണി നേരിടുന്നു. തവിട്ടുനിറമുള്ള ഈ മാനുകളിൽ ആണിന് വളഞ്ഞ ശിഖരങ്ങൾ ഉള്ള കൊമ്പുകളാണ് ഉള്ളത്. ഇവ കൂട്ടം കൂടി ജീവിക്കുന്ന വർഗ്ഗമാണ്. കേരളത്തിലെ വനങ്ങളിൽ സജീവസാന്നിധ്യമുള്ള ജീവിയാണ് മ്ലാവ്.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 63,978 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.