രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. മറ്റു പ്രാണിനിരകളിൽനിന്നും വേറിട്ടുനിൽക്കുന്നതും ട്രയാസ്സിക് കാലം മുതൽ നിലനിൽക്കുന്നതുമാണ് ഇവയുടെ ക്ലാഡായ ഒഡോനേറ്റ. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ആറു കാലുകളുണ്ടെങ്കിലും നടക്കുവാൻ ഇവയ്ക്കു സാധിക്കില്ല. മാംസഭുക്കുകളായ ഇവ സാധാരണയായി കൊതുകുകൾ, ഈച്ച, കായീച്ച, കണ്ണീച്ച പോലെയുള്ള ചെറുപ്രാണികൾ, തേനീച്ച, ശലഭങ്ങൾ എന്നിവയേയും ആഹാരമാക്കുന്നു. തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നവയായതിനാൽ ഇവയെ തടാകങ്ങൾ, കുളങ്ങൾ, കായലുകൾ, നീർച്ചാലുകൾ, ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവയുടെ ചുറ്റുവട്ടങ്ങളിലാണ് പൊതുവായി കണ്ടുവരുന്നത്. പ്രാദേശികമായ മേധാവിത്വം കാണിക്കുന്ന ഒരു ജീവിവർഗ്ഗമാണ് തുമ്പികൾ. ഇത് കൂടുതലായി പ്രകടിപ്പിക്കുന്ന ആൺതുമ്പികൾ മറ്റ് ആൺതുമ്പികളെ തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് പ്രവേശിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുള്ള 193 ഇനം തുമ്പികളിൽ 74 തദ്ദേശീയ ഇനങ്ങളുണ്ട്. 165 ഇനം തുമ്പികൾ കേരളത്തിൽ ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
ലോക ഹെൽത്ത് അസംബ്ലി 1948-ൽ നൽകിയ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടി ആണു ആരോഗ്യം. ലോക വികസന റിപ്പോർട്ട് (2012) കണ്ടെത്തിയത് പ്രകാരം ഒരു വ്യക്തി സമൂഹത്തിൽ അർഹതപ്പെട്ട സ്ഥാനത്ത് എത്തുന്നതിനെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളിൽ ഒന്നാണ് ആരോഗ്യം. വിദ്യാഭ്യാസം തൊഴിൽ പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ ലിംഗനീതി ഉറപ്പുവരുത്തുന്നതിൽ മുന്നേറാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ് ജെന്ഡറുകൾക്കും ഇടയിൽ ഇന്നും ആരോഗ്യത്തിലെ ലിംഗ അസമത്വം നിലനിൽക്കുന്നു. പുരുഷനും സ്ത്രീയും ലൈംഗിക ന്യൂനപക്ഷങ്ങളും ആരോഗ്യ കാര്യങ്ങളിൽ അസമത്വം അനുഭവിക്കുന്നുണ്ടെങ്കിലും, സ്ത്രീകളും പെൺകുട്ടികളും ട്രാൻസ് ജെൻഡറുകളുമാണ് ഭൂരിഭാഗം ആരോഗ്യപരമായ അസമത്വങ്ങളുടെയും ഇര. സാംസ്കാരികവും ആചാരപരവുമായ കാരണങ്ങൾ കൊണ്ട് സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും അപമാനകരമായ പെരുമാറ്റത്തിനും പീഡനത്തിനും ഇരയാകാൻ സാദ്ധ്യത കൂടുതലാണ്. ഇത് മൂലം രോഗവും അകാലത്തിലുള്ള മരണവും സ്ത്രീകളിലും ട്രാൻസ് ജെൻഡറുകളിലും സാധാരണമാണ്. വിദ്യാഭ്യാസം, കൂലി കിട്ടുന്ന തൊഴിൽ തുടങ്ങി മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ തേടുന്നതിന് സഹായിക്കുന്ന അവസരങ്ങൾ നേടുന്ന കാര്യത്തിലും സ്ത്രീകളും ട്രാൻസ് ജെൻഡറുകളും വിവേചനം അനുഭവിക്കുന്നു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പോലെയുള്ള കോഴ്സുകളിൽ ലിംഗ അസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെപ്പറ്റി ആഴത്തിൽ പഠിപ്പിക്കുന്നുണ്ട്.
ഒരു അമേരിക്കൻ നാടൻ കലാകാരിയായിരുന്നു അന്ന മേരി റോബേർട്ട്സൺ മോസെസ് അഥവാ ഗ്രാൻഡ്മ മോസെസ് (ജീവിതകാലം: സെപ്തംബർ 7, 1860 – ഡിസംബർ 13, 1961). 78 വയസ്സുള്ളപ്പോഴായിരുന്നു അവർ കാര്യമായ ചിത്രരചനയാരംഭിച്ചത്. പ്രായമേറിയ ശേഷം വിജയകരമായ കലാജീവിതം ആരംഭിച്ച ഒരു വ്യക്തിക്കുള്ള ഉദാഹരണമായി പലപ്പോഴും ഗ്രാൻഡ്മ മോസെസിനെ എടുത്തുകാട്ടാറുണ്ട്. വാർദ്ധക്യകാലത്ത് കല തൊഴിലാക്കി ജീവിതവിജയം കൈവരിച്ച അപൂർവ്വം വനിതകളിലൊരാളായിരുന്നു ഗ്രാൻഡ്മ. അവരുടെ ചിത്രങ്ങൾ അമേരിക്കൻ ഐക്യനാടുകളിലും മറ്റു വിദേശ രാജ്യങ്ങളിലും വ്യാപകമായി പ്രദർശിപ്പിക്കപ്പെടുകയും വില്ക്കപ്പെടുകയും ചെയ്തു. ആശംസാ കാർഡുകൾ, മറ്റു ചില്ലറ വില്പനസാധനങ്ങൾ എന്നിവയുടെ വ്യാപാരസാധ്യതകൾക്കു വേണ്ടിയും ഗ്രാൻഡ്മ മോസെസിൻറെ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. നിരവധി മ്യൂസിയങ്ങളിലെ ചിത്രശേഖരങ്ങളിൽ ഗ്രാൻഡ്മയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തു വരുന്നുണ്ട്. 2006- ൽ അവരുടെ ദ ഷുഗറിങ് ഓഫ് എന്ന ചിത്രം 1.2 ദശലക്ഷം യു.എസ്. ഡോളറിനാണ് വില്ക്കപ്പെട്ടത്.
ഫിലിപ്പീൻസിലെ ഉഷ്ണമേഖലാ വനങ്ങളിലെ തദ്ദേശവാസിയായ സ്ട്രോംഗിലോഡോൺ മാക്രോബോട്രിസ് സാധാരണയായി ജേഡ് വൈൻ, എമറാൾഡ് വൈൻ, ടർക്വിസ് ജേഡ് വൈൻ എന്നപേരുകളിലെല്ലാം അറിയപ്പെടുന്നു. >>>
വുഡി ഫൈബർ എന്ന വിളിപ്പേരുള്ള ഒരു സ്കോട്ടിഷ് സസ്യശാസ്ത്രജ്ഞനായിരുന്നു ജോൺ ഹട്ടൺ ബാൽഫോർ. >>>
പഴയ ഗോവയിലെ മുൻ പോർട്ടുഗീസ് കോളനി തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു മ്യൂസിയമാണ് ആർക്കിയോളജിക്കൽ മ്യൂസിയം ആൻഡ് പോർട്രെയിറ്റ് ഗാലറി. >>>
ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് 2019 ഫെബ്രുവരി 14ന് നടന്ന തീവ്രവാദി ആക്രമണത്തിൽ 49 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടു. >>>
കാര്യക്ഷമമായ സംഖ്യാവിശകലനത്തിനും കമ്പ്യൂട്ടേഷണൽ സയൻസിന്റെ ആവശ്യങ്ങൾ നിറവേറ്റാനുമായാണ് പ്രോഗ്രാമിങ് ഭാഷയായ ജൂലിയ രൂപകൽപ്പന ചെയ്തത്. >>>
പ്രധാനമായും ഫെമിനിസ്റ്റ് സാമ്പത്തിക ശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സാമ്പത്തികശാസ്ത്രജ്ഞയും എഴുത്തുകാരിയുമാണ് ദേവകി ജെയിൻ. >>>
അക്കാദമി അവാർഡ് ജേതാവായ മഹെർഷാല അലിയാണ് ട്രൂ ഡിറ്റക്റ്റീവ് പരമ്പരയുടെ മൂന്നാമത്തെ സീസണിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. >>>
റെഡ് മേപ്പിൾ, സ്വാംപ്, വാട്ടർ അല്ലെങ്കിൽ മൃദു മേപ്പിൾ എന്നും അറിയപ്പെടുന്ന ഏസർ രുബ്രം കിഴക്കും മധ്യ-വടക്കൻ അമേരിക്കയിലെ ഏറ്റവും സാധാരണവും വ്യാപകവുമായ ഇലപൊഴിയും മരങ്ങളിൽ ഒന്നാണ്. >>>
സൗന്ദര്യ സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ തമിഴ് ഭാഷാ ചലച്ചിത്രമായ കോച്ചടൈയാൻ ഇന്ത്യയിലെ ആദ്യ ഫോട്ടോറിയലിസ്റ്റിക് ചലച്ചിത്രമാണ്. >>>
മാൽവേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു കുറ്റിച്ചെടിയാണ് മഞ്ഞക്കുറുന്തോട്ടി എന്നും അറിയപ്പെടുന്ന മലങ്കുറുന്തോട്ടി.>>>
ഒരു വസ്തു അതിന്റെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ആവശ്യത്തിനായോ അഥവാ വിഭിന്നമായ മറ്റൊരു ആവശ്യത്തിനായോ വീണ്ടും ഉപയോഗിക്കുന്ന പ്രക്രിയയാണ് പുനരുപയോഗം. ഇപ്രകാരം വസ്തുക്കളെ സാധാരണ രീതിയിലോ അല്ലെങ്കിൽ മറ്റൊരു ആവശ്യത്തിനായി സൃഷ്ടിപരമായോ പുനരുപയോഗിക്കുന്നതിലൂടെ മാലിന്യങ്ങളുടെ അളവു നിയന്ത്രിക്കുന്നതിനും ഹരിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും സാധിക്കുന്നു. മാലിന്യം കൈകാര്യം ചെയ്യുന്നതിനായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു പ്രധാന മാർഗ്ഗമാണ് പുനരുപയോഗം.
1884 - ഡൊമിനിക്കൻ റിപ്പബ്ബ്ലിക്ക് ഹെയ്തിയിൽ നിന്നും സ്വതന്ത്രമായി
1900 - ബ്രിട്ടീഷ് ലേബർ പാർട്ടി സ്ഥാപിതമായി
2010 - ചിലിയിലെ സെൻട്രൽ ഭാഗങ്ങളിൽ റിക്ടർ സ്കെയിലിൽ 8.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.
2013 - സ്വിറ്റ്സർലൻഡിലെ മെൻസ്നുവിലെ ഒരു ഫാക്ടറിയിലെ വെടിവയ്പിൽ അഞ്ച് പേർ (കുറ്റവാളികളുൾപ്പെടെ) കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.
2015 - ബോറിസ് നെമ്റ്റ്സോവ് രാഷ്ടീയകൊലപാതകം നടന്നു
വാർത്തകൾ
വിക്കി വാർത്തകൾ
2019
2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.
2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.
2018
2018 ഡിസംബർ 29-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 61,000 പിന്നിട്ടു.
2018 നവംബറിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 29 ലക്ഷം പിന്നിട്ടു.
2018 നവംബർ 10-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 60,000 പിന്നിട്ടു.
2018 സെപ്റ്റംബർ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 59,000 പിന്നിട്ടു.
2018 ഓഗസ്റ്റിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 58,000 പിന്നിട്ടു.
2018 മേയ് 19-ന് മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 28 ലക്ഷം കവിഞ്ഞു.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 62,116 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.