ജവഹർലാൽ നെഹ്രു (നവംബർ 14, 1889 - മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ് നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്.
പോർച്ചുഗീസ് മതദ്രോഹവിചാരണകളുടെ ഭാഗമായി പോർച്ചുഗീസ് ഇന്ത്യയിലെയും ഏഷ്യയിലെ മറ്റു പോർച്ചുഗീസ് സാമ്രാജ്യങ്ങളിലെയും മതദ്രോഹവിചാരണകൾ നടത്തിയിരുന്നത് ഗോവയിലാണ്. ഇവയെ ആകെക്കൂടി ഗോവയിലെ മതദ്രോഹവിചാരണകൾ(Goa Inquisition) എന്ന് വിളിക്കുന്നു. 1560 -ൽ തുടക്കമിട്ട ഈ പരിപാടി 1774 മുതൽ 1778 വരെ മുടങ്ങിയതൊഴിച്ചാൽ 1812 -ൽ നിരോധിക്കുന്നതുവരെ തുടർന്നു. ഇക്കാര്യത്തെപ്പറ്റി ബാക്കിയുള്ള രേഖകൾ പരിശോധിച്ച എച്.പി.സലോമോനും യഹൂദപണ്ഡിതനായ ഇസ്ഹാക് എസ്. ഡി. സാസ്സൂണും പറയുന്നതുപ്രകാരം 1561 മുതൽ 1774 വരെ 16,202 ആൾക്കാരെയാണ് മതദ്രോഹകാര്യങ്ങൾക്കായി വിചാരണ ചെയ്തത് എന്നാണ്. ഇതിൽ 57 പേരെ വധശിക്ഷയ്ക്കു വിധിച്ച് കൊല്ലുകയും 64 പേരെ കോലത്തിൽ കെട്ടി കത്തിക്കുകയുമാണ് ചെയ്തത്. മറ്റു പലർക്കും കുറഞ്ഞശിക്ഷകളാണ് നൽകിയത്, എന്നാൽ വിചാരണ നടത്തപ്പെട്ട പലരുടെയും വിധിയെപ്പറ്റി യാതൊരു അറിവുമില്ല.
ഒരു അമേരിക്കൻ സംഗീതജ്ഞനും, നർത്തകനും, അഭിനേതാവുമായിരുന്നു മൈക്കൽ ജോസഫ് ജാക്സൺ എന്ന മൈക്കൽ ജാക്സൺ (ഓഗസ്റ്റ് 29, 1958 – ജൂൺ 25, 2009). പോപ്പ് രാജാവ് (King of Pop) എന്നറിയപ്പെടുന്ന ഇദ്ദേഹം, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിൽ ഗിന്നസ് പുസ്തകത്തിൽ ഇടം നേടിയിട്ടുണ്ട്. സംഗീതം, നൃത്തം, ഫാഷൻ മുതലായ മേഖലകളിലെ ഇദ്ദേഹത്തിന്റെ സംഭാവനകൾ നാല് പതിറ്റാണ്ടുകളിലേറെ ഇദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കിത്തീർത്തു . ജാക്സൺ കുടുംബത്തിൽ എട്ടാമനായി ജനിച്ച ഇദ്ദേഹം, സഹോദരങ്ങളോടൊപ്പം 1960-കളുടെ പകുതിയിൽ ജാക്സൺ 5 എന്ന ബാന്റുമായാണ് സംഗീത ജീവിതം ആരംഭിച്ചത്. 1970-കളുടെ അവസാനത്തോടെ ജാക്സൺ ജനപ്രിയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായി മാറി.
1987 - ആദ്യത്തെ ഹൃദയ-ശ്വാസകോശ മാറ്റിവക്കൽ ശസ്ത്രക്രിയ അമേരിക്കയിലെ ബാൾട്ടിമോറിൽ നടന്നു. സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഡോ. ബ്രൂസ് റെയ്റ്റ്സ് ആണ് ഈ ശസ്ത്രക്രിയ നടത്തിയത്.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 50,070 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.