ഒരു അമേരിക്കൻ സംഗീതജ്ഞനും, നർത്തകനും, അഭിനേതാവുമാണ് മൈക്കൽ ജോസഫ് ജാക്സൺ എന്ന മൈക്ക്ൽ ജാക്സൺ (ഓഗസ്റ്റ് 29, 1958 – ജൂൺ 25, 2009). പോപ്പ് രാജാവ് (King of Pop) എന്നറിയപ്പെടുന്ന ഇദ്ദേഹം, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിൽ ഗിന്നസ് പുസ്തകത്തിൽ ഇടം നേടിയിട്ടുണ്ട്.സംഗീതം, നൃത്തം, ഫാഷൻ മുതലായ മേഖലകളിലെ ഇദ്ദേഹത്തിന്റെ സംഭാവനകൾ നാല് പതിറ്റാണ്ടുകളിലേറെ ഇദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കിത്തീർത്തു . ജാക്സൺ കുടുംബംത്തിൽ എട്ടാമനായി ജനിച്ച ഇദ്ദേഹം, സഹോദരങ്ങളോടൊപ്പം 1960കളുടെ പകുതിയിൽ ജാക്സൺ 5 എന്ന ബാന്റുമായാണ് സംഗീത ജീവിതം ആരംഭിച്ചത്.1970-കളുടെ അവസാനത്തോടെ ജാക്സൺ ജനപ്രിയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായി മാറി.
കമ്യൂണിസ്റ്റ് നേതാവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗവും സ്വാതതന്ത്യ സമര സേനാനിയും മികച്ച സംഘാടകനുമായിരുന്നു പി. കൃഷ്ണപിള്ള (ജ. 1906 - മ. ഓഗസ്റ്റ് 19, 1948). "സഖാവ്" എന്ന് ബഹുമാനപുരസ്സരം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള കേരളത്തിലെ "ആദ്യത്തെ കമ്മ്യൂണിസ്റ്റ്" എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായിരുന്ന കൃഷ്ണപിള്ള പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിൽ മുൻകൈയ്യെടുത്തു. അതിന്റെ കേരള ഘടകത്തിന്റെ ആദ്യ സെക്രട്ടറിയായിരുന്നു. പിന്നീട് അതിലെ ഇടതുപക്ഷനിലപാടുള്ളവരെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകത്തിന് രൂപം നൽയപ്പോൾ അതിന്റെയും സെക്രട്ടറിയായി. ഉപ്പുസത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, പുന്നപ്രവയലാർ സമരം, കൊച്ചിയിലെ ദേശീയപ്രസ്ഥാനം, മലബാറിലെ കാർഷിക സമരങ്ങൾ, മിൽത്തൊഴിലാളി സമരങ്ങൾ, തുടങ്ങി അക്കാലത്തെ മിക്ക ജനകീയ സമരങ്ങളിലും കൃഷ്ണപിള്ളയുടെ സാന്നിദ്ധ്യവും നേതൃത്വവും വളരെ പ്രധാനമായിരുന്നു. ഈ.എം.എസ്സും ഏ.കെ.ജി.യും അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ കേരള സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയത് കൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ്. വൈക്കത്ത് ജനിച്ച അദ്ദേഹം ആലപ്പുഴയിലെ കണ്ണർകാട് എന്ന ഗ്രാമത്തിൽ ഒളിവിലിരിക്കുമ്പോൾ പാമ്പുകടിയേറ്റാണ് മരണപ്പെട്ടു.
മൈസൂർ രാജാവായിരുന്ന ഹൈദർ അലിയും പിന്നീട് ടിപ്പു സുൽത്താനും സാമൂതിരിയുടെ കോഴിക്കോട് അടക്കമുള്ള, വടക്കൻ കേരളത്തിലേക്ക് നടത്തിയ സൈനിക അധിനിവേശത്തെയാണ് (1766–1792) കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം (Mysorean invasion of Kerala) എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. അതിനുശേഷം കൊച്ചിരാജ്യത്തെയും മൈസൂരിനു കപ്പം നൽകുന്ന രാജ്യമാക്കി മാറ്റുകയുണ്ടായി. അറബിക്കടലിലെ തുറമുഖങ്ങളിലെക്കുള്ള എളുപ്പമായ മാർഗ്ഗം തുറന്നുകിട്ടലായിരുന്നു ഈ അധിനിവേശത്തിന്റെ മുഖ്യകാരണം. മലബാറിലെ നാട്ടുരാജ്യങ്ങളുടെ മുകളിൽ തങ്ങൾക്കുള്ള പിടി കൂടുതൽ മുറുക്കുവാനും കൊച്ചിക്കു ശേഷം മൈസൂർ സുൽത്താന്മാർ ആക്രമിച്ച തിരുവിതാംകൂറിനെ വെറുമൊരു സാമന്തരാജ്യം ആക്കുവാനും ഈസ്റ്റ് ഇന്ത്യ കമ്പനിയെ മൈസൂരിന്റെ ഈ അധിനിവേശം സഹായിച്ചു.
കിഴക്കൻ ഹിമാലയത്തിൽ കാണുന്ന വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയാണ് ടാകിൻ. മിഷ്മി ടാകിൻ (B. t. taxicolor); സുവർണ്ണ ടാകിൻ (B. t. bedfordi); ടിബറ്റൻ ടാകിൻ (B. t. tibetana); ഭൂട്ടാൻ ടാകിൻ (B. t. whitei) എന്നിങ്ങനെ നാല് ഉപജാതികളാണുള്ളത്. പണ്ട് മസ്ക്ഓക്സ് എന്ന ജീവിക്കൊപ്പം ഓവിബോവിനി എന്ന ഗോത്രത്തിലാണ് ടാകിനെ ഉൾപ്പെടുത്തിയിരുന്നതെങ്കിലും അടുത്ത കാലത്തായി നടന്ന മൈറ്റോകോൺഡ്രിയൽ ഗവേഷണങ്ങൾ കാണിക്കുന്നത് ഈ ജീവിക്ക് ഓവിസ് (ആടുകൾ) എന്ന ഗോത്രത്തിനോടാണ് കൂടുതൽ അടുപ്പമെന്നാണ്. കാഴ്ചയ്ക്ക് മസ്ക്ഓക്സ് എന്ന ജീവിയോടുള്ള സാമ്യം കൺവേർജന്റ് പരിണാമത്താലുണ്ടായതാണ്. ടാകിൻ ഭൂട്ടാനിലെ ദേശീയമൃഗമാണ്
1960 - ജോൺ എഫ്. കെന്നഡിഅമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1993 - സ്വീഡനിലെ സ്റ്റോക്ക്ഹോം മോഡേൺ ആർട്ട് മ്യൂസിയത്തിന്റെ മേൽക്കൂര വഴി കയറി മോഷ്ടാക്കൾ 60 മില്യൺ അമേരിക്കൺ ഡോളർ വിലപിടിപ്പുള്ള പെയിന്റിങ്ങുകൾ മോഷ്ടിച്ചു.
2004 - ഇറാക്ക് യുദ്ധം - സഖ്യകക്ഷികൾ ഫലൂജ പിടിച്ചെടുത്തു.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 46,056 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.