Monthly Archives: October 2015

ശ്രീ സുഭാഷിതരത്നാകരം – രണ്ടാം പതിപ്പ്- കേ സി കേശവപിള്ള -1908

ആമുഖം ഡിസിറ്റൈസ് ചെയ്യാനായി വളരെ അവിചാരിതമായി വന്നു ചേർന്ന ഒരു കൃതിയാണ് ശ്രീ സുഭാഷിതരത്നാകരം. സത്യം പറഞ്ഞാൽ ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി കൈയ്യിൽ കിട്ടുമ്പോഴോ, താളുകളുടെ ഫോട്ടോ എടുക്കുമ്പോഴോ, ഫോട്ടോ എടുത്ത താളുകൾ സ്കാൻ ടെയിലർ ഉപയോഗിച്ച് പ്രോസസ് ചെയ്യുമ്പോഴോ ഒന്നും ഈ കൃതിയുടെ പ്രാധാന്യം അറിയുമായിരുന്നില്ല. പൊതുസഞ്ചയത്തിലുള്ള ഒരു മലയാളപദ്യകൃതി  ഡിജിറ്റൈസ് ചെയ്യുന്നതിന് അപ്പുറം കൃതിയുടെ പ്രാധാന്യം … Continue reading

Posted in കെ.സി. കേശവപിള്ള | Leave a comment

കേരള കവികൾ – ഒന്നാം ഭാഗം – കൊട്ടാരത്തിൽ ശങ്കുണ്ണി – 1918

ആമുഖം ഐതിഹ്യമാലയുടെ ഗ്രന്ഥകർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലല്ലോ. കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ വേറൊരു ഗ്രന്ഥത്തിന്റെ സ്കാൻ ആണിന്ന് പരിചയപ്പെടുത്തുന്നത്. പുസ്തകത്തിന്റെ പേര് കേരള കവികൾ. കൂടുതൽ വിശദാംശങ്ങൾ താഴെ. പുസ്തകത്തിന്റെ വിവരം പേര്: കേരള കവികൾ (ഒന്നാം ഭാഗം) പതിപ്പ്: ഒന്നാം പതിപ്പ് രചയിതാവ്: കൊട്ടാരത്തിൽ ശങ്കുണ്ണി പ്രസിദ്ധീകരണ വർഷം: 1918 … Continue reading

Posted in കൊട്ടാരത്തിൽ ശങ്കുണ്ണി | 1 Comment

ഇന്ദുലെഖാ-ഒന്നാം പതിപ്പ്-1889

ആമുഖം മലയാളത്തിലെ ആദ്യ നോവൽ ഏത് എന്നതിനെ പറ്റി ആവശ്യത്തിനു വിവാദങ്ങൾ ഉണ്ട്. അത് നമ്മൾ ഇവിടെ കൈകാര്യം ചെയ്യുന്നില്ല.   മലയാളത്തിലെ “ലക്ഷണമൊത്ത ആദ്യത്തെ നോവൽ” എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ദുലേഖയുടെ ഒന്നാമത്തെ പതിപ്പിന്റെ സ്കാൻ ആണ് ഇന്നു പങ്കു വെക്കുന്നത്. ആദ്യത്തെ നോവൽ പട്ടത്തിനു മത്സരിക്കുന്ന മറ്റൊരു കൃതിയായ ഘാതകവധത്തിന്റെ (1877) സ്കാൻ നമ്മൾ ഇതിനകം കണ്ടതാണ്. അതിനു … Continue reading

Posted in കൊഴിക്കൊട സ്പെക്ടെട്ടർ അച്ചുകൂടം | 2 Comments

കേരളവുമായി ബന്ധപ്പെട്ട മിഷനറി ഡോക്കുമെന്റുകൾ

കഴിഞ്ഞ കുറേ പോസ്റ്റുകളിൽ CMSന്റെ വിവിധ മിഷനറി പബ്ലിക്കേഷനുകൾ പരിചയപ്പെടുത്തിയിരുന്നല്ലോ. അതിലൊക്കെ കേരളവുമായി ബന്ധപ്പെട്ട ധാരാളം വിവരങ്ങൾ ഉണ്ടെന്ന് നമ്മൾ കണ്ടതുമാണ്. ഇതിനകം നൂറിനു മുകളിൽ സ്കാനുകൾ ഈ വിഭാഗത്തിൽ നമ്മൾ കണ്ടു. അതിലെ ഓരോ സ്കാനും എടുത്തു പരിശോധിക്കാൻ തന്നെ ധാരാളം സമയം ആവശ്യമാണെന്ന് അതിന്റെ താളുകളിലൂടെ ഒന്ന് ഓടിച്ചു നോക്കിയാൽ മനസ്സിലാക്കാവുന്നതെ ഉള്ളൂ. … Continue reading

Posted in സി.എം.എസ്. | Leave a comment