പോർച്ചുഗീസ് മതദ്രോഹവിചാരണകളുടെ ഭാഗമായി പോർച്ചുഗീസ് ഇന്ത്യയിലെയും ഏഷ്യയിലെ മറ്റു പോർച്ചുഗീസ് സാമ്രാജ്യങ്ങളിലെയും മതദ്രോഹവിചാരണകൾ നടത്തിയിരുന്നത് ഗോവയിലാണ്. ഇവയെ ആകെക്കൂടി ഗോവയിലെ മതദ്രോഹവിചാരണകൾ(Goa Inquisition) എന്ന് വിളിക്കുന്നു. 1560 -ൽ തുടക്കമിട്ട ഈ പരിപാടി 1774 മുതൽ 1778 വരെ മുടങ്ങിയതൊഴിച്ചാൽ 1812 -ൽ നിരോധിക്കുന്നതുവരെ തുടർന്നു. ഇക്കാര്യത്തെപ്പറ്റി ബാക്കിയുള്ള രേഖകൾ പരിശോധിച്ച എച്.പി.സലോമോനും യഹൂദപണ്ഡിതനായ ഇസ്ഹാക് എസ്. ഡി. സാസ്സൂണും പറയുന്നതുപ്രകാരം 1561 മുതൽ 1774 വരെ 16,202 ആൾക്കാരെയാണ് മതദ്രോഹകാര്യങ്ങൾക്കായി വിചാരണ ചെയ്തത് എന്നാണ്. ഇതിൽ 57 പേരെ വധശിക്ഷയ്ക്കു വിധിച്ച് കൊല്ലുകയും 64 പേരെ കോലത്തിൽ കെട്ടി കത്തിക്കുകയുമാണ് ചെയ്തത്. മറ്റു പലർക്കും കുറഞ്ഞശിക്ഷകളാണ് നൽകിയത്, എന്നാൽ വിചാരണ നടത്തപ്പെട്ട പലരുടെയും വിധിയെപ്പറ്റി യാതൊരു അറിവുമില്ല.
ഒരു അമേരിക്കൻ സംഗീതജ്ഞനും, നർത്തകനും, അഭിനേതാവുമായിരുന്നു മൈക്കൽ ജോസഫ് ജാക്സൺ എന്ന മൈക്കൽ ജാക്സൺ (ഓഗസ്റ്റ് 29, 1958 – ജൂൺ 25, 2009). പോപ്പ് രാജാവ് (King of Pop) എന്നറിയപ്പെടുന്ന ഇദ്ദേഹം, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിൽ ഗിന്നസ് പുസ്തകത്തിൽ ഇടം നേടിയിട്ടുണ്ട്. സംഗീതം, നൃത്തം, ഫാഷൻ മുതലായ മേഖലകളിലെ ഇദ്ദേഹത്തിന്റെ സംഭാവനകൾ നാല് പതിറ്റാണ്ടുകളിലേറെ ഇദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കിത്തീർത്തു . ജാക്സൺ കുടുംബത്തിൽ എട്ടാമനായി ജനിച്ച ഇദ്ദേഹം, സഹോദരങ്ങളോടൊപ്പം 1960-കളുടെ പകുതിയിൽ ജാക്സൺ 5 എന്ന ബാന്റുമായാണ് സംഗീത ജീവിതം ആരംഭിച്ചത്. 1970-കളുടെ അവസാനത്തോടെ ജാക്സൺ ജനപ്രിയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായി മാറി.
കമ്യൂണിസ്റ്റ് നേതാവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗവും സ്വാതതന്ത്യ സമര സേനാനിയും മികച്ച സംഘാടകനുമായിരുന്നു പി. കൃഷ്ണപിള്ള (ജ. 1906 - മ. ഓഗസ്റ്റ് 19, 1948). "സഖാവ്" എന്ന് ബഹുമാനപുരസ്സരം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള കേരളത്തിലെ "ആദ്യത്തെ കമ്മ്യൂണിസ്റ്റ്" എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായിരുന്ന കൃഷ്ണപിള്ള പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിൽ മുൻകൈയ്യെടുത്തു. അതിന്റെ കേരള ഘടകത്തിന്റെ ആദ്യ സെക്രട്ടറിയായിരുന്നു. പിന്നീട് അതിലെ ഇടതുപക്ഷനിലപാടുള്ളവരെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകത്തിന് രൂപം നൽയപ്പോൾ അതിന്റെയും സെക്രട്ടറിയായി. ഉപ്പുസത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, പുന്നപ്രവയലാർ സമരം, കൊച്ചിയിലെ ദേശീയപ്രസ്ഥാനം, മലബാറിലെ കാർഷിക സമരങ്ങൾ, മിൽത്തൊഴിലാളി സമരങ്ങൾ, തുടങ്ങി അക്കാലത്തെ മിക്ക ജനകീയ സമരങ്ങളിലും കൃഷ്ണപിള്ളയുടെ സാന്നിദ്ധ്യവും നേതൃത്വവും വളരെ പ്രധാനമായിരുന്നു. ഈ.എം.എസ്സും ഏ.കെ.ജി.യും അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ കേരള സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയത് കൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ്. വൈക്കത്ത് ജനിച്ച അദ്ദേഹം ആലപ്പുഴയിലെ കണ്ണർകാട് എന്ന ഗ്രാമത്തിൽ ഒളിവിലിരിക്കുമ്പോൾ പാമ്പുകടിയേറ്റാണ് മരണപ്പെട്ടു.
1919 – നാസി പാർട്ടി രൂപികരിക്കപ്പെട്ടു. ഡ്രെക്സലർ എന്ന തൊഴിലാളിയാണ് പാർട്ടി രൂപികരിച്ചത്. നാസി പാർട്ടിയിലൂടെയാണ് ഹിറ്റ്ലർ പിൽക്കാലത്ത് ജർമന് ഭരണാധികാരിയായത്.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 47,150 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.