ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖനായ ഒരു ഭരണാധികാരിയായിരുന്നു ജോൺ ലോറൻസ് എന്ന ജോൺ ലൈർഡ് മൈർ. 1864 മുതൽ 1869 വരെ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയായിരുന്നു. 1846 മുതൽ 1849 വരെ ജലന്ധർ ദൊവാബിന്റെ ചീഫ് കമ്മീഷണർ, 1849 മുതൽ 1853 വരെ പഞ്ചാബ് ഭരണബോർഡ് അംഗം, 1853 മുതൽ 1858 വരെ പഞ്ചാബിന്റെ ചീഫ് കമ്മീഷണർ, ലെഫ്റ്റനന്റ് ഗവർണർ എന്നീ പദവികളും വഹിച്ചിരുന്നു. 1857-ലെ ഇന്ത്യൻ ലഹളക്കാലത്ത് ലഹള പഞ്ചാബിലേക്ക് പടരാതിരിക്കാൻ ജോൺ സ്വീകരിച്ച നടപടികൾ പ്രശംസകൾക്ക് പാത്രമായി. ഇന്ത്യൻ ശിപായികളുടെ നിയന്ത്രണത്തിലായ ദില്ലി തിരിച്ചുപിടിക്കുന്നതിനുള്ള പദ്ധതികളാവിഷ്കരിച്ചതു ജോൺ ആയിരുന്നു. ഇന്ത്യയിലെ ഗവർണർ ജനറലായി നിയമിക്കപ്പെട്ട പ്രഭുസ്ഥാനമില്ലാത്ത ആദ്യത്തെയാളായിരുന്നു ജോൺ. പഞ്ചാബിന്റെ രക്ഷകൻ എന്നും ബ്രിട്ടീഷ് ഇന്ത്യയുടെ രക്ഷകൻ എന്നും ഇദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്.
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയും രാജ്യതന്ത്രജ്ഞനുമാണ് കോട്ടയത്ത് കേരളവർമ്മ തമ്പുരാൻ എന്നറിയപ്പെടുന്ന കേരളവർമ്മ. കവിയും സംഗീതവിദ്വാനും ആയിരുന്ന കേരളവർമ്മ സൈനിക കാര്യോപദേഷ്ഠാവുമായിരുന്നു. വാല്മീകി രാമായണത്തിന്റെ മലയാള തർജ്ജമയായ വാൽമീകി രാമായണം (കേരളഭാഷാകാവ്യം) ആണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതി. മലയാളത്തിലേക്ക് ആദ്യമായി വാൽമീകി രാമായണത്തെ തർജ്ജമ ചെയ്തത് ഇദ്ദേഹമാണെന്നു കരുതപ്പെടുന്നു. വാൽമീകി രാമായണത്തിന്റെ ആദ്യ അഞ്ചു കാണ്ഡങ്ങൾ അദ്ദേഹത്തിന്റെ പരിഭാഷയിൽ ലഭ്യമാണ്. ഭരണകാര്യങ്ങളിൽ നാട്ടുകാരുടെ ഇടയിൽ അനഭിമതനായി മാറിയ കേരളവർമ്മ 1696-ൽ സ്വന്തം കൊട്ടാര വളപ്പിനുള്ളിൽ വെച്ച് കൊല്ലപ്പെട്ടു. ഭരണം കൂടുതൽ രാജ കേന്ദ്രീകൃതമാകുന്നതിൽ എതിർപ്പുണ്ടായിരുന്ന എട്ടരയോഗം എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ക്ഷേത്ര ഭരണക്കാരാണ് അദ്ദേഹത്തെ കൊന്നത് എന്നു കരുതപ്പെടുന്നു. എന്നാൽ ആരാണ് യഥാർത്ഥ കൊലയാളി എന്നത് ഒരു പ്രഹേളികയായി നിലനിൽക്കുന്നു
കെനിയയിലെ പരിസ്ഥിതിപ്രവർത്തകയും രാഷ്ട്രീയ സന്നദ്ധപ്രവർത്തകയുമായിരുന്നു വങ്കാരി മുത മാതായ് എന്ന വങ്കാരി മാതായ്. വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ വലിയ പ്രസ്ഥാനമായി വളർത്തിയെടുത്ത വങ്കാരിയ്ക്കാണ് ആഫ്രിക്കയിൽ നിന്നും സമാധാനത്തിനുള്ള നോബൽ സമ്മാനം ആദ്യമായി ലഭിച്ചത്. പ്രസിഡന്റ് കിബാക്കിയുടെ മന്ത്രിസഭയിൽ പരിസ്ഥിതി വകുപ്പിൽ സഹമന്ത്രിയായി മാതായ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാരതത്തിൽ നിന്നും ഇന്ദിരാ ഗാന്ധി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾക്ക് വങ്കാരി മാതായ് അർഹയായി. കോളനിവാഴ്ച അവസാനിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്കയിലെ പുതിയ തലമുറയ്ക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി, അമേരിക്കൻ സെനറ്ററായിരുന്ന ജോൺ എഫ്.കെന്നഡിയുടെ നേതൃത്വത്തിൽ ഒരു പദ്ധതി തുടങ്ങിയിരുന്നു. മനുഷ്യാവകാശ പ്രവർത്തക, ജനാധിപത്യപോരാളി, അഴിമതിവിരുദ്ധപ്രചാരക, സ്ത്രീപക്ഷവാദി, രാഷ്ട്രീയ നേതാവ്, പരിസ്ഥിതി പ്രവർത്തക എന്നീനിലകളിലും ഇവർ ശ്രദ്ധേയയായിരുന്നു.
പുതിയ ലേഖനങ്ങളിൽ നിന്ന്
കേരളീയനായ നിശ്ചലച്ഛായാഗ്രാഹകനും മാധ്യമ പ്രവർത്തകുനുമാണ് ജെ. സുരേഷ്.>>>
തെക്കു കിഴക്കൻ ഏഷ്യയിൽ ഇന്നത്തെ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപ് കേന്ദ്രമാക്കി സി.ഇ. 650 മുതൽ നിലവിൽ വന്ന സാമ്രാജ്യമാണ് ശ്രീവിജയ സാമ്രാജ്യം.>>>
കണ്ണൂർ ജില്ലയിലെ മാടായിപ്പാറക്ക് മുകളിൽ തെക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു പുരാതന കോട്ടയാണ് മാടായിക്കോട്ട. >>>
അമേരിക്കൻ ഐക്യനാടുകളിൽ വളരെക്കുറച്ചുകാലം മാത്രം നിലനിന്നിരുന്നിരുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് ഫ്രീ സോയിൽ പാർട്ടി. >>>
ജപ്പാനിലെ നാല്പതാമത്തെ പ്രധാനമന്ത്രി ആയിരുന്നു ഹിദേക്കി ടോജോ.>>>
കേരളത്തിലെ കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം (House Boat). ഇത് വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൗകര്യങ്ങളോട് കൂടി പണിത വള്ളങ്ങളാണ്. മുൻകാലങ്ങളിൽ ചരക്കുകടത്തുന്നതിനു ഉപയോഗിച്ചിരുന്ന കെട്ടുവള്ളങ്ങൾ ഇന്ന് പ്രധാനമായും വിനോദസഞ്ചാരത്തിനാണ് ഉപയോഗിക്കുന്നത്. സാധാരണയായി ഇതിന്റെ ഉൾഭാഗം വീടുപോലെ ക്രമീകരിച്ചിരിക്കുന്നു.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 39,567 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.