കെനിയയിലെ പരിസ്ഥിതിപ്രവർത്തകയും രാഷ്ട്രീയ സന്നദ്ധപ്രവർത്തകയുമായിരുന്നു വങ്കാരി മുത മാതായ് എന്ന വങ്കാരി മാതായ്. വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ വലിയ പ്രസ്ഥാനമായി വളർത്തിയെടുത്ത വങ്കാരിയ്ക്കാണ് ആഫ്രിക്കയിൽ നിന്നും സമാധാനത്തിനുള്ള നോബൽ സമ്മാനം ആദ്യമായി ലഭിച്ചത്. പ്രസിഡന്റ് കിബാക്കിയുടെ മന്ത്രിസഭയിൽ പരിസ്ഥിതി വകുപ്പിൽ സഹമന്ത്രിയായി മാതായ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാരതത്തിൽ നിന്നും ഇന്ദിരാ ഗാന്ധി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾക്ക് വങ്കാരി മാതായ് അർഹയായി. കോളനിവാഴ്ച അവസാനിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്കയിലെ പുതിയ തലമുറയ്ക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി, അമേരിക്കൻ സെനറ്ററായിരുന്ന ജോൺ എഫ്.കെന്നഡിയുടെ നേതൃത്വത്തിൽ ഒരു പദ്ധതി തുടങ്ങിയിരുന്നു. മനുഷ്യാവകാശ പ്രവർത്തക, ജനാധിപത്യപോരാളി, അഴിമതിവിരുദ്ധപ്രചാരക, സ്ത്രീപക്ഷവാദി, രാഷ്ട്രീയ നേതാവ്, പരിസ്ഥിതി പ്രവർത്തക എന്നീനിലകളിലും ഇവർ ശ്രദ്ധേയയായിരുന്നു.
1677 മുതൽ 1684 വരെ വേണാടിന്റെ റീജന്റായിരുന്നു ഉമയമ്മ മഹാറാണി. രവി വർമ്മ അധികാരമേറ്റെടുക്കാൻ പ്രാപ്തനാകും വരെയായിരുന്നു റാണി ഭരണം നടത്തിയത്. ഇവരാണ് കേരളത്തിൽ ബ്രിട്ടീഷുകാർക്ക് ആദ്യമായി കോട്ട പണിയാൻ അനുമതി നൽകിയ ഭരണാധികാരി. റാണിയുടെ ഭരണകാലത്ത് 1679-ൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി പ്രകാരം അഞ്ചുതെങ്ങിൽ നിന്ന് കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും വാങ്ങുവാനുള്ള കുത്തകാവകാശം ബ്രിട്ടീഷുകാർക്ക് നൽകപ്പെട്ടു. അഞ്ചുതെങ്ങിൽ കോട്ട വന്നതിനു ശേഷമാണു കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യം ആരംഭിക്കുന്നത്. റാണി, ക്രിസ്തുവർഷം 1698 ജൂലൈയിൽ മരിച്ചതായി പറയപ്പെടുന്നു.
ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയും, ബി.ജെ.പിയുടെ ഇന്ത്യയിലെ ഒരു നേതാവുമാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി. 1989 മുതൽ 1995-ലെ തിരഞ്ഞെടുപ്പുവരെ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ആസൂത്രകനായിരുന്ന നരേന്ദ്ര മോദി ഗുജറാത്തിൽ ബി.ജെ.പി. ഒരു പ്രമുഖ ശക്തിയാവുന്നതിൽ പങ്കുവഹിച്ചു. 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതൽ തുടർച്ചയായി 2014 മേയ് 21 വരെ ഭരണം നടത്തി. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽ നിന്നും, മോദി പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ദേശീയവും, അന്തർദ്ദേശീയവുമായി നരേന്ദ്രമോദി ധാരാളം വിമർശിക്കപ്പെട്ടിട്ടുണ്ട്.
വണ്ട് കുടുംബത്തിലെ ഒരിനം പറക്കുവാൻ കഴിവുള്ള ഷഡ്പദമാണ് കൊമ്പൻ ചെല്ലി (Oryctes rhinoceros). തെങ്ങിനെ വളരെയധികം ഉപദ്രവിക്കുന്ന ഒരു കീടമാണിത്. പ്രായമെത്തിയ വണ്ട്, ഓലകളുടെ ഇടയിലൂടെ അഗ്രഭാഗം തുറന്നു കയറി വിടരാത്ത കൂമ്പോലകളെയും ചൊട്ടകളേയും തിന്ന് നശിപ്പിക്കുന്നു. ആക്രമണവിധേയമായ ഓലകൾ വിടരുമ്പോൾ അവ അരികിൽനിന്ന് മദ്ധ്യഭാഗത്തേയ്ക്ക് നേരെ വെട്ടിമുറിച്ചരീതിയിൽ കാണപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം. ഇളംകൂമ്പിനെ ആക്രമിക്കുന്നതു കാരണം പൂങ്കുലകൾ നശീപ്പിക്കപ്പെടുകയും തേങ്ങയുടെ ഉൽപാദനം കുറയുകയും ചെയ്യുന്നു. ചാണകം ഉൾപ്പെടെയുള്ള ജൈവവസ്തുക്കൾ, കമ്പോസ്റ്റ്, മറ്റു അഴുകുന്ന സസ്യഭാഗങ്ങൾ എന്നിവയിലാണ് ഈ വണ്ട് പെറ്റുപെരുകുന്നത്. ഇതിന്റെ ജീവിത ദശ ആറുമാസക്കാലമാണ്.
1453 - ബൈസാന്റിൻ-ഒട്ടോമാൻ യുദ്ധം: സുൽത്താൻ മെഹ്മെദ് രണ്ടാമൻ ഫതീഹിന്റെ നേതൃത്വത്തിലുള്ള ഒട്ടോമാൻ പട കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കി. ഇതോടെ ബൈസാന്റിൻ സാമ്രാജ്യത്തിന് അവസാനമായി.
1727 - പീറ്റർ രണ്ടാമൻ റഷ്യയിലെ സാർ ചക്രവർത്തിയായി.
1848 - വിസ്കോൺസിൻ മുപ്പതാമത് യു.എസ്. സംസ്ഥാനമായി.
1886 - രസതന്ത്രജ്ഞനായ ജോൺ പെംബെർട്ടൺ, കൊക്കോ കോളയുടെ ആദ്യ പരസ്യം അറ്റ്ലാന്റ ജേണലിൽ നൽകി.
1950 - വടക്കേ അമേരിക്കയെ ആദ്യമായി വലം വച്ച സെയിന്റ് റോച്ച് എന്ന കപ്പൽ നോവാ സ്കോടിയയിലെ ഹാലിഫാക്സിൽ എത്തിച്ചേർന്നു.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 39,018 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.