1677 മുതൽ 1684 വരെ വേണാടിന്റെ റീജന്റായിരുന്നു ഉമയമ്മ മഹാറാണി. രവി വർമ്മ അധികാരമേറ്റെടുക്കാൻ പ്രാപ്തനാകും വരെയായിരുന്നു റാണി ഭരണം നടത്തിയത്. ഇവരാണ് കേരളത്തിൽ ബ്രിട്ടീഷുകാർക്ക് ആദ്യമായി കോട്ട പണിയാൻ അനുമതി നൽകിയ ഭരണാധികാരി. റാണിയുടെ ഭരണകാലത്ത് 1679-ൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി പ്രകാരം അഞ്ചുതെങ്ങിൽ നിന്ന് കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും വാങ്ങുവാനുള്ള കുത്തകാവകാശം ബ്രിട്ടീഷുകാർക്ക് നൽകപ്പെട്ടു. അഞ്ചുതെങ്ങിൽ കോട്ട വന്നതിനു ശേഷമാണു കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യം ആരംഭിക്കുന്നത്. റാണി, ക്രിസ്തുവർഷം 1698 ജൂലൈയിൽ മരിച്ചതായി പറയപ്പെടുന്നു.
ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയും, ബി.ജെ.പിയുടെ ഇന്ത്യയിലെ ഒരു നേതാവുമാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി. 1989 മുതൽ 1995-ലെ തിരഞ്ഞെടുപ്പുവരെ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ആസൂത്രകനായിരുന്ന നരേന്ദ്ര മോദി ഗുജറാത്തിൽ ബി.ജെ.പി. ഒരു പ്രമുഖ ശക്തിയാവുന്നതിൽ പങ്കുവഹിച്ചു. 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതൽ തുടർച്ചയായി 2014 മേയ് 21 വരെ ഭരണം നടത്തി. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽ നിന്നും, മോദി പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ദേശീയവും, അന്തർദ്ദേശീയവുമായി നരേന്ദ്രമോദി ധാരാളം വിമർശിക്കപ്പെട്ടിട്ടുണ്ട്.
ഒരാൾ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനാണ് ആത്മഹത്യ എന്ന് പറയുന്നത്. സാധാരണഗതിയിൽ വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, മദ്യപാനം, മയക്കുമരുന്നുപയോഗം, തുടങ്ങിയ മാനസിക രോഗങ്ങൾ കാരണമുണ്ടാകുന്ന നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലെ പാകപ്പിഴകൾ, കുറ്റബോധം, രോഗം, തുടങ്ങിയവ മൂലമുണ്ടാകുന്ന സംഘർഷങ്ങളും പല കാരണങ്ങളും ആത്മഹത്യകൾക്കു പിന്നിലുണ്ട്. മയക്കുമരുന്നുപയോഗത്തിനും മാനസിക രോഗങ്ങൾക്കും തക്കതായ ചികിത്സ നൽകുക, സാമ്പത്തികമായ വളർച്ചയ്ക്ക് വഴിയൊരുക്കുക എന്നിവ ആത്മഹത്യകൾ ഒഴിവാക്കാനായി അവലംബമാക്കാവുന്ന മാർഗ്ഗങ്ങളാണ്
ഒരിനം സിസിലിയൻ ആണ് ബോംബെ സിസിലിയൻ (ശാസ്ത്രീയനാമം: Ichthyophis bombayensis). ഇത് സാധാരണ കാണപ്പെടുന്നവയിൽ നിന്നും വലിപ്പംകൂടിയ ഇനമാണ്. ഏകദേശം ഒന്നര അടിയോളം നീളമുള്ള ഇതിന്റെ സ്പർശിനികൾ ചുണ്ടിനു സമീപത്തായി കാണാം. ഉത്തര പശ്ചിമഘട്ട പ്രദേശങ്ങളിൽ പൊതുവേ കാണപ്പെടുന്നു.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 37,943 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.