ഒരാൾ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനാണ് ആത്മഹത്യ എന്ന് പറയുന്നത്. സാധാരണഗതിയിൽ വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, മദ്യപാനം, മയക്കുമരുന്നുപയോഗം, തുടങ്ങിയ മാനസിക രോഗങ്ങൾ കാരണമുണ്ടാകുന്ന നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലെ പാകപ്പിഴകൾ, കുറ്റബോധം, രോഗം, തുടങ്ങിയവ മൂലമുണ്ടാകുന്ന സംഘർഷങ്ങളും പല കാരണങ്ങളും ആത്മഹത്യകൾക്കു പിന്നിലുണ്ട്. മയക്കുമരുന്നുപയോഗത്തിനും മാനസിക രോഗങ്ങൾക്കും തക്കതായ ചികിത്സ നൽകുക, സാമ്പത്തികമായ വളർച്ചയ്ക്ക് വഴിയൊരുക്കുക എന്നിവ ആത്മഹത്യകൾ ഒഴിവാക്കാനായി അവലംബമാക്കാവുന്ന മാർഗ്ഗങ്ങളാണ്
റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ തുടങ്ങിയ ക്രിസ്തീയവിഭാഗങ്ങളിൽ, വിശ്വാസികൾ പാപമോചനമാർഗ്ഗമായി കരുതി അനുഷ്ഠിക്കുന്ന ഒരു മതകർമ്മമാണ് കുമ്പസാരം. അധികാരമുള്ള പുരോഹിതനോടോ ആത്മീയഗുരുവിനോടോ പശ്ചാത്താപത്തോടെ പാപങ്ങൾ ഏറ്റുപറയുന്നതാണ് ഇതിൽ മുഖ്യമായുള്ളത്. കുറ്റവാളികൾ, നിയമപാലകരുടെ മുൻപിൽ നടത്തുന്ന കുറ്റസമ്മതവുമായി ഇതിന് സമാനതയുണ്ട്. പ്രത്യേകമായി നിർമ്മിച്ചിട്ടുള്ള കുമ്പസാരക്കൂട്ടിലാണ് മിക്കപ്പോഴും ഈ ചടങ്ങ് നിർവഹിക്കപ്പെടാറുള്ളത്. കുമ്പസാരത്തെ അനുസ്മരിപ്പിക്കുന്ന അനുഷ്ഠാനങ്ങളും സങ്കല്പങ്ങളും ഇതരക്രിസ്തീയവിഭാഗങ്ങളിലും ക്രൈസ്തവേതരമതപാരമ്പര്യങ്ങളിലും കണ്ടെത്താനാകും.
വിവിധതരം വധശിക്ഷകളിൽ ഒന്നാണ് കുരിശിലേറ്റിയുള്ള വധശിക്ഷ. ഈ ശിക്ഷാരീതിയിൽ പ്രതിയെ ഒരു മരക്കുരിശിൽ ആണിയടിച്ച് തളയ്ക്കുകയാണ് ചെയ്യുക. വേദനാജനകമായ വധശിക്ഷ നടപ്പാക്കണം എന്ന ഉദ്ദേശത്തോടുകൂടി രൂപപ്പെടുത്തിയ പുരാതനമായ ഒരു ശിക്ഷാരീതിയാണിത്. സെല്യൂസിഡ് സാമ്രാജ്യം, കാർത്തേജ്, റോമാ സാമ്രാജ്യം എന്നിവിടങ്ങളിൽ ക്രിസ്തുവിന് മുൻപ് നാലാം ശതകം മുതൽ ക്രിസ്തുവിനു ശേഷം നാലാം ശതകം വരെ കുരിശിലേറ്റൽ താരതമ്യേന കൂടിയ തോതിൽ നടപ്പാക്കപ്പെട്ടിരുന്നു. യേശുക്രിസ്തുവിനെ കുരിശിലേറ്റി വധിച്ചുവെന്നാണ് ക്രൈസ്തവ വിശ്വാസം. ക്രിസ്തുവിനോടുള്ള ബഹുമാനത്താൽ കോൺസ്റ്റന്റൈൻ ചക്രവർത്തി എ.ഡി. 337-ൽ ഈ ശിക്ഷാരീതി നിർത്തലാക്കുകയുണ്ടായി. ജപ്പാനിലും ഒരു ശിക്ഷാരീതിയായി ഇത് ഉപയോഗത്തിലുണ്ടായിരുന്നു. മരണശേഷം മൃതശരീരങ്ങൾ മറ്റുള്ളവർക്കുള്ള ഒരു താക്കീത് എന്ന നിലയ്ക്ക് പ്രദർശിപ്പിക്കപ്പെട്ടിരുന്നു. കാഴ്ചക്കാരെ ഹീനമായ കുറ്റങ്ങൾ ചെയ്യുന്നതിൽ നിന്നും തടയുക എന്ന ഉദ്ദേശത്തോടെയാണ് കുരിശിലേറ്റൽ സാധാരണഗതിയിൽ നടത്തിയിരുന്നത്.
രാജസ്ഥാനിലെ ഉദയ്പൂരിൽ സ്ഥിതിചെയ്യുന്ന ഒരു മനുഷ്യനിർമിത തടാകമാണ് പിഛോലാ (ഹിന്ദി: पिछोला झील). 1362-ലാണ് ഈ തടാകം നിർമിച്ചത്. സമീപത്തുള്ള പിഛോലാ ഗ്രാമത്തിന്റെ പേരിൽ നിന്നുമാണ് തടാകത്തിന് ഈ പേര് ലഭിച്ചത്. ജഗ്മന്ദിർ, ജഗ്നിവാസ് എന്ന രണ്ട് ദ്വീപുകൾ ഈ തടാകത്തിൽ സ്ഥിതിചെയ്യുന്നു. ഉദയ്പൂരിലെ പ്രശസ്തമായ ലേക് പാലസ് സ്ഥിതിചെയ്യുന്നത് ജഗ്നിവാസ് ദ്വീപിലാണ്.
1784 - റഷ്യ അലാസ്കയിലെ കോഡിയാക് ദ്വീപിൽ കോളനി സ്ഥാപിച്ചു.
1797 - ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പാരച്യൂട്ട് ഉപയോഗിച്ചുള്ള ചാട്ടം പാരീസിനു ആയിരം മീറ്റർ (3200 അടി) ഉയരെ നിന്നും ആന്ദ്രെ-ജാക്വസ് കാർനെറിൻ നടത്തി.
1949 - സോവിയറ്റ് യൂണിയൻ ആദ്യത്തെ ആണവായുധം പരീക്ഷിച്ചു.
1960 - മാലി ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി.
1968 - അപ്പോളോ 7 ഉപഗ്രഹം ഭൂമിയെ 163 പ്രാവശ്യം വലം വെച്ച് സുരക്ഷിതമായി അറ്റ്ലാന്റിൿ സമുദ്രത്തിൽ വീണു.
1965 - രണ്ടാം ഇന്ത്യാ-പാകിസ്താൻ യുദ്ധം അവസാനിച്ചു.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 37,079 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.