ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലയുടെ പ്രസിഡന്റായിരുന്നു ഊഗോ റാഫേൽ ചാവെസ് ഫ്രയസ് എന്ന ഊഗോ ചാവെസ്. 1999 മുതൽ 2013 -ൽ തന്റെ മരണംവരെ 14 വർഷം വെനിസ്വേലയുടെ പ്രസിഡന്റായി തുടർന്ന ചാവെസ് രാജ്യത്ത് സോഷ്യലിസ്റ്റ് ഭരണക്രമം ലക്ഷ്യമിട്ട് പ്രവർത്തിച്ചു. ഫിഫ്ത്ത് റിപ്പബ്ലിക്കൻ മൂവ്മെന്റ് എന്ന ഇടതുപക്ഷ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായാണ് ചാവെസ് വെനസ്വേലയുടെ രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. പിന്നീട് ഈ പാർട്ടി സമാനചിന്താഗതിക്കാരായ മറ്റ് ചില പാർട്ടികളുമായുള്ള ലയനത്തിലൂടെ രൂപംകൊണ്ട യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വേല എന്ന പാർട്ടിയുടെ നേതൃസ്ഥാനവും ചാവെസിനായിരുന്നു. ലാറ്റിൻ അമേരിക്കൻ മേഖലയിലാകെയും തനതായ സോഷ്യലിസ്റ്റ് പരിവർത്തനത്തിന് തുടക്കമിട്ടത് ഊഗോ ചാവെസാണെന്ന് വിലയിരുത്തപ്പെടുന്നു.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നാണ് ജൂതമതം അഥവാ യഹൂദമതം. മൂന്ന് പ്രമുഖ അബ്രഹാമികമതങ്ങളിൽ ഒന്നുമാണിത്. ദൈവം ഏകനാണെന്നും, യഹൂദർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധജനമാണെന്നുമുള്ള വിശ്വാസമാണ് യഹൂദധാർമ്മികതയുടെ കാതൽ. തെക്കൻ മെസപ്പൊട്ടേമിയയിലെ കൽദായരുടെ ഉറിൽ നിന്ന് ഹാരാൻ വഴി ദൈവികമായ തെരഞ്ഞെടുപ്പിലൂടെ വാഗ്ദത്തഭൂമിയായ ഇസ്രായേലിലെത്തിയവനും "എല്ലാ വിശ്വാസികളുടേയും പിതാവുമായ" അബ്രഹാമിന്റെ ധാർമ്മികപാരമ്പര്യത്തിൽ പെട്ടവരായി യഹൂദർ സ്വയം കണക്കാക്കുന്നു. അബ്രഹാമിന്റെ പേരക്കിടാവായ യാക്കോബിന്റെ പന്ത്രണ്ടു മക്കളിൽ ഒരാളായ യഹൂദയുടെ പേരിലാണ് ഈ മതം ഇന്നറിയപ്പെടുന്നത്. ഇന്നത്തെ യഹുദതയിൽ പൊതുവേ, പ്രത്യേകിച്ച് അമേരിക്കയിൽ, ആധുനികതയുമായുള്ള പാരസ്പര്യത്തിൽ രൂപപ്പെട്ട നാലു മതഭേദങ്ങൾ തിരിച്ചറിയപ്പെടുന്നുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവുമധികം ആദരിക്കപ്പെട്ടവരിലൊരാളായിരുന്നു ഭഗത് സിംഗ്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരിയായി അദ്ദേഹത്തെ കണക്കാക്കുന്നു. ലോഹോർ ഗൂഢാലോചന കേസിൽ അദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാർ തൂക്കിക്കൊല്ലുകയായിരുന്നു. തന്റെ യൗവ്വനകാലം മുതൽതന്നെ ഭഗത് സിങ് ബ്രിട്ടീഷ് രാജിനെതിരായി പ്രവർത്തിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം വായിച്ചിരുന്ന യൂറോപിലെ വിപ്ലവസംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങൾ അദ്ദേഹത്തെ അരാജകവാദത്തോടും മാർക്സിസത്തോടും അടുപ്പിച്ചു. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധപോരാട്ടത്തിനു മുൻഗണന നൽകിയ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ മാർക്സിസ്റ്റുകളിലൊരാളായും ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന വിപ്ലവസംഘടനയുടെ സ്ഥാപകനേതാക്കളിലൊരാളാണ് ഭഗത് സിംഗ്.
ഏറെക്കുറെ പൂർണ്ണമായി സമുദ്രത്തിനടിയിലുള്ളതും മനുഷ്യവാസമില്ലാത്തതുമായ ഒരു ദ്വീപാണ് കിങ്ങ്മാൻ റീഫ്.>>>
ആംഗലേയ ഗദ്യകാരനും, നിരൂപകനും, സാഹിത്യകാരനുമായിരുന്നു വാൾട്ടർ പേറ്റർ. >>>
ഒരു പരിധിവരെ രാഷ്ട്രസ്വഭാവമുള്ള ഒരു പ്രദേശവും കൂടുതൽ വലിപ്പമുള്ളതും ശക്തവുമായ മറ്റൊരു രാജ്യവും തമ്മിലുള്ള സ്വതന്ത്ര ബന്ധത്തിലെ ചെറു കക്ഷിയെയാണ് അസോസിയേറ്റഡ് രാജ്യം എന്നു വിളിക്കുന്നത്.>>>
പ്രാചീന കാലത്ത് ദണ്ഡന രീതി നടപ്പാക്കാൻ ഉപയോഗിച്ചിരുന്ന ആയുധമാണ് കൊരടാവ്.>>>
ലാറ്റിനമേരിക്കയിലെ ഇക്വഡോറിലുള്ള ആമസോൺ മഴക്കാടുകളിൽപ്പെട്ട വന പ്രദേശമാണ് യാസുനി ദേശീയോദ്യാനം.>>>
സമ്മർദം ചെലുത്തി അന്തരീക്ഷത്തിലേക്കു തുടർച്ചയായി ജലം തെറിപ്പിക്കുന്നതിനാണ് ജലധാര എന്നു പറയുന്നത്.>>>
ടൈറ്റനോസോറീൻ കുടുംബത്തിൽപെട്ട വളരെ വലിയ ഒരിനം ദിനോസറായിരുന്നു ഫുക്കുയിറ്റൈറ്റൻ.>>>
1756 മുതൽ 1770 വരെ മുഗൾ ചക്രവർത്തിയുടെ പ്രതിനിധിയായി ദൽഹി ആസ്ഥാനമാക്കി ഭരണം നടത്തിയ പടയാളിയാണ് നജീബ് ഉദ് ദൗള. >>>
വേലുത്തമ്പിയുടെ പതനത്തിനു ശേഷം 1809 മുതൽ 1811 വരെ തിരുവിതാംകൂറിലെ ദളവയായിരുന്നു ഉമ്മിണിത്തമ്പി.>>>
ചെസ്സിലെ പ്രതിരോധപരമായ ഒരു പ്രാരംഭനീക്കമാണ് ഗ്ര്വൻഫെൽഡ് പ്രതിരോധം.>>>
തെക്കേ ഇന്ത്യയിൽ കാണപ്പെടുന്ന ഒരിനം അലങ്കാരസസ്യമാണ് മനോരഞ്ജിനി (ശാസ്ത്രീയനാമം: Artabotrys hexapetalus). ഒന്നു രണ്ടു മീറ്ററോളം കുറ്റിച്ചെടിയായി വളരുന്ന മനോരഞ്ജിനി അതിനുശേഷം വള്ളിയായി രൂപം പ്രാപിക്കുന്നു.
1784 - റഷ്യ അലാസ്കയിലെ കോഡിയാക് ദ്വീപിൽ കോളനി സ്ഥാപിച്ചു.
1797 - ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പാരച്യൂട്ട് ഉപയോഗിച്ചുള്ള ചാട്ടം പാരീസിനു ആയിരം മീറ്റർ (3200 അടി) ഉയരെ നിന്നും ആന്ദ്രെ-ജാക്വസ് കാർനെറിൻ നടത്തി.
1949 - സോവിയറ്റ് യൂണിയൻ ആദ്യത്തെ ആണവായുധം പരീക്ഷിച്ചു.
1960 - മാലി ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി.
1968 - അപ്പോളോ 7 ഉപഗ്രഹം ഭൂമിയെ 163 പ്രാവശ്യം വലം വെച്ച് സുരക്ഷിതമായി അറ്റ്ലാന്റിൿ സമുദ്രത്തിൽ വീണു.
1965 - രണ്ടാം ഇന്ത്യാ-പാകിസ്താൻ യുദ്ധം അവസാനിച്ചു.
0425 - വാലന്റിനിയൻ മൂന്നാമൻ ആറാമത്തെ വയസ്സിൽ റോമൻ ചക്രവർത്തിയാകുന്നു.
1707 - ബ്രിട്ടനിൽ ആദ്യത്തെ പാർലമെന്റ് സമ്മേളിച്ചു.
1946 - ഐക്യരാഷ്ട്ര സഭയുടെ പൊതു സമിതി ന്യൂയോർക്കിലെ ഫ്ലഷിങ് മീഡോയിലെ ഓഡിറ്റോറിയത്തിൽ സമ്മേളിച്ചു.
1973 - വാട്ടർഗേറ്റ് സംഭവത്തിനോടു ബന്ധപ്പെട്ട ശബ്ദരേഖകൾ കൈമാറാൻ റിച്ചാർഡ് നിക്സൻ സമ്മതിച്ചു.
2001 - അമേരിക്കയിൽ ഐ പോഡ് പുറത്തിറങ്ങുന്നു.
2004 - റിൿടർ സ്കെയിലിൽ 6.8 കാണിച്ച ഭൂകമ്പം ജപ്പാനിലെ നിഗാറ്റയിൽ 35 പേരെ കൊല്ലുകയും 2857 പേരെ ഭവനരഹിതരാക്കുകയും ചെയ്യുന്നു.
വാർത്തകൾ
വാർത്തയിൽ നിന്ന്
വിക്കി വാർത്തകൾ
പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട ഡോ. കസ്തൂരിരംഗൻ കമ്മിറ്റിയുടെ റിപ്പോർട്ട് സമയബന്ധിതമായി നടപ്പിലാക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നതാധികാര സമിതി രൂപവത്ക്കരിക്കും.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 32,923 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.