"Sheamus Heaney: Evanescent Memorials" captures responses to Heaney's death in the days and weeks following. Using Twitter as a central hub to collect content pertaining to Heaney, his work, his life, and his death, this collection also elucidates the complex ways in which individuals are memorialized on the Web.
TIMESTAMPS
The Wayback Machine - http://web.archive.org./web/20130906152059/http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%95%E0%B5%8B%E0%B4%AE%E0%B5%BA%E0%B4%B8%E0%B5%8D
സ്വതന്ത്ര ചിത്രങ്ങളും മറ്റു പ്രമാണങ്ങളും ശേഖരിച്ചു വെക്കുന്ന ഒരു ഓൺലൈൻ ശേഖരണിയാണ് വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ കോമൺസ്[2]. വിക്കിമീഡിയ ഫൗണ്ടേഷനു കീഴിൽ പ്രവർത്തിക്കുന്ന ഈ ശേഖരിണിയിൽ ശേഖരിക്കപ്പെടുന്ന പ്രമാണങ്ങൾ വിക്കിപീഡിയ,വിക്കി ഗ്രന്ഥശാല, വിക്കി പാഠശാല, വിക്കി ചൊല്ലുകൾ തുടങ്ങി എല്ലാ ഭാഷകളിലുമുള്ള എല്ലാ വിക്കിമീഡിയ പദ്ധതികളിലും ഉപയോഗിക്കുവാനും, വേണമെങ്കിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാനും സാധിക്കും. നിലവിൽ വിക്കിമീഡിയ കോമൺസിൽ നിരവധി ദശലക്ഷം പ്രമാണങ്ങളുണ്ട്[3].
എറിക്ക് മുള്ളർ 2004 മാർച്ചിലാണ് ഇത്തരമൊരു ശേഖരണി എന്ന ആശയം മുന്നോട്ടു വെച്ചത്[4]. 2004 സെപ്റ്റംബറിൽ വിക്കിമീഡിയ കോമൺസ് നിലവിൽ വന്നു[5][6]. ഒരേ പ്രമാണം തന്നെ വിവിധ ആവശ്യങ്ങൾക്കായി വിവിധ വിക്കി സംരഭങ്ങളിൽ പോയി അപ്‌ലോഡ് ചെയ്യുക എന്ന പ്രശ്നം പരിഹരിക്കപ്പെടാനായിട്ടായിരുന്നു വിക്കിമീഡിയ കോമൺസ് എന്ന ആശയം രൂപീകരിച്ചത്.