പ്രധാന താൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
തിരഞ്ഞെടുത്ത ലേഖനം |
ഫ്രാങ്ക്-ഹേർട്സ് പരീക്ഷണം
മദർ തെരേസ
ഫിദൽ കാസ്ട്രോ
നീൽസ് ബോറിന്റെ ആറ്റം മാതൃകയ്ക്ക് തെളിവ് നൽകിയ ഭൗതികശാസ്ത്രപരീക്ഷണമാണ് ഫ്രാങ്ക്-ഹേർട്സ് പരീക്ഷണം. 1914-ൽ ജർമ്മൻ ഭൗതികശാസ്ത്രജ്ഞരായ ജെയിംസ് ഫ്രാങ്ക്, ഗുസ്താവ് ലുഡ്‌വിഗ് ഹേർട്സ് എന്നിവർ ചേർന്നാണ് ഈ പരീക്ഷണം നടത്തിയത്. ആറ്റങ്ങൾക്ക് ഊർജ്ജം ചില പ്രത്യേക അളവുകളിൽ മാത്രമേ സ്വീകരിക്കാനാവൂ എന്ന് ഈ പരീക്ഷണം തെളിയിച്ചു. അണുകേന്ദ്രത്തിന് ചുറ്റും ഇലക്ട്രോണുകൾ ചില നിശ്ചിത ഊർജ്ജാവസ്ഥകളിൽ മാത്രമേ കാണപ്പെടൂ എന്ന് പരികല്പന നടത്തിയ ബോർ ആറ്റം മാതൃകയ്ക്ക് ഇത് ഉപോദ്ബലകമായി. ഈ പരീക്ഷണത്തിന് ഇരുവർക്കും 1925-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
തിരുത്തുക
1946 സെപ്റ്റംബർ 10-നു വാർഷികധ്യാനത്തിനായി ഡാർജിലിങ്ങിലെ ലൊറേറ്റോ കോൺവെന്റിലേക്കുള്ള യാത്രാമധ്യേ ആണ് തെരേസ തന്റെ സന്യാസജീവിതത്തിന്റെ ദിശമാറ്റിവിടാൻ ഉറച്ച തീരുമാനത്തിലെത്തുന്നത്. ലൊറെറ്റോ സഭ വിട്ടിറങ്ങി പാവങ്ങൾക്കൊപ്പം ജീവിച്ച് അവരെ സേവിക്കുക എന്നതായിരുന്നു തെരേസ എടുത്ത തീരുമാനം. ദൈവവിളിക്കുള്ളിലെ ദൈവവിളി എന്നാണ് മദർ തെരേസ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്. ആ ദൈവവിളി നിരസിക്കുക എന്നത് വിശ്വാസത്തിനു നിരക്കാത്തതായിരുന്നേനെ എന്ന് മദർ തെരേസ പിന്നീട് സംഭവത്തെക്കുറിച്ചോർക്കുന്നു. 1948 മുതൽ തെരേസ പാവങ്ങൾക്കിടയിലുള്ള തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ലൊറെറ്റോ സഭയുടെ വേഷങ്ങളുപേക്ഷിച്ച് നീലവരയുള്ള വെള്ളകോട്ടൺ സാരി വേഷമായി സ്വീകരിച്ചു. കൊൽക്കത്ത നഗരസഭയിൽ ഓട വൃത്തിയാക്കിയിരുന്ന ജീവനക്കാരുടെ വേഷമായിരുന്നു അത്.
തിരുത്തുക
ഹവാന സർവ്വകലാശാലയിൽ നിയമം പഠിക്കുമ്പോഴാണ് ഫിദൽ കാസ്ട്രോ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ ആകൃഷ്ടനാകുന്നത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിലും, കൊളംബിയയിലും നടന്ന സായുധ വിപ്ലവത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന് ക്യൂബയിലെ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ സ്ഥാപിത സർക്കാരിനെ പുറത്താക്കണമെന്ന ആഗ്രഹം ശക്തമായത്. മൊൻകാട ബാരക്ക് ആക്രമണം എന്നറിയപ്പെടുന്ന പരാജയപ്പെട്ട ഒരു വിപ്ലവശ്രമത്തിനുശേഷം കാസ്ട്രോ ജയിലിൽ അടക്കപ്പെട്ടു. ജയിൽ വിമോചിതനായശേഷം, അദ്ദേഹത്തിന് തന്റെ സഹോദരനായ റൗൾ കാസ്ട്രോയുമൊത്ത് മെക്സിക്കോയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. അവിടെ വെച്ച് ഫിദൽ, റൗൾ കാസ്ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു. ചരിത്രപ്രസിദ്ധമായ ക്യൂബൻ വിപ്ലവത്തിലൂടെ കാസ്ട്രോ, ബാറ്റിസ്റ്റയെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമായുള്ള ക്യൂബയുടെ വളർച്ച ഇഷ്ടപ്പെടാതിരുന്ന അമേരിക്ക കാസ്ട്രോയെ പുറത്താക്കാൻ ആവുന്നത്ര ശ്രമിച്ചു: ക്യൂബക്കകത്ത് ആഭ്യന്തരപ്രശ്നങ്ങളുണ്ടാക്കി, രാജ്യത്തിനുമേൽ സാമ്പത്തിക ഉപരോധം നടപ്പിലാക്കി. ഇതിനെയെല്ലാം കാസ്ട്രോ അതിജീവിച്ചു.
തിരുത്തുക
|
പുതിയ ലേഖനങ്ങളിൽ നിന്ന് |
- ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരിനം കുറ്റിച്ചെടിയാണ് വെള്ളക്കുറിഞ്ഞി.>>>
- ഒരു ഇന്ത്യൻ രാഷ്ട്രീയനേതാവും നെഹ്രുകുടുംബത്തിലെ ഒരംഗവുമായിരുന്നു സഞ്ജയ് ഗാന്ധി. >>>
- ശ്വാസകോശങ്ങളെ ബാധിക്കുന്ന അസുഖമാണ് എംഫിസീമ. >>>
- യൂത്ത്കോൺഗ്രസ് ഉടുമ്പഞ്ചോല ബ്ളോക്ക് സെക്രട്ടറിയും ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റുമായിരുന്ന ബേബി അഞ്ചേരിയുടെ കൊലപാതകമാണ് അഞ്ചേരി ബേബി വധം. >>>
- ബ്രിട്ടീഷ് നിയന്ത്രിത ഇന്ത്യയിലെ ഒരു ഭരണകർത്താവും സൈനികനുമായിരുന്നു ഹെർബെർട്ട് ബെഞ്ചമിൻ എഡ്വേഡ്സ്.>>>
|
|
|
- കേരളത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒരിനം ചിത്രശലഭമാണ് വെള്ളപ്പരപ്പൻ.>>>
- സൂര്യനിൽ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങൾ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം . >>>
- കർണാടകത്തിന്റേയും ആന്ധ്രാപ്രദേശിന്റേയും പുതുവത്സരാരംഭമാണ് യുഗാദി. >>>
- പഞ്ചാബിലെ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു കർത്താർ സിംഗ് സരഭ. >>>
- ഒരു അമേരിക്കൻ നടനും സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ് ജോർജ്ജ് തിമോത്തി ക്ലൂണി. >>>
തിരുത്തുക |
|
|
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം |
പശ്ചിമഘട്ടത്തിലെ കാടുകളിലെല്ലാം കാണപ്പെടുന്ന വലിയ ഒരു ആരോഹിയാണ് വെള്ളയോടൽ എന്ന വെളുത്തഓടൽ.(ശാസ്ത്രീയനാമം: Sarcostigma kleinii). വെള്ളയോടൽ, വള്ളിയോടൽ, ഓടൽ, ഓട എന്നെല്ലാം അറിയപ്പെടുന്നു. കടുത്ത ഓറഞ്ച് നിറത്തിൽ തൂങ്ങിക്കിടക്കുന്ന കായകളുടെ ഉള്ളിൽ കടുപ്പമേറിയ ഒറ്റ വിത്തുണ്ട്.
ഛായാഗ്രഹണം: വിനയരാജ്
തിരുത്തുക
|
ചരിത്രരേഖ |
|
മേയ് 20
- 526 - സിറിയയിലും അന്ത്യോക്ക്യയിലുമായുണ്ടായ ഒരു ഭൂകമ്പത്തിൽ മൂന്നു ലക്ഷത്തോളം പേർ മരണമടഞ്ഞു.
- 1498 - വാസ്കോ ഡ ഗാമ കോഴിക്കോട് കപ്പലിറങ്ങി.
- 1570 - നവീനരൂപത്തിലുള്ള ആദ്യ അറ്റ്ലസ് ഭൂപടനിർമ്മാതാവായ അബ്രഹാം ഓർടെലിയസ് പുറത്തിറക്കി.
- 1631 - ജർമ്മൻ നഗരമായ മാഗ്ഡ്ബർഗ്, വിശുദ്ധ റോമൻ സാമ്രാജ്യം പിടിച്ചടക്കി. നഗരവാസികളിൽ ഭൂരിഭാഗവും കൂട്ടക്കൊല ചെയ്യപ്പെട്ടു.
- 1882 - ജർമ്മനി, ഓസ്ട്രിയ-ഹംഗറി, ഇറ്റലി എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ത്രികക്ഷി സഖ്യം നിലവിൽ വന്നു.
- 1902 - അമേരിക്കയിൽ നിന്നും ക്യൂബ സ്വതന്ത്രമായി. തോമാസ് എസ്ട്രാഡാ പാൽമ ക്യൂബയുടെ ആദ്യ പ്രസിഡണ്ടായി.
- 1954 - ചിയാങ് കൈ-ഷെക് ചൈനീസ് പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
- 1983 - എയ്ഡ്സിനു കാരണമാകുന്ന വൈറസിന്റെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.
- 1996 - കേരളത്തിൽ ഇ കെ നായനാർ മന്ത്രിസഭ അധികാരത്തിലേറി.
- 2002 - കിഴക്കൻ തിമോർ ഇന്തോനേഷ്യയിൽ നിന്നും സ്വതന്ത്ര്യമായി.
|
|
വാർത്തകൾ |
|
വാർത്തയിൽ നിന്ന്
വിക്കി വാർത്തകൾ
2013
- 2013 ഏപ്രിൽ 9-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 30,000 പിന്നിട്ടു.
- 2013 ഏപ്രിൽ 4-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനെട്ട് ലക്ഷം കവിഞ്ഞു.
- 2013 ജനുവരി 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 29,000 പിന്നിട്ടു.
- 2013 ജനുവരി 4-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 28,000 പിന്നിട്ടു.
- 2013 ജനുവരി 14-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനേഴ് ലക്ഷം കവിഞ്ഞു.
തിരുത്തുക
|
|
വിക്കിപീഡിയയുടെ മറ്റു മേഖലകൾ |
|
|
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ. |
|
|
|
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ. |
|
|
|
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ. |
|
|
വിക്കിമീഡിയ സംരംഭങ്ങൾ
|
|
|
ഇതര ഭാഷകളിൽ
|
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 30,587 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.
|
|