പ്രധാന താൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
തിരഞ്ഞെടുത്ത ലേഖനം |
ഫിദൽ കാസ്ട്രോ
കമലഹാസൻ
സൗദി അറേബ്യ
ഹവാന സർവ്വകലാശാലയിൽ നിയമം പഠിക്കുമ്പോഴാണ് ഫിദൽ കാസ്ട്രോ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ ആകൃഷ്ടനാകുന്നത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിലും, കൊളംബിയയിലും നടന്ന സായുധ വിപ്ലവത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന് ക്യൂബയിലെ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ സ്ഥാപിത സർക്കാരിനെ പുറത്താക്കണമെന്ന ആഗ്രഹം ശക്തമായത്. മൊൻകാട ബാരക്ക് ആക്രമണം എന്നറിയപ്പെടുന്ന പരാജയപ്പെട്ട ഒരു വിപ്ലവശ്രമത്തിനുശേഷം കാസ്ട്രോ ജയിലിൽ അടക്കപ്പെട്ടു. ജയിൽ വിമോചിതനായശേഷം, അദ്ദേഹത്തിന് തന്റെ സഹോദരനായ റൗൾ കാസ്ട്രോയുമൊത്ത് മെക്സിക്കോയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. അവിടെ വെച്ച് ഫിദൽ, റൗൾ കാസ്ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു. ചരിത്രപ്രസിദ്ധമായ ക്യൂബൻ വിപ്ലവത്തിലൂടെ കാസ്ട്രോ, ബാറ്റിസ്റ്റയെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമായുള്ള ക്യൂബയുടെ വളർച്ച ഇഷ്ടപ്പെടാതിരുന്ന അമേരിക്ക കാസ്ട്രോയെ പുറത്താക്കാൻ ആവുന്നത്ര ശ്രമിച്ചു: ക്യൂബക്കകത്ത് ആഭ്യന്തരപ്രശ്നങ്ങളുണ്ടാക്കി, രാജ്യത്തിനുമേൽ സാമ്പത്തിക ഉപരോധം നടപ്പിലാക്കി. ഇതിനെയെല്ലാം കാസ്ട്രോ അതിജീവിച്ചു.
തിരുത്തുക
1960-ൽ ജമിനി ഗണേശനും സാവിത്രിക്കുമൊപ്പമാണ് എ.വി.എമ്മിന്റെ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെ ആറാം വയസ്സിൽ കമലഹാസൻ ചലച്ചിത്രരംഗത്ത് എത്തിയത്. ഭീംസിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തിൽത്തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും നേടി. തുടർന്ന് 1960 മുതൽ 63 വരെയുള്ള കാലഘട്ടത്തിൽ കണ്ണും കരളും എന്ന ഒരു മലയാളം ചലച്ചിത്രം ഉൾപ്പട്ടെ അഞ്ചു ചിത്രങ്ങളിൽ കമൽ ബാലതാരമായി അഭിനയിച്ചു. ചെന്നൈയിലെ സാന്തോമിലുള്ള കോൺവെന്റ് സ്കൂൾ വിദ്യാർത്ഥിയായിരുന്ന കമലഹാസൻ തികച്ചും യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിയത്. അതിന് നിമിത്തമായത് കുടുംബ ഡോക്ടറായ സാറാ രാമചന്ദ്രനും എ.വി.എം. സ്റ്റുഡിയോ ഉടമ മെയ്യപ്പ ചെട്ടിയാരും ആയിരുന്നു.
തിരുത്തുക
അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രമാണ് സൗദി അറേബ്യ. മദ്ധ്യപൗരസ്ത്യദേശത്തെ ഒരു സമ്പന്നരാഷ്ട്രമായ സൗദി അറേബ്യയുടെ തലസ്ഥാനം റിയാദ് ആണ്. സമ്പൂർണരാജഭരണമാണ് ഇവിടത്തെ ഭരണക്രമം. ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന അപൂർവ്വരാജ്യങ്ങളിലൊന്നുമാണിത്. അബ്ദുള്ള ബിൻ അബ്ദുൽ അസീസ് രാജാവാണ് സൗദി അറേബ്യയിലെ ഇപ്പോഴത്തെ ഭരണാധികാരി. രണ്ട് വിശുദ്ധ പള്ളികളുടെ നാട് എന്ന പേരിലും സൗദി അറേബ്യ അറിയപ്പെടാറുണ്ട്. ഇസ്ലാമികരാഷ്ട്രമായ സൗദി അറേബ്യയിലെ 99 ശതമാനം ജനങ്ങളും മുസ്ലിങ്ങളാണ്. മുസ്ലിങ്ങളുടെ വിശുദ്ധനഗരങ്ങളായ മക്കയും മദീനയും ഇവിടെ സ്ഥിതിചെയ്യുന്നു. ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ് സൗദി അറേബ്യയുടേത്.
തിരുത്തുക
|
പുതിയ ലേഖനങ്ങളിൽ നിന്ന് |
- ദുർഗ്ഗയുടെ ഒൻപത് രൂപങ്ങളിൽ ആറാമത്തേതാണ് കാർത്യായനി. >>>
- തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിനു മുൻഭാഗത്തുള്ള പുത്തൻമാളിക കൊട്ടാര സമുച്ചയത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള നാഴികമണിയാണ് മേത്തൻമണി. >>>
- സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രധാന നഗരമാണ് ഖോബാർ അഥവാ അൽ-ഖോബാർ. >>>
- അക്കാന്തേസീ കുടുംബത്തിൽ പെട്ട ഒരിനം വള്ളിച്ചെടിയാണ് കരിങ്കണ്ണി. >>>
- ഗ്രാമഫോണുകളുടെ പിൻഗാമിയായി ശബ്ദലേഖനത്തിനും പുനരാവിഷ്കരണത്തിനുമായി കണ്ടുപിടിക്കപ്പെട്ട ഉപകരണമാണ് ടേപ്പ് റെക്കോർഡർ. >>>
|
|
|
- തേരിസിനോസോർ കുടുംബത്തിൽ പെട്ട ഒരിനം ദിനോസറാണ് ബേപ്യൗസോറസ്. >>>
- അമേരിക്കൻ മനഃശാസ്ത്രജ്ഞനായിരുന്നു എഡ്വേർഡ് തോൺഡൈക്. >>>
- അമേരിക്കൻ ഐക്യനാടുകളിൽ വർഷം തോറും ഏറ്റവുമധികം ആളുകൾ ടി.വി.യിൽ കാണുന്ന പരിപാടിയാണ് സൂപ്പർബൗൾ. >>>
- ബീഹാറി എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഹിന്ദി കവിയാണ് ബീഹാറി ലാൽ. >>>
- ഏഷ്യൻ വംശജനായ പനവർഗ്ഗത്തിൽപ്പെട്ട ഒരിനം മരമാണ് കാട്ടീന്ത. >>>
തിരുത്തുക |
|
|
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം |
കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നു.
ഛായാഗ്രഹണം: മനോജ് കെ.
തിരുത്തുക
|
ചരിത്രരേഖ |
|
മാർച്ച് 9
- 1776 - ആഡം സ്മിത്തിന്റെ വെൽത്ത് ഓഫ് നേഷൻസ് എന്ന ധനതത്വശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു.
- 1896 - അഡോവയിലെ യുദ്ധത്തിൽ ഇറ്റലി തോറ്റതിനെ തുടർന്ന് ഫ്രാൻസിസ്കോ ക്രിസ്പി പ്രധാനമന്ത്രിപദം രാജി വെച്ചു
- 1908 - ഇന്റർ മിലാൻ സ്ഥാപിതമായി
- 1935 - ഹിറ്റ്ലർ പുതിയ വ്യോമസേനയുടെ രൂപവത്കരണം പ്രഖ്യാപിച്ചു
- 1959 - ബാർബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങി
|
|
വാർത്തകൾ |
|
വാർത്തയിൽ നിന്ന്
വിക്കി വാർത്തകൾ
2013
- 2013 ജനുവരി 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 29,000 പിന്നിട്ടു.
- 2013 ജനുവരി 4-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 28,000 പിന്നിട്ടു.
- 2013 ജനുവരി 14-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനേഴ് ലക്ഷം കവിഞ്ഞു.
തിരുത്തുക
|
|
വിക്കിപീഡിയയുടെ മറ്റു മേഖലകൾ |
|
|
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ. |
|
|
|
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ. |
|
|
|
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ. |
|
|
 വിക്കിമീഡിയ സംരംഭങ്ങൾ
|
|
|
 ഇതര ഭാഷകളിൽ
|
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 29,310 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.
|
|